Connect with us

അപ്രതീക്ഷിതമായി ഷാരൂഖ് ഖാനെ കടന്നു പിടിച്ച് ആരാധകന്‍; എയര്‍പോര്‍ട്ടില്‍ നിന്ന് അച്ഛനെ രക്ഷിച്ച് പുറത്തെത്തിച്ച് ആര്യന്‍ ഖാന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Malayalam

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്‍. ഇപ്പോഴിതാ എയര്‍പോര്‍ട്ടില്‍ നിന്ന് ഇറങ്ങി വരുന്ന ഷാരൂഖ് ഖാന് നേരെ ആരാധകന്റെ പ്രതീക്ഷിക്കാത്ത കടന്നു വരവാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫോട്ടോ എടുക്കുന്നതിനായി നടന്റെ അനുവാദമില്ലാതെ കടന്നു പിടിച്ച ആരാധകനില്‍ നിന്ന് മകന്‍ ആര്യന്‍ ഷാരൂഖ് ഖാനെ രക്ഷിക്കുന്നുമുണ്ട്.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഷാരൂഖ് ഖാന്‍ കൈ പിന്‍വലിക്കുന്നതും വീഡിയോയുല്‍ കാണാം. മക്കളായ അബ്രാമിനും ആര്യനോടൊപ്പം എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തേയ്ക്ക് കടക്കവെ, ഒരു ആരാധകന്‍ ഷാരൂഖാനെ സെല്‍ഫി എടുക്കുന്നതിനായി കടന്നു പിടിക്കുകയായിരുന്നു.

പിന്നീട് ആര്യന്‍ ഇടപെട്ട് അച്ഛനെ എയര്‍പോര്‍ട്ടിന് പുറത്തേയ്ക്ക് കൊണ്ടു പോയി. സാമൂഹ്യ മാധ്യമങ്ങളില്‍ ആര്യന്റെ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേര്‍ ആണ് രംഗത്ത് എത്തിയിരിക്കുന്നത്.

അതേസമയം, ഒരു ഇടവേളക്ക് ശേഷം ബോളിവുഡില്‍ തിരികെ എത്തുന്ന, നടന്റെ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. 2018ല്‍ ആനന്ദ് എല്‍ റായി സംവിധാനം ചെയ്ത സീറോയാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ചിത്രം. പത്താന്‍, ജവാന്‍ എന്നിവയാണ് ഉടന്‍ റിലീസിനെത്താനിരിക്കുന്ന ചിത്രങ്ങള്‍.

More in Malayalam

Trending