Connect with us

എന്റെ ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍…; ഫഹദ് ഫാസിന് പിറന്നാള്‍ ആശംസകളുമായി നസ്രിയ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malayalam

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താര ജോഡികളാണ് നസ്രിയയും ഫഹദ് ഫാസിലും. ഇരുവരുടെയും വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവ് ഫഹദ് ഫാസിലിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് നസ്രിയ നസിം. ഫഹദിനൊപ്പം പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് നസ്രിയ സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നത്.

എന്റെ ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍. മികച്ച വൈന്‍ പോലെ പ്രായമാവുകയാണ് അദ്ദേഹത്തിന്. പ്രായത്തിനൊപ്പം മെച്ചപ്പെടുന്നു. ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളൂ, എന്നും നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഫഹദിന്റെ 40ാം പിറന്നാളായിരുന്നു ഇന്ന്.

അതേസമയം, മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മലയന്‍കുഞ്ഞ് ആണ് ഫഹദിന്റെ ഒടുവിലത്തെ തിയറ്റര്‍ റിലീസ്. ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ച ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ ഉണ്ട്.

തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന പുഷ്പയിലും തമിഴില്‍ കമല്‍ ഹാസന്റെ തിരിച്ചുവരവ് ചിത്രമായി മാറിയ വിക്രത്തിലും പ്രധാന കഥാപാത്രങ്ങളെയാണ് ഫഹദ് അവതരിപ്പിച്ചത്. നിരവധി പ്രശംസയാണ് താരത്തിന് ലഭിച്ചത്.

More in Malayalam

Trending