News
ബാഴ്‌സലോണയില്‍ അവധി ആഘോഷിച്ച് വിഘ്‌നേശ് ശിവനും നയന്‍താരയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ബാഴ്‌സലോണയില്‍ അവധി ആഘോഷിച്ച് വിഘ്‌നേശ് ശിവനും നയന്‍താരയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് വിഘ്‌നേശ് ശിവനും നയന്‍താരയും. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. വലിയ ആഘോഷപൂര്‍വമായിരുന്നു ഇരുവരുടെയും വിവാഹം. നിരവധി താരങ്ങളാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. ഇപ്പോള്‍ ബാഴ്‌സലോണയില്‍ അവധിയാഘോഷിക്കുകയാണ് ഇരുവരും. ബാഴ്‌സലോണയില്‍ നിന്നുള്ള ഫോട്ടോകള്‍ വിഘ്‌നേശ് ശിവന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
നിരവധി പേരാണ് കമന്റുകളും ആശംസകളുമായി എത്തിയിരിക്കുന്നത്. നയന്‍താര സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും വിഘ്‌നേഷ് വളരെ സജീവമാണ്. ഇടയ്ക്കിടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കാറുമുണ്ട്. അതേസമയം, ഇരുവരുടെയും വിവാഹ വീഡിയോ നെറ്റ്ഫ്‌ലിക്‌സ് സ്ട്രീം ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്.
‘നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയില്‍’ എന്ന പേരിലാണ് ഡോക്യുമെന്ററി എത്തുക. വിഘ്‌നേശിന്റെയും നയന്‍താരയുടെയും നിര്‍മ്മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോന്‍ ആണ്.
മഹാബലിപുരത്തെ ആഡംബര ഹോട്ടല്‍ ആയ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ വച്ച് ജൂണ്‍ ഒന്‍പതാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം. രജനീകാന്തും ഷാരൂഖ് ഖാനും അജിത്ത് കുമാറും വിജയ്‌യും സൂര്യയുമടക്കം പ്രമുഖ താരങ്ങളുടെ വലിയ നിര വിവാഹത്തിനും പിന്നീട് നടന്ന വിരുന്നിനും എത്തിയിരുന്നു.
കേരള, തമിഴ് വിഭവങ്ങളുടെ വ്യത്യസ്തമായ രുചിക്കൂട്ട് അതിഥികള്‍ക്ക് നവ്യാനുഭവമായി. വിഘ്‌നേശിന് വിവാഹ സമ്മാനമായി 20 കോടിയുടെ ബംഗ്ലാവാണ് നയന്‍താര നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിവാഹപ്പിറ്റേന്ന് ഇരുവരും തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. ഈ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.