Connect with us

നടിയെ ആക്രമിച്ച കേസ് ; അതിജീവിതയുടെയും പ്രോസിക്യൂഷന്റെയും അപേക്ഷ ഇന്ന് വിചാരണ കോടതിയില്‍!

News

നടിയെ ആക്രമിച്ച കേസ് ; അതിജീവിതയുടെയും പ്രോസിക്യൂഷന്റെയും അപേക്ഷ ഇന്ന് വിചാരണ കോടതിയില്‍!

നടിയെ ആക്രമിച്ച കേസ് ; അതിജീവിതയുടെയും പ്രോസിക്യൂഷന്റെയും അപേക്ഷ ഇന്ന് വിചാരണ കോടതിയില്‍!

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്ക് മുന്നില്‍ അതിജീവതയും, പ്രൊസിക്യൂഷനും നല്‍കിയ അപേക്ഷ ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസ് പരിഗണിക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കഴിയില്ലെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. സമാന ആക്ഷേപവുമായി അതിജീവിതയും വിചാരണകോടതിയെ സമീപിച്ചിരിക്കുന്നത്. ഇരുകൂട്ടരും കേസില്‍ വിചാരണ കേള്‍ക്കുന്ന ജഡ്ജി ഹണി എം വര്‍ഗീസിന് മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

സിബിഐ കോടതിക്കാണ് കേസ് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നതെന്നാണ് ഇരുകൂട്ടരും വാദിക്കുന്നത്. ജോലിഭാരം കാരണം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കേസ് കൈമാറാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാടെടുത്തതും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കേസ് ഫയല്‍ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അജകുമാര്‍ ഹര്‍ജിയില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന ആവശ്യം നേരത്തെ മുതല്‍ക്കെ തന്നെ അതിജീവിതയും പ്രോസിക്യൂഷനും ആവശ്യപ്പെടുന്നതാണ്. വനിതാ ജഡ്ജി വേണം എന്നുളള അതിജീവിതയുടെ ആവശ്യ പ്രകാരമാണ് എറണാകുളം സിബിഐ കോടതി ജഡ്ജിയായിരിക്കെ ഹണി എം വര്‍ഗീസിലേക്ക് ഈ കേസ് എത്തുന്നത്. എന്നാല്‍ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്യപ്പെട്ടു എന്നത് അടക്കമുളള വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം നടി ശക്തമായി ഉന്നയിച്ചത്

ഹണി എം വര്‍ഗീസിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ സിബിഐ കോടതി മൂന്നിലെത്തുന്ന പുതിയ ജഡ്ജിയാവും കേസ് പരിഗണിക്കുക എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ കേസ് ഹണി വര്‍ഗീസിന്റെ ചുമതലയുളള എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാനാണ് തീരുമാനിച്ചത്.

കേസ് പരിഗണിക്കവെ ജഡ്ജ് ഹണി എം വര്‍ഗീസിന് മുന്നില്‍ പ്രോസിക്യൂഷനും അതിജീവിതയും ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസ് പരിഗണിക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കഴിയില്ല എന്നാണ് അതിജീവതയുടേയും പ്രോസിക്യൂഷന്റെയും വാദം. ഹൈക്കോടതി കേസ് കേള്‍ക്കാന്‍ അനുമതി നല്‍കിയത് സിബിഐ കോടതിക്കാണ് എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ജോലി ഭാരം കാരണം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കേസ് കൈമാറാനാകില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാട് എടുത്തിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയത് നിയമപരമായി ശരിയല്ല. തുടര്‍വാദം ഹണി എം വര്‍ഗീസ് കേള്‍ക്കരുതെന്നും അതിജീവിത ആവശ്യപ്പെടുന്നു.

നടിയെ ആക്രമിച്ച കേസ് ഏത് കോടതിയുടെ അധികാര പരിധിയിലാണ് എന്നത് തീരുമാനിക്കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അജകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഈ വിഷയത്തില്‍ പ്രതിഭാഗത്തിന് പറയാനുളളത് കേള്‍ക്കാന്‍ കോടതി സമയം അനുവദിച്ചിട്ടുണ്ട്. പ്രതിഭാഗം ആക്ഷേപം സമര്‍പ്പിച്ചതിന് ശേഷം ഈ മാസം 11ന് കേസ് കോടതി വീണ്ടും പരിഗണിക്കും.

ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ലെന്നും താന്‍ നല്‍കിയ പല ഹര്‍ജികളിലും നീതിപൂര്‍വമായ നടപടി ഉണ്ടായില്ലെന്നും ആരോപിച്ച് അതിജീവിത നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റരുത് എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അതിജീവിത കത്ത് നല്‍കിയത്.

എന്നാല്‍ അതിജീവിതയുടെ ഈ ആവശ്യം ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് തള്ളി. നടിയെ ആക്രമിച്ച കേസില്‍ ഹണി എം വര്‍ഗീസ് തന്നെ വിചാരണ കോടതി ജഡ്ജിയായി തുടരുമെന്ന് പ്രത്യേക ഉത്തരവും പുറത്തിറക്കി. കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം സിബിഐ കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതായി ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് പ്രോസിക്യൂഷനേയും പ്രതിഭാഗത്തേയും അറിയിച്ചു.

Continue Reading
You may also like...

More in News

Trending

Recent

To Top