Connect with us

രാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്ന് വീണ്ടും ഉറപ്പിച്ച് രജനികാന്ത്; ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ച വെറും ഉപചാരം മാത്രമാണെന്നും താരം

News

രാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്ന് വീണ്ടും ഉറപ്പിച്ച് രജനികാന്ത്; ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ച വെറും ഉപചാരം മാത്രമാണെന്നും താരം

രാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്ന് വീണ്ടും ഉറപ്പിച്ച് രജനികാന്ത്; ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ച വെറും ഉപചാരം മാത്രമാണെന്നും താരം

തെന്നിന്ത്യയുടെ സ്റ്റൈല്‍ മന്നനാണ് രജനികാന്ത്. ഇന്നും നിരവധി ആരാധകരുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ എപ്പോഴും വലിയ ചര്‍ച്ചയ്ക്കാണ് വഴിവെയ്ക്കുന്നത്. കഴിഞ്ഞ ദിവസവും രജനികാന്ത് രാഷ്ട്രീയ പ്രവേശനം നടത്തുന്നതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ പാടെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് രജനീകാന്ത്. തിങ്കളാഴ്ച്ച തമിഴ്‌നാട് ഗവര്‍ണ്ണര്‍ ആര്‍എം രവിയുമായി രജനികാന്ത് നടത്തിയ കൂടിക്കാഴ്ച്ചയാണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ആഭ്യൂഹങ്ങള്‍ ശക്തമാകാന്‍ കാരണം. എന്നാല്‍ കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ട രജനി രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞു.

ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ച വെറും ഉപചാരം മാത്രമാണെന്നും രജനി അറിയിച്ചു. ഗവര്‍ണ്ണറുമായുള്ള കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയം സംസാരവിഷയമായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തങ്ങള്‍ രാഷ്ട്രീയം സംബന്ധിച്ചും ഏറെസംസാരിച്ചുവെന്നാണ് രജനി മറുപടി പറഞ്ഞത്.

എന്നാല്‍ സംഭാഷണം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താവില്ലെന്നും താരം വ്യക്തമാക്കി. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകാത്തതില്‍ മാധ്യമങ്ങളോട് മാപ്പുപേക്ഷിക്കുന്നതായും രജനി കൂട്ടിച്ചേര്‍ത്തു. അതേസമയം രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന കൃത്യമായ മറുപടിയാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് താരം നല്കിയത്.

പാല്‍, തൈര് എന്നിവക്കുമേലുള്ള ജിഎസ്ടി സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കാന്‍ രജനീകാന്ത് വിസമ്മതിച്ചു. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ച ഏകദേശം ഇരുപത്തഞ്ചു മുപ്പത് മിനുട്ടുവരെ മാത്രമാണ് നീണ്ടുനിന്നതെന്ന് രജനി വ്യക്തമാക്കി. വടക്കേ ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ആളാണെങ്കിലും ഗവര്‍ണ്ണര്‍ നമ്മള്‍ തെക്കേഇന്ത്യക്കാരുടെ കഠിനാദ്ധ്വാനത്തേയും സത്യസന്ധതയെയും ഏറെ മതിക്കുന്നതായും താരം അഭിപ്രായപ്പെട്ടു.

More in News

Trending

Recent

To Top