Connect with us

നെറ്റ്ഫ്‌ലിക്‌സ് സീരിസിന് വേണ്ടി തിരക്കഥയെഴുതാനൊരുങ്ങി ആര്യന്‍ ഖാന്‍

News

നെറ്റ്ഫ്‌ലിക്‌സ് സീരിസിന് വേണ്ടി തിരക്കഥയെഴുതാനൊരുങ്ങി ആര്യന്‍ ഖാന്‍

നെറ്റ്ഫ്‌ലിക്‌സ് സീരിസിന് വേണ്ടി തിരക്കഥയെഴുതാനൊരുങ്ങി ആര്യന്‍ ഖാന്‍

ഷാരൂഖ് ഖാനെ പോലെ തന്നെ അദ്ദേഹത്തിന്റെ മകന്‍ ആര്യന്‍ ഖാനും പ്രേക്ഷകര്‍ക്കേറെ ഇഷ്ടമുള്ള വ്യക്തിയാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്നെ ആര്യന്‍ ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

എന്നാല്‍ ഇപ്പോഴിതാ വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസിലൂടെ ആര്യന്‍ ഖാന്‍ അരങ്ങേറ്റം കുറിക്കുകയാണ്. എഴുത്തുകാരനായാണ് ആരന്റെ അരങ്ങേറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിനായി ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്.

തിരക്കഥയെഴുതുന്ന താരപുത്രന്‍ വെബ് സീരീസ് സംവിധാനം ചെയ്‌തേക്കില്ല. അടുത്ത രണ്ട് മൂന്ന് മാസങ്ങളില്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകും. 2023 ആദ്യ പകുതിയോടെ നിര്‍മ്മാണത്തിലേയ്ക്ക് കടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഭിനേതാക്കളുടെ ദൈനംദിന ജീവിതം പ്രമേയമാക്കുന്നതാണ് സീരീസ്.

അമേരിക്കയിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നും സവിധാനംതിരക്കഥ എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കിയ ആര്യന്‍, കരണ്‍ ജോഹറിന്റെ ‘തഖ്ത്’നായി പ്രവര്‍ത്തിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഷാരുഖ് ഖാന്റെ വരാനിരിക്കുന്ന ചിത്രം ‘പഠാനിന്റെ’ സെറ്റിലും ആര്യനെ കണ്ടിരുന്നു. ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫിയില്‍ ആര്യന്‍ സഹായിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു.

More in News

Trending

Recent

To Top