Connect with us

ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോഴുള്ള ഇന്‍ഹിബിഷന്‍സ് കളയ്ക്ക് ശേഷം ഇല്ലാതെയായി, കള ചെയ്യുമ്പോള്‍ എനിക്ക് ആദ്യം മടിയുണ്ടായിരുന്നു, പിന്നെ എന്റെ ഗുരുവിനോട് ചോദിച്ച ശേഷമാണ് അതിനുള്ള ധൈര്യം ലഭിച്ചത്; ദിവ്യ പിളള പറയുന്നു !

Movies

ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോഴുള്ള ഇന്‍ഹിബിഷന്‍സ് കളയ്ക്ക് ശേഷം ഇല്ലാതെയായി, കള ചെയ്യുമ്പോള്‍ എനിക്ക് ആദ്യം മടിയുണ്ടായിരുന്നു, പിന്നെ എന്റെ ഗുരുവിനോട് ചോദിച്ച ശേഷമാണ് അതിനുള്ള ധൈര്യം ലഭിച്ചത്; ദിവ്യ പിളള പറയുന്നു !

ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോഴുള്ള ഇന്‍ഹിബിഷന്‍സ് കളയ്ക്ക് ശേഷം ഇല്ലാതെയായി, കള ചെയ്യുമ്പോള്‍ എനിക്ക് ആദ്യം മടിയുണ്ടായിരുന്നു, പിന്നെ എന്റെ ഗുരുവിനോട് ചോദിച്ച ശേഷമാണ് അതിനുള്ള ധൈര്യം ലഭിച്ചത്; ദിവ്യ പിളള പറയുന്നു !

അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച താരമാണ് നടി ദിവ്യ പിളള. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് ദിവ്യ. ഊഴം, മാസ്റ്റര്‍പീസ് തുടങ്ങി നിരവധി സിനിമകളിലാണ് ദിവ്യ അഭിനയിച്ചിട്ടുണ്ട് . ഇപ്പോള്‍ സൈമണ്‍ ഡാനിയല്‍ എന്ന പുതിയ ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് താരം. ഒരു ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ ബോള്‍ഡ് കഥാപാത്രത്തെ കുറിച്ച് ദിവ്യ സംസാരിക്കുകയുണ്ടായി

സൈമണ്‍ ഡാനിയലില്‍ അല്പം ബോള്‍ഡ് ആയ കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്. മാധ്യമപ്രവര്‍ത്തകയാണ്. ആക്ഷന്‍ രംഗങ്ങള്‍ എല്ലാം ഉണ്ട്. ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോഴുള്ള ഇന്‍ഹിബിഷന്‍സ് എന്തായാലും കള എന്ന ചിത്രത്തിന് ശേഷം ഇല്ലാതെയായി. കള ചെയ്യുമ്പോള്‍ എനിക്ക് ആദ്യം മടിയുണ്ടായിരുന്നു. പിന്നെ എന്റെ ഗുരുവിനോട് ചോദിച്ച ശേഷമാണ് അതിനുള്ള ധൈര്യം ലഭിച്ചത്. ഇത് നിന്റെ തൊഴിലാണ്, അതിനെ അങ്ങിനെ മാത്രം സമീപിച്ചാല്‍ മതി. സങ്കടവും ദേഷ്യവും സ്‌നേഹവും എല്ലാം പോലെ ഒരു വികാരമാണ് ഇതും. സിനിമയ്ക്ക് വേണ്ടി അതെല്ലാം എങ്ങിനെയാണോ ചെയ്യുന്നത് അത് പോലെ തന്നെയാണ് ഇതും എന്ന് അദ്ദേഹം പറഞ്ഞു.

എന്നാലും ഷൂട്ട് ചെയ്യുന്നത് വരെ എനിക്ക് ആ രംഗം ചെയ്യുന്നതിനെ കുറിച്ചുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നു. എല്ലാ ദിവസവും സെറ്റിലെത്തി ചോദിയ്ക്കും ഇന്നാണോ അത് ഷൂട്ട് ചെയ്യുന്നത് എന്ന്. പക്ഷെ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോഴേക്കും ആ ടെന്‍ഷന്‍ പോയി. എല്ലാം വളരെ ടെക്‌നിക്കലാണ്. ക്യാമറയ്ക്ക് അനുസരിച്ച് നമ്മള്‍ നീങ്ങുന്നതേയുള്ളൂ. സത്യത്തില്‍ കാണുന്ന പ്രേക്ഷകരെ തെറ്റിദ്ധരിപ്പിയ്ക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അത് വിജയിക്കണം. ആ രംഗം ടെക്‌നിക്കലി നല്ലതാക്കേണ്ട ശ്രദ്ധയില്‍ മറ്റ് ഫീലിങ്‌സുകള്‍ക്ക് ഒന്നും അവിടെ സ്ഥാനം ഉണ്ടാവില്ല.ഞാന്‍ എന്ത് ചെയ്താലും അച്ഛനും അമ്മയും സപ്പോര്‍ട്ട് ആണ്. അച്ഛന് പണ്ട് അഭിനയ മോഹം ഉണ്ടായിരുന്നു.

അതുകൊണ്ട് സിനിമയില്‍ എന്നെ ഏറ്റവും അധികം പിന്തുണയ്ക്കുന്നത് അച്ഛനാണ്. അമ്മയും എന്റെ ഇഷ്ടത്തിനും താത്പര്യത്തിനും തന്നെയാണ് പ്രാധാന്യം നല്‍കുന്നത്. കളയില്‍ ഇങ്ങനെ ഒരു രംഗം ഉണ്ടാവും എന്ന് നേരത്തെ അവരോട് പറഞ്ഞിരുന്നു. പക്ഷെ അമ്മയ്ക്ക് അത്ര ഇഷ്ടം ആയിരുന്നില്ല. ഇതിന്റെയൊക്കെ ആവശ്യം ഉണ്ടായിരുന്നോ എന്നാണ് ചോദിച്ചത്.വളരെ ഡെഡിക്കേറ്റഡ് ആയിട്ടുള്ള നടനാണ് ടൊവിനോ തോമസ്. ചെയ്യുന്ന കാര്യങ്ങള്‍ക്ക് അതിന്റെ ഹണ്ട്രണ്ട് പേഴ്‌സന്റേജ് കൊടുക്കും.

കളയുടെ സെറ്റില്‍ എല്ലാ ദിവസവും വൈകുന്നേരം ടൊവിനോയുടെ വര്‍ക്കൗട്ട് സെക്ഷന്‍ ഉണ്ടാവും. അത് കാരണം ഞാനും മെലിഞ്ഞു. ആ വര്‍ക്കൗട്ട് ഉപകാരപ്പെട്ടത് സൈമണ്‍ ഡാനിയലിന്റെ സെറ്റിലാണ്. കള കഴിഞ്ഞ ഉടനെ ഞാന്‍ ചെയ്ത സിനിമ സൈമണ്‍ ഡാനിയല്‍ ആയിരുന്നു. കളയുടെ സെറ്റില്‍ വര്‍ക്കൗട്ട് കൃത്യമായി ചെയ്തതുകൊണ്ട് സമണ്‍ ഡാനിയലില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് എല്ലാം അത് സഹായമായി- ദിവ്യ പിള്ള പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top