Connect with us

ലക്ഷ്മി നക്ഷത്രയുടെ മുഖം നെഞ്ചില്‍ പച്ച കുത്തി ആരാധകൻ, ഒടുവിൽ സ്റ്റാർ മാജിക് ഷോയിൽ….കല്യാണം കഴിഞ്ഞാല്‍ ഭാര്യയുടെ മുന്‍പില്‍ വച്ച് ഷര്‍ട്ട് ഊരരുതെന്ന് ഉപദേശവും… ലക്ഷ്മിയെ ഇഷ്ടപെടാനുള്ള കാരണം!

Malayalam

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. മിനിസ്‌ക്രീന്‍ ആങ്കറിംഗ് രംഗത്ത് വര്‍ഷങ്ങളായി സജീവമാണ് ലക്ഷ്മി. പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയാണ് ലക്ഷ്മിക്ക് ഏറെ പ്രേക്ഷകരെ നേടിക്കൊടുത്തത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലക്ഷ്മി നക്ഷത്ര. ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. രസകരമായ വീഡിയോയുമായിട്ടാണ് ലക്ഷ്മി എത്താറുള്ളത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഒരു ആരാധകന്‍ നെഞ്ചില്‍ ലക്ഷ്മിയുടെ മുഖം പച്ചകുത്തിയാണ് ആ സ്‌നേഹം കാണിച്ചത്. അതിന്റെ വീഡിയോ ലക്ഷ്മി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ആ ആളെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ലക്ഷ്മി. ഇന്ന് (ആഗസ്റ്റ് 12)സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍മാജിക്കിന്റെ എപ്പിസോഡില്‍ അതിഥിയായി ആ ആരാധകനും എത്തുന്നുണ്ട്. അതിന്റെ പ്രമോ ഇതിനോടകം സ്റ്റാര്‍മാജിക് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. തന്നെ ഇത്രയധികം സ്‌നേഹിക്കുന്ന കാര്‍ത്തിക് എന്ന ആള്‍ക്കൊപ്പമുള്ള ഫോട്ടോ ലക്ഷ്മിയും തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

പുറത്ത് വിട്ട പ്രമോ വീഡിയോയില്‍ ആരാധകന് അസീസ് ഉപദേശം നല്‍കുന്നത് കാണാം, ഇത്രയധികം ലക്ഷ്മി നക്ഷത്ര എന്ന പെണ്ണിനെ ഇഷ്ടപ്പെടുന്ന, നെഞ്ചില്‍ അവളുടെ മുഖം പച്ചകുത്തിയ ആരാധകനോട് അസീസ് പറഞ്ഞത്, ‘കല്യാണം കഴിഞ്ഞാല്‍ ഭാര്യയുടെ മുന്‍പില്‍ വച്ച് ഷര്‍ട്ട് ഊരരുത്’ എന്നാണ്. തന്നെ ഇത്രയധികം സ്‌നേഹിക്കാന്‍ എന്താണ് കാരണം എന്ന് ലക്ഷ്മി ചോദിയ്ക്കുന്നുണ്ട്. അതിന് കാര്‍ത്തിക് പറഞ്ഞ മറുപടി അറിയണമെങ്കില്‍ ഇന്നത്തെ എപ്പിസോഡ് തന്നെ കാണണം.

നേരത്തെ കാര്‍ത്തിക് തന്റെ മുഖം പച്ചകുത്തിയതിന്റെ സന്തോഷത്തോടൊപ്പം അതിലുള്ള ആകുലതയും ലക്ഷ്മി പങ്കുവച്ചിരുന്നു. ഇഷ്ടപ്പെടുന്നത് സന്തോഷമുള്ള കാര്യമാണ്, എന്നാല്‍ ഇത്രയും വേദന നിറഞ്ഞ ഇഷ്ടത്തെ ഒരിക്കലും പ്രോത്സാഹിപ്പിയ്ക്കില്ല എന്നാണ് അന്ന ലക്ഷ്മി നക്ഷത്ര പറഞ്ഞിരുന്നത്.

Continue Reading
You may also like...

More in Malayalam

Trending