Connect with us

മാട് മേച്ച് നടന്ന ഞാനിപ്പോൾ എല്ലാ രാജ്യമക്കളുടെയും മനസ്സിലുണ്ട്, നിങ്ങളെല്ലാവരും എന്റെ മനസ്സിലും, അട്ടപ്പാടിയിൽ കഴിഞ്ഞ എനിക്ക് എല്ലാ നാടും കാണാൻ ഭാഗ്യം ലഭിച്ചു; സന്തോഷം പങ്കുവെച്ച് നഞ്ചിയമ്മ!

Movies

മാട് മേച്ച് നടന്ന ഞാനിപ്പോൾ എല്ലാ രാജ്യമക്കളുടെയും മനസ്സിലുണ്ട്, നിങ്ങളെല്ലാവരും എന്റെ മനസ്സിലും, അട്ടപ്പാടിയിൽ കഴിഞ്ഞ എനിക്ക് എല്ലാ നാടും കാണാൻ ഭാഗ്യം ലഭിച്ചു; സന്തോഷം പങ്കുവെച്ച് നഞ്ചിയമ്മ!

മാട് മേച്ച് നടന്ന ഞാനിപ്പോൾ എല്ലാ രാജ്യമക്കളുടെയും മനസ്സിലുണ്ട്, നിങ്ങളെല്ലാവരും എന്റെ മനസ്സിലും, അട്ടപ്പാടിയിൽ കഴിഞ്ഞ എനിക്ക് എല്ലാ നാടും കാണാൻ ഭാഗ്യം ലഭിച്ചു; സന്തോഷം പങ്കുവെച്ച് നഞ്ചിയമ്മ!

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടി മലയാളികളുടെ അഭിമാനമായി മാറുകയായിരിക്കുകയാണ് നഞ്ചിയമ്മ. ഇപ്പോഴിതാ, ദേശീയ അവാർഡിന് ശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് മനസു തുറക്കുകയാണ് നഞ്ചിയമ്മ. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന്റെ ഫ്രീഡം പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നഞ്ചിയമ്മ ജീവിതത്തിലെ കൊച്ചു സന്തോഷങ്ങളെ കുറിച്ച് പറഞ്ഞത്.

‘ദേശീയ അവാർഡ് ഏറെ സന്തോഷമുണ്ടാക്കി. മാട് മേച്ച് നടന്ന ഞാനിപ്പോൾ എല്ലാ രാജ്യമക്കളുടെയും മനസ്സിലുണ്ട്. നിങ്ങളെല്ലാവരും എന്റെ മനസ്സിലും. അട്ടപ്പാടിയിൽ കഴിഞ്ഞ എനിക്ക് എല്ലാ നാടും കാണാൻ ഭാഗ്യം ലഭിച്ചു.’ ദേശീയ അവാർഡിന് ശേഷം തനിക്ക് ലഭിക്കുന്ന സ്വീകാര്യങ്ങളിലുള്ള സന്തോഷം പങ്കുവച്ച് നഞ്ചിയമ്മ പറഞ്ഞു.

ഇനിയും പാട്ടുപാടി, എല്ലാവരെയും കണ്ട്, സംസാരിച്ച് സന്തോഷത്തോടെ ജീവിച്ചു പോകണം എന്നാണ് ആഗ്രഹമെന്നും നഞ്ചിയമ്മ പറഞ്ഞു. നാട്ടിലെ പാട്ടിനെ വിടരുതെന്ന് എല്ലാവരും പറയുന്നുണ്ട്. അത് അനുസരിച്ച് ഇനിയും നാടൻപാട്ടുകൾ പാടും. ഞാൻ 13 -ാം വയസ്സിൽ നാടൻ പാട്ടുകൾ പാടാൻ തുടങ്ങിയതാണ്. മൂന്ന് പാട്ടുകൾ പുതുതായി എഴുതിയിട്ടുണ്ട്. പുറത്തുവന്നിട്ടില്ലെന്നും അവർ പറഞ്ഞു.

പുതിയ സിനിമകൾ ഒക്കെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ സിനിമാ കൊട്ടയിൽ പോയി സിനിമ കാണൽ പതിവില്ലെന്നായിരുന്നു മറുപടി. പണ്ട് അയ്യപ്പനും കോശിയും കാണാൻ നാട്ടിൽ ടിക്കറ്റ് കിട്ടാതിരുന്നതും നഞ്ചിയമ്മ പങ്കുവച്ചു. ‘അയ്യപ്പനും കോശിയും കാണാൻ നാട്ടിലെ സിനിമാ കൊട്ടയിൽ മൂന്നുദിവസം പോയി. ടിക്കറ്റ് കിട്ടിയില്ല. പിന്നീട് കല്ലടിക്കോട് കൊട്ടകയിൽ പോയാണ് ആ സിനിമ കണ്ടത്.’

ഇഷ്ടമുള്ള നടനും ഗായകനും ആരാണെന്ന് ചോദിച്ചപ്പോൾ എല്ലാവരെയും ഇഷ്ടമാണ് എല്ലാവരും എന്റെ സാറന്മാരാണ് എന്നായിരുന്നു നഞ്ചിയമ്മയുടെ നിഷ്കളങ്കമായ മറുപടി. എം ജി ആറിന്റെയും ജയലളിതയുടെയും സിനിമകൾ താൻ കണ്ടിട്ടുണ്ടെന്നും നഞ്ചിയമ്മ പറഞ്ഞു.

ഒരിക്കലും മായാത്ത തന്റെ ചിരിയുടെ രഹസ്യവും നഞ്ചിയമ്മ പങ്കുവച്ചു. ‘എനിക്ക് ആരോടും ദേഷ്യമില്ല. അതുകൊണ്ട് എപ്പോഴും ചിരിക്കാൻ കഴിയുന്നു.’ എന്നായിരുന്നു പറഞ്ഞത്.അന്തരിച്ച സംവിധായകൻ സച്ചിയാണ് നഞ്ചിയമ്മയെ കണ്ടുപിടിച്ച് സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്. അയ്യപ്പനും കോശിയും സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുമ്പോൾ ആയിരുന്നു ഇത്. സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ നഞ്ചിയമ്മയുടെ ​കലകാത്ത എന്ന ​ഗാനവും നഞ്ചിയമ്മയും യുട്യൂബിലും സോഷ്യൽമീ‍ഡിയയിലും വൈറലായിരുന്നു.

പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ നഞ്ചിയമ്മ സച്ചിയേ കുറിച്ചു പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു. ‘സച്ചി സാർ കാരണം ഒരുപാട് അവാർഡുകൾ എനിക്ക് ലഭിച്ചു. അദ്ദേഹം കാരണം നാട് കാണാനും മക്കളെ കാണാനും ലോകം കാണാനും പറ്റി. കാണാത്ത സ്ഥലങ്ങൾ കാണാൻ പറ്റി. സച്ചി സാറാണ് എന്നെ പുറത്തേക്ക് കൊണ്ടുവന്നത്. പക്ഷെ അദ്ദേഹം പോയി… എന്നെ വിട്ട് പിരിഞ്ഞ് പോയി’ നഞ്ചിയമ്മ പറഞ്ഞു.

അയ്യപ്പനും കോശിയ്ക്കും ശേഷം രണ്ട് ചിത്രങ്ങളിൽ നഞ്ചിയമ്മ അഭിനയിച്ചിട്ടുണ്ട്. ആൽബങ്ങളിലും സിനിമയിലും ആയി മൂന്നോളം ഗാനങ്ങളും അവർ പാടി.

Continue Reading
You may also like...

More in Movies

Trending

Recent

To Top