Malayalam
നീതി ലഭിക്കും, നീതി വരും എന്നതില്‍ വിശ്വാസം ഇല്ല. നീതി ലഭിക്കുക ദിലീപിനാണോ ഭാവനയ്ക്കാണോ എന്നുള്ള കാര്യം സത്യത്തില്‍ തനിക്ക് അറിയില്ല; കാശ് കൂടുതല്‍ ഉള്ള ആളുകള്‍ക്ക് സുപ്രീംകോടതി വരെ പോകാം. അതുകൊണ്ട് തന്നെ ദരിദ്രവാസിക്ക് നീതി കിട്ടില്ലെന്ന് അറിയാം
നീതി ലഭിക്കും, നീതി വരും എന്നതില്‍ വിശ്വാസം ഇല്ല. നീതി ലഭിക്കുക ദിലീപിനാണോ ഭാവനയ്ക്കാണോ എന്നുള്ള കാര്യം സത്യത്തില്‍ തനിക്ക് അറിയില്ല; കാശ് കൂടുതല്‍ ഉള്ള ആളുകള്‍ക്ക് സുപ്രീംകോടതി വരെ പോകാം. അതുകൊണ്ട് തന്നെ ദരിദ്രവാസിക്ക് നീതി കിട്ടില്ലെന്ന് അറിയാം
നിലവിലെ നീതിന്യായ വ്യവസ്ഥയില്‍ നിന്നുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസില്‍ ആര്‍ക്ക് നീതി കിട്ടുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് ചിന്തകനായ മൈത്രേയന്‍. നമ്മളൊരു പ്രകൃത ജനതയും പ്രാകൃത കോടതിയുമാണ് ഇവിടെയുള്ളത്. മൊത്തം അഴിമതി നിലനില്‍ക്കുന്നു. അല്ലാതെ നീതി ബോധത്തോടെ അവനവന്റെ കടമകള്‍ കൃത്യങ്ങള്‍ ചെയ്യുന്ന ഒരു സംവിധാനവും ഇല്ല. ജാതിയും മതവും പുരുഷാധിപത്യപരവുമായ മൂല്യങ്ങള്‍ നില്‍ക്കുന്ന സ്ഥാപനങ്ങളെ ഇവിടേയുള്ളു.
നീതി ലഭിക്കും, നീതി വരും എന്നതില്‍ വിശ്വാസം ഇല്ല. നീതി ലഭിക്കുക ദിലീപിനാണോ ഭാവനയ്ക്കാണോ എന്നുള്ള കാര്യം സത്യത്തില്‍ എനിക്ക് അറിയില്ലെന്നും അദ്ദേഹം പറയുന്നു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ് കൂടുതല്‍ ഉള്ള ആളുകള്‍ക്ക് സുപ്രീംകോടതി വരെ പോകാം. അതുകൊണ്ട് തന്നെ ദരിദ്രവാസിക്ക് നീതി കിട്ടില്ലെന്ന് അറിയാം. കാരണം വരുന്ന വക്കീലന്മാര്‍ക്ക് കൊടുക്കാനുള്ള പൈസ അവരുടെ കയ്യില്‍ കാണില്ല. കോടതിയില്‍ വാദിച്ച് ജയിക്കുന്നു എന്നല്ലാതെ നീതി ലഭിക്കുന്ന ഇടം ഇതുവരെ കോടതിയില്‍ ആരംഭിച്ചിട്ടില്ല. സ്വന്തം പേരിലുള്ള കേസ് സ്വന്തമായി വിചാരണ നടത്തിയ ഒരു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉണ്ടായ രാജ്യത്താണ് നമ്മളിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഇങ്ങനെയിരിക്കുന്ന രാജ്യത്ത് അതിജീവിതയ്‌ക്കോ ദിലീപിനോ നീതി കിട്ടുമോ എന്ന് പറയാന്‍ സാധിക്കില്ല. യഥാര്‍ത്ഥ ജനാധിപത്യ ബോധമുള്ള മനുഷ്യര്‍ ഉണ്ടാവുകയും സ്‌കൂള്‍, പൊലീസ്, പട്ടാളം ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ ജനാധിപത്യവത്കരിച്ച് മനുഷ്യരുടെ സേവനത്തിന് രൂപപ്പെടുത്തിയെടുക്കുന്ന കാലത്ത് മാത്രമേ നീതി പ്രതീക്ഷിക്കാവു. അല്ലാതെ അത് പ്രതീക്ഷിക്കരുത്.
സ്ത്രീകള്‍ രണ്ടാം തരമാണെന്ന് പഠിപ്പിക്കുന്ന, അവരുടെ ഇടയിലേക്ക് ആള്‍ക്കുട്ടികളെ ശിക്ഷയായി കൊണ്ടിരുത്തുന്ന അധ്യാപകരുടെ ഇടയില്‍ നിന്നും വരുന്നവാണ്. അതിന് പകരം സ്വതന്ത്രരായ പൗരരായി അവര്‍ വളര്‍ന്ന് വരികയും പരസ്പരം തിരിച്ചറിഞ്ഞ് ആണും പെണ്ണും ഇടകലര്‍ന്ന് ജീവിക്കുന്ന സമൂഹമാണ് വേണ്ടതെന്നും മൈത്രേയന്‍ വ്യക്തമാക്കുന്നു.
