രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘ആര്‍ആര്‍ആര്‍’. വിദേശ രാജ്യങ്ങളില്‍ പോലും ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം ഇതിനോടകം തന്നെ നിരവധി പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ ഹോളിവുഡ് മാഗസിന് ആയ ‘വെറൈറ്റി’ ഈ വര്‍ഷം ഓസ്കര് നേടിയേക്കാവുന്ന അണ് റാങ്ക്ഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
മികച്ച നടന്, മികച്ച സിനിമ എന്നീ സാധ്യത പട്ടികളിലാണ് സിനിമയ്ക്ക് മാഗസിന് ഇടം നല്‍കിയിരിക്കുന്നത്. ജൂനിയര്‍ എന്‍ ടി ആറാണ് ‘വെറൈറ്റി’യുടെ മികച്ച നടന്റെ പട്ടികയില്‍ ഇടം നേടിയത്. വെറൈറ്റിയുടെ പട്ടിക ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. മാര്‍ച്ചില്‍ തിയേറ്റര്‍ റിലീസ് ചെയ്ത സിനിമ ആഗോള തലത്തില്‍ 1200 കോടിയോളം രൂപ നേടി.
2022ലെ ഹോളിവുഡ് ക്രിട്ടിക് അവാര്‍ഡ് ആര്‍ആര്‍ആറിന് ലഭിച്ചിരുന്നു. എച്ച്സിഎ പുരസ്കാര പട്ടികയില്‍ ഇടം നേടുന്നതും മികച്ച ചിത്രമായി തെരഞ്ഞെടുക്കുന്നതുമായ ആദ്യ ഇന്ത്യന്‍ ചിത്രം കൂടി ആണ് ‘ആര്‍ആര്‍ആര്‍’. 1920കളുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പറയുന്നത്.
ജൂനിയര്‍ എന്‍ടിആര്‍ കൊമുരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്....
നിത്യഹരിത നായകൻ പത്മഭൂഷൻ പ്രേംനസീന്റെ സ്മരണാർത്ഥം ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തുന്ന പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്. ചൊവ്വാഴ്ചയാണ് പുരസ്കാരം സമ്മാനിക്കുക. പ്രേംനസീറിന്റെ...