Connect with us

ഇന്ദ്രജിത്തിനേയും പൂർണ്ണിമയേയും സന്ദർശിച്ച ശേഷം ജയസൂര്യയുടെയും കുടുംബത്തിനുമൊപ്പം…; പഴയ സൗഹൃദങ്ങൾ പൊടിതട്ടിയെടുത്ത് സംവൃത സുനിൽ; മൂന്നാമിന്നിക്കൂട്ടം ഒന്നിച്ചപോലെ എന്ന് ആരാധകർ!

News

ഇന്ദ്രജിത്തിനേയും പൂർണ്ണിമയേയും സന്ദർശിച്ച ശേഷം ജയസൂര്യയുടെയും കുടുംബത്തിനുമൊപ്പം…; പഴയ സൗഹൃദങ്ങൾ പൊടിതട്ടിയെടുത്ത് സംവൃത സുനിൽ; മൂന്നാമിന്നിക്കൂട്ടം ഒന്നിച്ചപോലെ എന്ന് ആരാധകർ!

ഇന്ദ്രജിത്തിനേയും പൂർണ്ണിമയേയും സന്ദർശിച്ച ശേഷം ജയസൂര്യയുടെയും കുടുംബത്തിനുമൊപ്പം…; പഴയ സൗഹൃദങ്ങൾ പൊടിതട്ടിയെടുത്ത് സംവൃത സുനിൽ; മൂന്നാമിന്നിക്കൂട്ടം ഒന്നിച്ചപോലെ എന്ന് ആരാധകർ!

മലയാളികൾക്ക് പ്രിയപ്പെട്ട നായികയാണ് സംവൃത സുനിൽ. രസികൻ സിനിമയിലൂടെയാണ് സംവൃത സിനിമയിലേക്ക് . നാടൻ വേഷങ്ങളിലൂടെ സിനിമയിൽ ഇടം പിടിച്ചെങ്കിലും മോഡേൺ വേഷങ്ങളും കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് സംവൃത തെളിയിച്ചു.

പിന്നീട് വിവാഹം കഴിഞ്ഞ് ഭർത്താവുമൊത്ത് സംവൃത വിദേശത്ത് താമസമാക്കി. രണ്ട് കുട്ടികളുടെ അമ്മയായി തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് സംവൃത മാറി. അപ്പോഴും എല്ലാ റോളുകളും അനായാസം കൈകാര്യം ചെയ്യുന്ന സംവൃതയെ പ്രേക്ഷകന് മിസ് ചെയ്യുന്നുണ്ടായിരുന്നു.

തന്നെ സ്നേഹിക്കുന്ന നിരവധി ആരാധകരുണ്ടെന്ന് മനസിലാക്കി തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയ വഴി സംവൃത പങ്കുവെക്കാറുണ്ട്. സംവൃതയുടെ ഏറ്റവും വലിയ ഹൈലൈറ്റ് തിങ്ങി നിറഞ്ഞ നീളൻ മുടിയായിരുന്നു.

ആ നീളൻ മുടിയിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് സംവൃത ഒരു പരീക്ഷണം നടത്തിയിരുന്നു. ഇടുപ്പറ്റം നീണ്ട മുടി തോളിന് മുകളിൽ നിർത്തി മുറിച്ച സംവൃതയുടെ ചിത്രം പോസ്റ്റ് ചെയ്തത് കൂട്ടുകാരി മംമ്ത മോഹൻദാസാണ്. കാൻസർ ബാധിച്ച കുട്ടികൾക്ക് വിഗ് നിർമിക്കാൻ തന്റെ നീളൻ മുടിയിഴകൾ സംവൃത നൽകുകയായിരുന്നു.

അന്നത്തെ സംവൃതയുടെ പ്രവ‍ൃത്തിയെ നിരവധി പേർ പ്രശംസിച്ചിരുന്നു. വിവാഹശേഷം അഭിനയജീവിതത്തോട് താൽക്കാലികമായി വിട പറഞ്ഞ സംവൃത റിയാലിറ്റി ഷോയുടെ അവതാരകയായും ഒരു സിനിമയിലെ നായികയായും മടങ്ങിയെത്തിയിരുന്നു.

https://youtu.be/k2RSgG_t4CU

“സത്യം പറഞ്ഞാ വിശ്വസിക്കുവോ” എന്ന സിനിമയിൽ ബിജു മേനോന്റെ നായികയായാണ് സംവൃത മടങ്ങി വന്നത്. പക്ഷെ സിനിമ പ്രതീക്ഷിച്ചപോലെ വിജയം കണ്ടില്ല. സംവൃതയും ഭർത്താവ് അഖിലും മക്കളും അമേരിക്കയിലാണ് താമസം. അഗസ്ത്യ, രുദ്ര എന്നീ ആൺമക്കളാണ്‌ ദമ്പതികൾക്കുള്ളത്.