കടുവ ഓടി നടന്ന് മാനിനെ പിടിക്കുന്നത് പോലുള്ള സംഭവമാണ് ഇന്ന് സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ ഉള്ളത്. പരസ്പരം അറിഞ്ഞ് വളരുന്ന ഒരു സമൂഹത്തില്‍ അത് അങ്ങനെയായിരിക്കില്ല. അവിടെ പരസ്പരം ബഹുമാനവും ഉണ്ടാവും. സ്ത്രീകളെ ഇവിടെ എന്തോ സാധനങ്ങളായിട്ടാണ് കാണുന്നത്. പഴയ സംസ്‌കാരമാണ് ഇവിടെയുള്ളത്. റോഡിലേക്ക് വരുന്ന പെണ്‍കുട്ടിയെ അഴിച്ച് വിട്ട കോഴിയെ പോലെ കാണുന്ന പുരുഷന്മാരാണുള്ളത്. അതുകൊണ്ട് തന്നെ ആരുടെയെങ്കിലും ഉടമസ്ഥതയില്‍ അക്രമിക്കാമെന്നും അവര്‍ കരുതുന്നു.
ഈ സമൂഹത്തില്‍ നിന്നും ഒരു പെണ്‍കുട്ടി രക്ഷപ്പെട്ട് വരുന്നുവെങ്കില്‍ അതാണ് അത്ഭുതം. ഒന്നിച്ച് വളരുന്നവരായി മാറിയില്ലെങ്കില്‍ ഈ പറയുന്ന മാറ്റം ഉണ്ടാവില്ല. ഇണകളെ തിരഞ്ഞെടുക്കുന്ന യുക്തിക്കും മാറ്റം വേണം. തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ നോക്കിയെടുക്കും. അതിന് അനുവദിക്കാതെ ചന്തയില്‍ പോയി പശുവിനെ പോയി കണ്ട് വാങ്ങുന്നത് പോലെയാണ് പോയി പെണ്ണ് കണ്ട് കെട്ടുന്നതും മൈത്രേയന്‍ പറയുന്നു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ടാം ഘട്ട സാക്ഷി വിസ്താരം വ്യാഴാഴ്ച ആരംഭിക്കും. കേസിലെ അനുബന്ധ കുറ്റപത്രത്തില്‍ 102 സാക്ഷികളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒന്നാം ഘട്ടത്തില്‍ സാക്ഷികളായി ഉള്‍പ്പെടുത്തിയ ചിലരേയും അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം. പുതിയ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കണമെങ്കില്‍ കുറഞ്ഞത് 100 ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു എം പൗലോസിന്റെ വിസ്താരം ബാക്കി നില്‍ക്കേയായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം നടന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.തുടര്‍ന്ന് ആറ് മാസത്തെ അന്വേഷണത്തിനൊടുവിലായിരുന്നു അനുബന്ധ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
രണ്ടാം ഘട്ട കുറ്റപത്രത്തില്‍ ദിലീപിന്റെ മുന്‍ ഭാര്യയായ മഞ്ജു വാര്യര്‍, ഇപ്പോഴത്തെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, കാവ്യയുടെ മാതാപിതാക്കള്‍, സിദ്ധിഖ്, ദിലീപിന്റെ സഹോദരന്‍ അനൂപ് തുടങ്ങി ഒന്നാം ഘട്ട കുറ്റപത്രത്തിലുള്ള സാക്ഷികളേയും ഉള്‍പ്പെടുത്തിയിരുന്നു. മേയക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, നടന്‍ ചെമ്പന്‍ വിനോദ്, സംവിധായകന്‍ ആഷിഖ് അബു എന്നിവരാണ് പുതിയ സാക്ഷികള്‍.
പുതിയ കുറ്റപത്രത്തിലെ 60 സാക്ഷികളെയെങ്കിലും വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ ഒന്നാം ഘട്ടത്തില്‍ വിസ്തരിച്ചവരെ ഇനിയും വിസ്തരിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇതിനോടകം തന്നെ എട്ടാം പ്രതി ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. നേരത്തെ ഒന്നാംഘട്ട സാക്ഷി വിസ്താരത്തിന്റെ ഭാഗമായി 9 പുതിയ സാക്ഷികളെ വിസ്തരിക്കണമെന്ന അപേക്ഷ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചെങ്കിലും 5 പേരുടെ വിസ്താരത്തിന് മാത്രമായിരുന്നു കോടതി അനുനതി നല്‍കിയത്.
