Connect with us

മറ്റൊരു ലോകത്ത് വെച്ച് കണ്ടുമുട്ടാന്‍ കഴിഞ്ഞാല്‍ നിന്നെ ഒരിക്കലും ഒറ്റക്കാക്കില്ല… ഞാന്‍ നിന്നെ മുറുകെ കെട്ടിപ്പിടിക്കുന്നുണ്ട്, എനിക്ക് നിന്നോട് ഗുഡ് ബൈ പറയാനാവില്ല; എന്നെ തനിച്ചാക്കരുത്. നീയെപ്പോഴും എന്റേതാണ്, വേദന കടിച്ചമർത്തി അഭയ; ആശ്വാസ വാക്കുകളുമായി താരങ്ങളും ആരാധകരും

Malayalam

മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അഭയ ഹിരൺമയി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സംഗീത ആസ്വാദകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചത്. ഒരുപാട് പാട്ടുകൾ സിനിമയിൽ പാടിയിട്ടില്ലെങ്കിലും പാടിയ ഗാനങ്ങളിൽ മിക്കതും ആരാധകർ ഏറ്റെടുത്തവയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് അഭയ ഹിരൺമയി. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ ഒക്കെ നിമിഷനേരം കൊണ്ട് വൈറലാകുകയും ചെയ്യും.

ഇപ്പോഴിതാ തനിക്കേറെ പ്രിയപ്പെട്ട ആളായ പുരുഷുവിനെ നഷ്ടമായതിന്റെ സങ്കടം പങ്കിട്ടെത്തിയിരിക്കുകയാണ് അഭയ ഹിരൺമയി. പുരുഷുവിനൊപ്പമുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പമായി പോസ്റ്റ് ചെയ്തിരുന്നു.

അവസാനസമയത്ത് നിന്നെ നോക്കാനോ നിന്റെ കൂടെയിരിക്കാനോ കഴിഞ്ഞില്ല പുരുഷു. അക്കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്. മറ്റൊരു ലോകത്ത് വെച്ച് കണ്ടുമുട്ടാന്‍ കഴിഞ്ഞാല്‍ ഞാന്‍ നിന്നെ ഒരിക്കലും ഒറ്റക്കാക്കില്ല. നമ്മളൊന്നിച്ചിരുന്ന് ടിവി കാണും, ബിസ്‌ക്കറ്റ് പങ്കുവെക്കും, നമ്മളൊന്നിച്ച് നടക്കാനും പോവും. ഞാന്‍ നിന്നെ മുറുകെ കെട്ടിപ്പിടിക്കുന്നുണ്ട്. എനിക്ക് നിന്നോട് ഗുഡ് ബൈ പറയാനാവില്ലെന്നും അഭയ പറയുന്നു.

ഞാനൊരിക്കലും അത് പറയുകയുമില്ല. നീ മോശമായി പെരുമാറിയപ്പോള്‍ വഴക്കുപറഞ്ഞതിന് എന്നോട് നീ ക്ഷമിക്കണം. നീ വീണ്ടും എന്റെ ബെഡിലേക്ക് വരാനും ഒന്നിച്ച് കിടക്കാനും വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത്. ഈ വേദന എനിക്ക് സഹിക്കാനാവില്ല, എന്നെ തനിച്ചാക്കരുത്. നീയെപ്പോഴും എന്റേതാണ്, ഐ ലവ് യൂ എന്നുമായിരുന്നു അഭയ കുറിച്ചത്. നിന്റെ നനഞ്ഞ മൂക്ക് എനിക്ക് മിസ് ചെയ്യുന്നു, എന്നെ വിട്ട് പോവല്ലേയെന്നും ഗായിക കുറിച്ചിരുന്നു.താരങ്ങളും ആരാധകരുമെല്ലാം അഭയയ്ക്ക് ആശ്വാസമേകുന്ന വാക്കുകളുമായെത്തിയിട്ടുണ്ട്.

രചന നാരായണന്‍കുട്ടി, ശബരീഷ് പ്രഭാകരന്‍, പ്രകാശ് അലക്‌സ് തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്. എനിക്കവനെ നഷ്ടമായെന്നായിരുന്നു പ്രകാശ് അലക്‌സിനോട് അഭയ പറഞ്ഞത്. നിങ്ങളുടെ സങ്കടം മനസിലാവുന്നുണ്ട്, പുരുഷിന് എന്താണ് സംഭവിച്ചത് തുടങ്ങിയ കമന്റുകളും ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയുണ്ട്. പാട്ട് വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിലൂടെയായി പ്രിയപ്പെട്ടവരെ അറിയിക്കാറുണ്ട് അഭയ. അതിനിടയിലാണ് ദു:ഖവാർത്തയുമായെത്തിയത്.

നായകളോട് പ്രത്യേകമായൊരു സ്‌നേഹമുണ്ട് അഭയ ഹിരണ്‍മയിക്ക്. രസകരമായ പേരുകളാണ് അഭയ തന്റെ പട്ടികള്‍ക്ക് നല്‍കാറുള്ളത്. കൊറോണ സമയത്ത് കിട്ടിയ പട്ടിക്ക് കൊറോണ തങ്കമ്മ എന്നായിരുന്നു പേരിട്ടത്. കല്യാണി, പുരുഷു എന്നൊക്കെയായിരുന്നു ഗോപി സുന്ദറും അഭയയും പട്ടികള്‍ക്ക് മുന്‍പ് പേരിട്ടത്. പട്ടികളെ വളര്‍ത്താന്‍ ഏറെയിഷ്ടമുള്ളയാളാണ് താനെന്ന് അഭയ ഹിരണ്‍മയി പറഞ്ഞിരുന്നു. പട്ടികള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും അവരുടെ വിശേഷങ്ങളുമെല്ലാം ഗായിക ഇന്‍സ്റ്റഗ്രാമിലൂടെയായി പങ്കിടാറുണ്ട്.

More in Malayalam

Trending