Connect with us

നിങ്ങൾക്ക് എന്തു വേണമെങ്കിലും പറയാം, അതിൽ എനിക്ക് ഒരു കുന്തവുമില്ല. എനിക്ക് ചെയ്യാൻ തോന്നുന്ന അല്ലെങ്കിൽ ശരിയെന്ന് തോന്നുന്ന കാര്യം ചെയ്ത് കൊണ്ടേയിരിക്കും ; റോബിൻ പറയുന്നു !

TV Shows

നിങ്ങൾക്ക് എന്തു വേണമെങ്കിലും പറയാം, അതിൽ എനിക്ക് ഒരു കുന്തവുമില്ല. എനിക്ക് ചെയ്യാൻ തോന്നുന്ന അല്ലെങ്കിൽ ശരിയെന്ന് തോന്നുന്ന കാര്യം ചെയ്ത് കൊണ്ടേയിരിക്കും ; റോബിൻ പറയുന്നു !

നിങ്ങൾക്ക് എന്തു വേണമെങ്കിലും പറയാം, അതിൽ എനിക്ക് ഒരു കുന്തവുമില്ല. എനിക്ക് ചെയ്യാൻ തോന്നുന്ന അല്ലെങ്കിൽ ശരിയെന്ന് തോന്നുന്ന കാര്യം ചെയ്ത് കൊണ്ടേയിരിക്കും ; റോബിൻ പറയുന്നു !

ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. വലിയൊരു ആരാധകവൃന്ദത്തെ തന്നെ ഷോയിലൂടെ സ്വന്തമാക്കാൻ റോബിനു സാധിച്ചിരുന്നു.ഷോ അവസാനിച്ചിട്ടും ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിലാണ് റോബിൻ. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് താരം.

ഷോ സംപ്രേക്ഷണം ചെയ്ത് ആദ്യ രണ്ടാഴ്ചക്കുള്ളിൽ തന്നെ ഡോക്ടർ റോബിന് വേണ്ടി സോഷ്യൽ മീഡിയയിൽ ആർമി ​ഗ്രൂപ്പുകൾ സജീവമായിരുന്നു. ബി​ഗ് ബോസിലേക്ക് എത്തിപ്പെടാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും റോബിൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

എട്ടുമാസത്തോളം ബി​ഗ് ബോസിനെക്കുറിച്ച് വിശദമായി പഠിച്ചശേഷമാണ് താൻ മത്സരിക്കാനെത്തിയതെന്ന് തുടക്കം മുതൽ റോബിൻ പറയാറുണ്ടായിരുന്നു. ജനങ്ങളുടെ പൾസ് അറിഞ്ഞ് പെരുമാറിയതുകൊണ്ടാണ് റോബിന് ഇത്രയേറെ ആരാധകരെ സമ്പാദിക്കാനായത്.ന്യൂ നോർമൽ കൺസെപ്ടിൽ തുടങ്ങിയ ബി​ഗ് ബോസിൽ വ്യത്യസ്ത മേഖലയിലുള്ള ഇരുപത് പേരാണ് ഷോയിൽ പങ്കെടുത്ത്. 17 പേർ തുടക്കത്തിലും മൂന്ന് പേർ വൈൽഡ് കാർഡ് എൻട്രിയിലൂടെയുമാണ് ബി​ഗ് ബോസിൽ എത്തിയത്. റോബിനെക്കൂടാതെ ഷോയിൽ ചർച്ചചെയ്യപ്പെട്ട മറ്റൊരു മത്സരാർത്ഥിയാണ് റിയാസ്. റിയാസ് വന്ന ദിവസം മുതൽ ഏറ്റവും കൂടുതൽ തവണ വാക്കുതർക്കങ്ങൾ ഉണ്ടായത് റോബിനുമായാണ്.

പല തവണ കയ്യാങ്കളിയിലേക്കും പോയിട്ടുണ്ട്. നിർഭാ​ഗ്യവശാൽ ഒരു ടാസ്ക്കിനിടയിൽ റോബിൻ റിയാസിനെ ആക്രമിച്ചു എന്ന പേരിലാണ് ഹൗസിൽ നിന്നു പുറത്താകുന്നതും.ഒരുപക്ഷെ റോബിൻ മത്സരത്തിൽ തുടർന്നിരുന്നുവെങ്കിൽ ബി​ഗ് ബോസ് കിരീടം ചൂടുന്നത് റോബിൻ തന്നെയായിരിക്കും. അത്രക്കുമുണ്ട് റോബിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പിന്തുണ. ബി​ഗ് ബോസിൽ നിന്നും പുറത്തി‌റങ്ങിയ ശേഷം ദിവസവും ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിലാണ് റോബിൻ. കൂടാതെ ആദ്യത്തെ സിനിമയുടെ ഭാ​ഗമാകാനുള്ള തയ്യാറെടുപ്പിലുമാണ് താരം. ന്നാ താൻ കേസ് കൊട് എന്ന സിനിമയടക്കം നിർമ്മിച്ച സന്തോഷ് ടി കുരുവിള അടുത്തിടെ പ്രഖ്യാപിച്ച സിനിമയിലാണ് റോബിൻ ആദ്യമായി നായകനാകാൻ തയ്യാറെടുക്കുന്നത്.

ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ റോബിനെ തേടി അഭിനയിക്കാൻ നിരവധി അവസരങ്ങൾ വന്നിരുന്നു. എന്നാൽ അതിൽ തെരഞ്ഞെടുത്ത ചില പ്രൊജക്ടുകളിൽ മാത്രമെ ഇപ്പോൾ അഭിനയിക്കുന്നുള്ളൂവെന്നും റോബിൻ അഭിമുഖളിൽ പറഞ്ഞിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് റോബിൻ്റെ പുതിയ അഭിമുഖമാണ്. തനിക്കെതിരെ പറഞ്ഞുനടക്കുന്ന ചില ആളുകളോടും ട്രോളന്മാർക്കും മറുപടിയെന്നോണമാണ് അഭിമുഖം ശ്രദ്ധ നേടുന്നത്.

താൻ ചെയ്യുന്ന ചാരിറ്റി പോലുള്ള പ്രവർത്തിയെക്കുറിച്ചും റോബിനെ കാണാൻ ആ​ഗ്രഹിക്കുന്നവരുടെ അടുത്തേക്ക് ചെല്ലുന്നതും പ്രേക്ഷകരെ കയ്യിലെടുക്കാനുള്ള നമ്പരാണെന്ന് പറയുന്നുണ്ട് അതിനെതിരെ എന്താണ് റോബിന് പറയാനുള്ളത് എന്ന അവതാരകൻ്റെ ചോദ്യത്തിന് മറുപടി പറയുകായിയിരുന്നു റോബിൻ. ‘നിങ്ങൾക്ക് എന്തു വേണമെങ്കിലും പറയാം. അതിൽ എനിക്ക് ഒരു കുന്തവുമില്ല. എനിക്ക് ചെയ്യാൻ തോന്നുന്ന അല്ലെങ്കിൽ ശരിയെന്ന് തോന്നുന്ന കാര്യം ചെയ്ത് കൊണ്ടേയിരിക്കും. എന്നെ തകർക്കണമെങ്കിൽ ഞാൻ തന്നെ വിചാരിക്കണം’, റോബിൻ പറഞ്ഞു.

റോബിനും ബ്ലെസ്ലിയുമായുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർത്തിട്ടും കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവർക്കും അഭിമുഖത്തിലൂടെ മറുപടി പറഞ്ഞു.’എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ കഴിഞ്ഞ് പോയ കാര്യങ്ങൾ പറഞ്ഞിട്ട് എന്തിനാണെന്നാണ് റോബിൻ ചോദിച്ചത്. യൂട്യൂബ് കണ്ടൻ്റ് ക്രിയേറ്റ് ചെയ്ത് പണം ഉണ്ടാക്കുന്നവർക്ക് അല്ലാതെ തന്നെ ഞാൻ കണ്ടൻ്റ് തരുന്നില്ലേ? ബ്ലെസ്ലിയും ഞാനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും ഞങ്ങൾ പറഞ്ഞ് തീർത്തു’.

എൻ്റെ വീട്ടുകാരുമായോ ബ്ലെസ്ലിയുടെ വീട്ടുകാരുമായോ ഒരു പ്രശ്നവുമില്ല. നിങ്ങളായിട്ട് അതിന് ശ്രമിച്ചാലും ഞങ്ങൾ തമ്മിൽ പ്രശ്നം ഉണ്ടാകാൻ പോകുന്നില്ല. കാരണം ബ്ലെസ്ലിക്ക് ബുദ്ധിയുണ്ട്, എനിക്ക് കോമൺസെൻസ് ഉണ്ട്. അതുകൊണ്ട് ആ രീതിയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല, ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവണെമെങ്കിൽ പുതിയ എന്തെങ്കിലും കാര്യങ്ങൾ സംഭവിക്കണം’, റോബിൻ വ്യക്തമാക്കി.

‘ബി​ഗ് ബോസ് മത്സരം അവസാനിച്ചിട്ട് ഒന്ന് രണ്ട് മാസം കഴിയാറാകുന്നു. ബി​ഗ് ബോസിലെ പല കാര്യങ്ങളും ഞാൻ മറന്നു തുടങ്ങി. എൻ്റെ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് പോകുന്നതിൻ്റെ തയ്യാറെടുപ്പിലാണ് ഞാൻ. ആര് എന്ത് പറഞ്ഞാലും ഞാൻ ഇങ്ങനെയൊക്കെയായിരിക്കും’, റോബിൻ പറഞ്ഞു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top