അവർ പറഞ്ഞതെല്ലാം പച്ച കള്ളം , അന്വേഷണത്തിൽ എല്ലാം വ്യക്തമായിട്ടുണ്ട്; ശ്രീലേഖയ്ക്ക് കുരുക്ക് മുറുകുന്നു; ബൈജു കൊട്ടാരക്കര പറയുന്നു !
നടിയെ ആക്രമിച്ച കേസ് ഏഴ് മാസം തുടരന്വേഷണം നടത്തി ക്രൈംബ്രാഞ്ച് ജൂലൈയിലാണ് അധിക കുറ്റപത്രം സമർപ്പിച്ചത്. കേസിന്റെ തുടർ വിചാരണ നടപടികൾ എട്ട് മാസങ്ങൾക്ക് ശേഷം ആരംഭിച്ചിരിക്കുകയാണ് . എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധിപ്പെട്ട് മുൻ ജയിൽ ഡി ജി പി ആർ ശ്രീലേഖയ്ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സംവിധായകൻ ബൈജു കൊട്ടരക്കര. കേരളത്തിലെ ആദ്യത്തെ ഐ പി എസ് വനിത ആയതുകൊണ്ട് തന്നെ അവരെ ഒരുപാട് ആളുകൾ ബഹുമാനിച്ചിരുന്നു. എന്നാൽ കുറേകാലം സർവ്വീസിൽ ഉണ്ടായിരുന്നിട്ടും അവരെ പൊലീസ് മേധാവിയാക്കാൻ സർക്കാർ തയ്യാറായില്ല. അതിന് സർക്കാറിന് വ്യക്തമായ കാരണങ്ങൾ ഉണ്ടാവുമെന്നാണ് വിശ്വസിക്കുന്നത്. ഇല്ലെങ്കിൽ തീർച്ചയായും അവരെ തന്നെ പൊലീസ് മേധാവിയാക്കി പരിഗണിച്ചേനെ. ഏതായാലും അത് ഉണ്ടാവാതിരുന്നത് മലയാളികളുടെ ഭാഗ്യം എന്ന് കരുതിയാൽ മതിയെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.
ശ്രീലേഖ പൊലീസിൽ നിന്നും കുറേ വെളപ്പെടുത്തലുകൾ യൂട്യൂബ് ചാനലിലൂടെ നടത്തുകയുണ്ടായി. ഈ വെളിപ്പെടുത്തലുകളെല്ലാം തന്നെ സംസ്ഥാന പൊലീസിനെ നാണം കെടുത്തുന്നതായിരുന്നു. പൊലീസും എഫ്എസ്എല്ലുമെല്ലാം അഴിമതിയാണെന്നായിരുന്നു ശ്രീലേഖ പറഞ്ഞത്. ഇതെല്ലാം ദിലീപിന് വേണ്ടിയായിരുന്നു. അദ്ദേഹത്തിനോടുള്ള ആരാധന മൂത്തോ, അതോ വേറെ എന്തെങ്കിലും ഗുണം ഉണ്ടായതോ ആയിരിക്കാമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
ജയിലിലെത്തിയ ദിലീപിന് ചെയ്തുകൊടുത്ത സൌകര്യങ്ങളെക്കുറിച്ചായിരുന്നു ശ്രീലേഖ ആദ്യം പറഞ്ഞത്. വലിയ ബുദ്ധിമുട്ടിലായിരുന്നു ദിലീപിന് ചൌക്കാളവും വീട്ടിൽ നിന്ന് ഭക്ഷണം എത്തിക്കാനുള്ള ഏർപ്പാടും ചെയ്തുകൊടുത്തു എന്നെൊക്കെ അവർ വെളിപ്പെടുത്തി. ഫോൺ ചെയ്യാനുള്ള സൌകര്യവും ഒരുക്കി നൽകിയിരുന്നു. മാനുഷിക പരിഗണന വെച്ചാണ് ഇതെല്ലാം ചെയ്തുകൊടുത്തത് എന്നായിരുന്നു അവരുടെ വാദം
ഇതിന് ശേഷമാണ് ഫോറൻസിക് ലാബിലെ രേഖകളെ കുറിച്ച് ഗുരുതരമായ കാര്യങ്ങൾ അവർ പറയുന്നത്. ഡിജിപിയായിരുന്ന വ്യക്തിയാണ് പറയുന്നത് എഫ് എസ് എൽ ലാബിലെ റിപ്പോർട്ട് ഒന്നും ശരിയല്ലെന്നും പൊലീസിന് അത് മാറ്റി മറിക്കാമെന്നും. ഇത്തരം ഒരു കാര്യം ഇവിടെ നടക്കുമെങ്കിൽ നാട്ടിലെ പൊലീസിന് എന്താണ് വില. മൊത്തം പൊലീസുകാരും കള്ളന്മാരല്ലേ എന്നാണ് നിങ്ങൾ പറയുന്നതെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.
ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ശ്രീലേഖയ്ക്കെതിരെ അന്വേഷണം നടക്കുകയുണ്ടായി. അവർ പറഞ്ഞതെല്ലാം പച്ച നുണകളാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ചോദ്യം ചെയ്യാൻ വിളിച്ചിട്ട് പോലും സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥ പറയുന്നത്. എഫ് എസ് എൽ ലാബിനെ കുറിച്ച് പഠിക്കാൻ നേരത്തെ ഉണ്ടാക്കിയ സമിതിയിൽ അംഗമായിരുന്നു ശ്രീലേഖ. എന്നാൽ അന്നൊന്നും കാണാത്ത പ്രശ്നം അവർ കണ്ടത് പെൻഷൻ പറ്റി ദിലീപിന്റെ കേസ് വന്നപ്പോഴാണ്.
പല തവണ ബന്ധപ്പെട്ടെങ്കിലും അവരെ ചോദ്യം ചെയ്യാൻ സാധിച്ചില്ലെന്നാണ് അറിയാൻ സാധിച്ചത്. പൊലീസ് സേനയിലെ വലിയൊരു വിഭാഗം ശ്രീലേഖയ്ക്ക് എതിരാണ്. അവർ പറയുന്നത് അന്വേഷണം നടത്തി നടപടി എടുക്കണം എന്നാണ്. ഏതായാലും അർഷിത അട്ടല്ലൂരി അവരെ ഏൽപ്പിച്ച പണി വൃത്തിയായി ചെയ്തിട്ടുണ്ട്. പക്ഷെ മൊഴി കൊടുക്കാൻ ഇതുവരെ ശ്രീലേഖയ്ക്ക് തയ്യാറായിട്ടില്ലെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
എന്തൊക്കെയായാലും ശ്രീലേഖയ്ക്ക് കുരുക്ക് മുറുകുന്നു എന്ന് വേണം കരുതാൻ. ശ്രീലേഖ പറഞ്ഞ കള്ളങ്ങൾ മുഴുവൻ പൊലീസിന്റെ അന്വേഷണ പരിധിയിലാണ്. എഫ് എസ് എൽ ലാബിൽ നിന്നും പുറത്ത് വരുന്ന രേഖകൾ പൊലീസിന് ഇടപെട്ട് തിരുത്താൻ കഴിയുമോയെന്ന് അറിയണം. അങ്ങനെയെങ്കിൽ എത്ര പ്രതികൾ രക്ഷപ്പെടും. എല്ലാ കാര്യങ്ങളും പരിശോധിക്കുമ്പോൾ ശ്രീലേഖ പെട്ടത് തന്നെയെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.
