Connect with us

അതെ, നമുക്ക് രക്തമൊഴുകും; അതിനാലാണ് നാം നിലനില്‍ക്കുന്നത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി നിമിഷയുടെ പോസ്റ്റ്

Malayalam

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്. സ്ത്രീശരീരത്തിലെ മെന്‍സ്ട്രുവേഷന്‍ ആണ് ചിത്രത്തില്‍ കാണിച്ചിരിയ്ക്കുന്നത്.

‘WE BLEED. Yes we do, and that’s why we exist’- എന്ന കുറിപ്പോടുകൂടിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. അതെ, നമുക്ക് രക്തമൊഴുകും; അതിനാലാണ് നാം നിലനില്‍ക്കുന്നത് എന്നാണ് നിമിഷ ഫോട്ടോയോടൊപ്പം പങ്കുവെച്ച സന്ദേശം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ്.

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നിമിഷ നിരവധി പെയിന്റിംഗുകള്‍ തന്റെ ഇന്‍സ്റ്രഗ്രാം പേജില്‍ പങ്കുവെയ്ക്കാറുമുണ്ട്. ബിജു മേനോന്‍ നായകനായ ഒരു തെക്കന്‍ തല്ല് കേസ് എന്ന ചിത്രമാണ് നിമിഷയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പത്മപ്രിയ, റോഷന്‍ മാത്യു തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

More in Malayalam

Trending