ആമിര്‍ ഖാന്‍ സാര്‍, നിങ്ങള്‍ എപ്പോഴും ഗ്രേറ്റ് ആണ്; അനുകമ്പയും പോസിറ്റിവിറ്റിയും അനുഭവിപ്പിക്കുന്ന സിനിമകളാണ് ഈ കാലഘട്ടത്തില്‍ നമുക്ക് വേണ്ടത്; ശിവകാര്‍ത്തികേയന്‍ പറയുന്നു
ആമിര്‍ ഖാന്‍ സാര്‍, നിങ്ങള്‍ എപ്പോഴും ഗ്രേറ്റ് ആണ്; അനുകമ്പയും പോസിറ്റിവിറ്റിയും അനുഭവിപ്പിക്കുന്ന സിനിമകളാണ് ഈ കാലഘട്ടത്തില്‍ നമുക്ക് വേണ്ടത്; ശിവകാര്‍ത്തികേയന്‍ പറയുന്നു
ആമിര്‍ ഖാന്‍ സാര്‍, നിങ്ങള്‍ എപ്പോഴും ഗ്രേറ്റ് ആണ്; അനുകമ്പയും പോസിറ്റിവിറ്റിയും അനുഭവിപ്പിക്കുന്ന സിനിമകളാണ് ഈ കാലഘട്ടത്തില്‍ നമുക്ക് വേണ്ടത്; ശിവകാര്‍ത്തികേയന്‍ പറയുന്നു
നവാഗതനായ അദ്വൈത് ചന്ദന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആമിര്‍ ഖാന്‍ ചിത്രമാണ് ലാല്‍ സിംഗ് ഛദ്ദ. റോബര്‍ട്ട് സമക്കിസിന്റെ സംവിധാനത്തില്‍ ടോം ഹാങ്ക്‌സ് നായകനായി എത്തിയ ഫോറസ്റ്റ് ഗംപ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണിത്. ഇന്ത്യന്‍ സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഓഗസ്റ്റ് 11ന് തിയേറ്ററുകളില്‍ എത്തും. ആമിര്‍ ഖാനെ കൂടാതെ കരീന കപൂര്‍, മോന സിംഗ്, ചൈതന്യ അക്കിനേനി എന്നിവരോടൊപ്പം ഷാരൂഖ് ഖാനും എത്തുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് തമിഴ് താരം ശിവകാര്‍ത്തികേയന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുകയാണ്. പോസിറ്റിവിറ്റി, മാനുഷിക മൂല്യങ്ങള്‍, ബന്ധങ്ങള്‍ തുടങ്ങിയ ഘടകങ്ങളെ അഭിസംബോധന ചെയ്യുന്ന ചിത്രമാണ് ‘ലാല്‍ സിംഗ് ഛദ്ദ’യെന്ന് പ്രിവ്യൂ ഷോയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.
അനുകമ്പയും പോസിറ്റിവിറ്റിയും അനുഭവിപ്പിക്കുന്ന സിനിമകളാണ് ഈ കാലഘട്ടത്തില്‍ നമുക്ക് വേണ്ടതെന്നും. അത്തരത്തിലുള്ള ഒരു സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’യെന്നും ശിവകാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു ആമിര്‍ ഖാന്‍ സാര്‍, നിങ്ങള്‍ എപ്പോഴും ഗ്രേറ്റ് ആണ് എന്നും താരം പറഞ്ഞു.
ഫോറസ്റ്റ് ഗമ്പില്‍ എല്‍വിസ് പ്രെസ്ലി അവതരിപ്പിച്ച കഥാപാത്രത്തെയാണ് ലാല്‍ സിങ് ഛദ്ദയില്‍ ഷാരുഖ് ഖാന്‍ കൈകാര്യം ചെയ്യുക. ഇന്ത്യയിലെ ഏറ്റവും വലിയ ഐക്കണിക് താരത്തെ വേണം എന്നതുകൊണ്ടാണ് ഷാരൂഖിനെ സമീപിച്ചത് എന്നും ഉടന്‍ തന്നെ ഷാരുഖ് ഖാന്‍ സമ്മതിച്ചെന്നും ആമിര്‍ ഖാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
‘ത്രീ ഇഡിയറ്റ്‌സ്’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ആമിര്‍ ഖാന്‍, കരീന കപൂര്‍ ജോഡികള്‍ ഒരുമിക്കുന്ന ചിത്രം കൂടിയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ചിത്രത്തില്‍ ആമിറിന്റെ അമ്മയുടെ വേഷത്തിലാണ് മോന സിംഗ് എത്തുന്നത്. ആമിര്‍ ഖാന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി...
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മലയാള സിനിമയെ നവഭാവുകത്വത്തിലേയ്ക്ക് കൈപിടിച്ച് നടത്തിയ തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന കെ ജി ജോര്‍ജ് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ ചിതാഭസ്മം...