Connect with us

അനാരോഗ്യകരമായ ശീലങ്ങളും ജീവിതശൈലിയും ഉപേക്ഷിച്ചു; മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിക്കാനുള്ള കോടികളുടെ ഓഫര്‍ നിരസിച്ച് ചിമ്പു

News

അനാരോഗ്യകരമായ ശീലങ്ങളും ജീവിതശൈലിയും ഉപേക്ഷിച്ചു; മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിക്കാനുള്ള കോടികളുടെ ഓഫര്‍ നിരസിച്ച് ചിമ്പു

അനാരോഗ്യകരമായ ശീലങ്ങളും ജീവിതശൈലിയും ഉപേക്ഷിച്ചു; മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിക്കാനുള്ള കോടികളുടെ ഓഫര്‍ നിരസിച്ച് ചിമ്പു

കഴിഞ്ഞ ദിവസമായിരുന്നു പരസ്യത്തിനായുള്ള മദ്യ കമ്പനിയുടെ പത്ത് കോടിയുടെ ഓഫര്‍ തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍ ഉപേക്ഷിച്ചത്. ഇത് ഏറെ വാര്‍ത്തയായിരുന്നു. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ നടന്‍ ചിമ്പുവുവിനും ആശംസാപ്രവാഹമാണ്. ഒരു മള്‍ട്ടിനാഷണല്‍ മദ്യ കമ്പനിയുടെ വലിയ ഓഫറാണ് താരം നിരസിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അനാരോഗ്യകരമായ ശീലങ്ങളും ജീവിതശൈലിയും താരം ഉപേക്ഷിച്ചെന്നും അതിനാലാണ് മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ നിരസിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. ബോളിവുഡ് താരം അക്ഷയ് കുമാര്‍, വിജയ് ദേവരകൊണ്ട എന്നിവരും കോടികളുടെ ഓഫര്‍ നിരസിച്ചിരുന്നു.

കൊവിഡിന്റെ ലോക്ഡൗണ്‍ സമയത്ത് ചിമ്പുവിന്റെ ശരീര ഭാരം വര്‍ദ്ധിച്ചതും പിന്നീട് നടത്തിയ ട്രാന്‍ഫോര്‍മേഷന്‍ വര്‍ക്കൗട്ടുകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കൂടാതെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുക്കാന്‍ പലര്‍ക്കും അദ്ദേഹം പ്രചോദനമായിരുന്നു. ഗൗതം മേനോന്‍ സംവിധാനം ചെയ്ത ‘വെന്ത് തണിന്തത് കാട്’ എന്ന ചിത്രമാണ് താരത്തിന്റെ വരാനിരിക്കുന്ന ചലച്ചിത്രം.

സിനിമയിലെ പുതിയ ഗാനം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ‘മറക്കുമാ നെഞ്ചം’ എന്ന് തുടങ്ങുന്ന ഗാനം എ ആര്‍ റഹ്മാന്‍ ആണ് ഒരുക്കിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഗാനം പാടിയിരിക്കുന്നതും. താമരൈ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. ‘വിണ്ണൈതാണ്ടി വരുവായ’, ‘അച്ചം എന്‍പത് മടമയ്യടാ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന സിനിമയാണ് ‘വെന്ത് തണിന്തത് കാട്’.

More in News

Trending

Recent

To Top