അറബിക്കഥ, ചോക്ലേറ്റ്, തിരക്കഥ, ഭൂമിമലയാളം, കോക്ക്‌ടെയ്ല്‍, മാണിക്കക്കല്ല്, സ്വപ്ന സഞ്ചാരി, ഡയമണ്ട് നെക്കലെസ്, അയാളും ഞാനും തമ്മില്‍ തുടങ്ങിയവയാണ് സംവൃതയുടെ ​ഹിറ്റ് ചിത്രങ്ങളിൽ ചിലത്. 2012 ആയിരുന്നു അഖില്‍ രാജുമായുളള താരത്തിന്റെ വിവാഹം.

2015 ഫെബ്രുവരി 21ന് മകന്‍ അഗസ്ത്യ ജനിച്ചു. ഇപ്പോൾ നാട്ടിൽ അവധി ആഘോഷിക്കാനെത്തിയ സംവൃത തന്റെ സിനിമാ സുഹൃത്തുക്കളെയെല്ലാം കണ്ട് പരിചയം പുതുക്കുന്ന തിരക്കിലാണ്.കഴിഞ്ഞ ദിവസം സുഹൃത്തുക്കളായ ഇന്ദ്രജിത്തിനെയും പൂര്‍ണിമയെയും കണ്ട സന്തോഷം താരം പങ്കുവെച്ചിരുന്നു.

പൂര്‍ണ്ണിമയ്ക്കും ഇന്ദ്രജിത്തിനുമൊപ്പം ഭക്ഷണം കഴിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് താരം പങ്കുവെച്ചത്. മിന്നാമിന്നിക്കൂട്ടം അടക്കമുള്ള സിനിമകളിൽ ഇന്ദ്രജിത്തിന്റെ നായികയായിരുന്നു സംവൃത സുനിൽ. ഇന്ദ്രജിത്തിനേയും പൂർണ്ണിമയേയും സന്ദർശിച്ച ശേഷം ജയസൂര്യയേയും കുടുംബത്തേയും കാണാൻ സംവൃത പോയിരുന്നു.

ചോക്ലേറ്റ് അടക്കമുള്ള സിനിമകളിൽ സംവൃതയുടെ നായകൻ ജയസൂര്യയായിരുന്നു. ‘ജയേട്ടനൊപ്പം സമയം ചിലവഴിക്കുന്നത് എപ്പോഴും സന്തോഷം പകരുന്ന കാര്യമാണെന്നാണ്’ സംവ‍ൃത ജയസൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചത്. ശേഷം സംവിധായകൻ ലാൽ ജോസിനേയും സംവൃത സന്ദർശിച്ചിരുന്നു. ഇപ്പോൾ ഏറെ നാളുകൾക്ക് ശേഷം നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും സംവൃത ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ്.

‘വളരെ നാളുകൾക്ക് ശേഷം അലങ്കരിക്കപ്പെട്ടിരിക്കുന്നു’ എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് സംവൃത കുറിച്ചത്. ടിയ നീൽ കാരിക്കാശ്ശേരിയുടെ ടി ആന്റ് എം സിഗ്‌നേച്ചറിന്റെ ലാ നോവിയ കളക്ഷനിൽ നിന്നുള്ള മനോഹരമായൊരു അനാർക്കലിയാണ് സംവൃത ഫോട്ടോഷൂട്ടിന് വേണ്ടി ധരിച്ചിരിക്കുന്നത്.

35000 രൂപ മുതൽ 50000 രൂപ വരെയാണ് ഈ അനാർക്കലി ചുരിദാറുകളുടെ വില. പേസ്റ്റൽ നിറത്തിലുള്ള ഈ അനാർക്കലിയിൽ സ്റ്റോൺ, ബീഡ്സ്, സരി എന്നിവ ഹാൻഡ്മെയ്ഡായി പിടിപ്പിച്ചിരിക്കുകയാണ്. സംവൃത പഴയതിനേക്കാൾ മനോഹരിയായിരിക്കുന്നുവെന്നാണ് ഫോട്ടോ കണ്ട് ആരാധകർ കുറിക്കുന്നത്.

about samvrida

More in News

Trending

Recent

To Top