Connect with us

“നിന്നെ വെറുക്കുന്നവർ നിന്റെ വിജയം കണ്ട് അസൂയപ്പെടുന്നുണ്ട്; റിയാസിനൊപ്പം കോമഡി സ്റ്റേഴ്സിൽ വന്ന ദിൽഷയുടെ ലെവൽ മാറി; ദിൽഷയ്ക്ക് സപ്പോർട്ടുമായി ആരാധകർ!

TV Shows

“നിന്നെ വെറുക്കുന്നവർ നിന്റെ വിജയം കണ്ട് അസൂയപ്പെടുന്നുണ്ട്; റിയാസിനൊപ്പം കോമഡി സ്റ്റേഴ്സിൽ വന്ന ദിൽഷയുടെ ലെവൽ മാറി; ദിൽഷയ്ക്ക് സപ്പോർട്ടുമായി ആരാധകർ!

“നിന്നെ വെറുക്കുന്നവർ നിന്റെ വിജയം കണ്ട് അസൂയപ്പെടുന്നുണ്ട്; റിയാസിനൊപ്പം കോമഡി സ്റ്റേഴ്സിൽ വന്ന ദിൽഷയുടെ ലെവൽ മാറി; ദിൽഷയ്ക്ക് സപ്പോർട്ടുമായി ആരാധകർ!

ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ വിജയിയായിരുന്നു ദില്‍ഷ പ്രസന്നന്‍. ഇതാദ്യമായിട്ടാണ് ഒരു വനിത ബിഗ് ബോസ് വിന്നറാകുന്നത്. ബിഗ് ബോസ് വീടിന് അകത്തും പുറത്തും ദില്‍ഷയും സഹ മത്സരാര്‍ത്ഥികളായ ബ്ലെസ്ലിയും റോബിനും തമ്മിലുള്ള സൗഹൃദം വലിയ ചര്‍ച്ചയായിരുന്നു. ഒടുവില്‍ റോബിനും ബ്ലെസ്ലിയുമായി ഇനി സൗഹൃദമില്ലെന്ന് വരെ ദില്‍ഷയ്ക്ക് വീഡിയോയിലൂടെ പറയേണ്ടി വന്നു.

ബിഗ് ബോസിൽ നിന്ന് പുറത്തു വന്ന ശേഷം വൻ സൈബർ ആക്രമണത്തിനാണ് ദിൽഷ ഇരയായത്. ഷോയ്ക്കിടയിൽ മറ്റു മത്സരാർഥികളായ ബ്ലെസ്‌ലിയും റോബിനും ദിൽഷയോട് പ്രണയാഭ്യയർഥന നടത്തിയിരുന്നു.

എന്നാൽ ഇരുവരും തന്റെ സുഹൃത്തുക്കൾ മാത്രമാണെന്നാണ് ദിൽഷ പറഞ്ഞത്. ഇപ്പോൾ ഫോട്ടോഷൂട്ടുകളും മറ്റു പരിപാടികളുമൊക്കെയായി തിരക്കിലാണ് ദിൽഷ.

അടുത്തിടെ ദിൽഷയുടെ പട്ടുസാരി ധരിച്ച് നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ ബ്രൈഡൽ ഫോട്ടോഷൂട്ടുകളും ശ്രദ്ധേയമായിരുന്നു. തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും ദിൽഷ പങ്കുവച്ചിരുന്നു. ഇപ്പോഴിത തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.

സാരി ധരിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് ദിൽഷ പങ്കുവച്ചിരിക്കുന്നത്. പറവൂരിൽ ഒരു ഉദ്ഘാടനത്തിനിടെ പകർത്തിയ ചിത്രങ്ങളാണ് ദിൽഷ പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസിലേക്ക് എത്തുന്നതിന് മുൻപ് ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലും ടെലിവിഷൻ പരമ്പരകളിലുമുണ്ടായിരുന്നു ദിൽഷ.

അതേസമയം സോഷ്യൽ മീഡിയയിൽ വളരെയധികം ആഘോഷിക്കപ്പെട്ട സൗഹൃദങ്ങളായിരുന്നു ദിൽഷയുടേയും റോബിന്റേയും ബ്ലെസ്‍‌ലിയുടേയും. പിണക്കങ്ങൾ ഒക്കെ മറന്ന് മൂന്നു പേരും ഒന്നിക്കണമെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഓണത്തിന് ദുബായിൽ ഒരു ഡാൻസ് ഷോ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ദിൽഷയിപ്പോൾ. ഡാൻസർ എന്നതിനേക്കാളുപരി ഒരു സഞ്ചാരി കൂടിയാണ് ദിൽഷ.

ഇതിനിടെയാണ് ദില്‍ഷ റിയാസിനൊപ്പം കോമഡി സ്റ്റാര്‍സിലെത്തിയത്. നേരത്തെ ഷോയില്‍ വച്ച് അവതാരകയായ മീര റിയാസിനോട് ചോദിച്ച അനവസരത്തിലുള്ള ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പിന്നാലെ ദില്‍ഷയോടുള്ള മീരയുടെ ചോദ്യവും ചര്‍ച്ചയാവുകയാണ്.

about biggboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top