Connect with us

അവരുടേതായ കാരണങ്ങൾ കൊണ്ട് അവർ അകൽച്ചയിലായിരുന്നു, ഇപ്പോൾ, തങ്ങളുടെ കരിയറിന്റെ, ജീവിതത്തിന്റെ സായാഹ്നത്തിൽ അവരിങ്ങനെ വീണ്ടും ചേർന്ന് നിൽക്കുമ്പോൾ ആ ചിത്രം മലയാളി ആഘോഷിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല; ശ്രീനിവാസന്റെയും മോഹന്‍ലാലിന്റെയും ഫോട്ടോയെക്കുറിച്ച് വൈറലായി കുറിപ്പ് !

Movies

അവരുടേതായ കാരണങ്ങൾ കൊണ്ട് അവർ അകൽച്ചയിലായിരുന്നു, ഇപ്പോൾ, തങ്ങളുടെ കരിയറിന്റെ, ജീവിതത്തിന്റെ സായാഹ്നത്തിൽ അവരിങ്ങനെ വീണ്ടും ചേർന്ന് നിൽക്കുമ്പോൾ ആ ചിത്രം മലയാളി ആഘോഷിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല; ശ്രീനിവാസന്റെയും മോഹന്‍ലാലിന്റെയും ഫോട്ടോയെക്കുറിച്ച് വൈറലായി കുറിപ്പ് !

അവരുടേതായ കാരണങ്ങൾ കൊണ്ട് അവർ അകൽച്ചയിലായിരുന്നു, ഇപ്പോൾ, തങ്ങളുടെ കരിയറിന്റെ, ജീവിതത്തിന്റെ സായാഹ്നത്തിൽ അവരിങ്ങനെ വീണ്ടും ചേർന്ന് നിൽക്കുമ്പോൾ ആ ചിത്രം മലയാളി ആഘോഷിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല; ശ്രീനിവാസന്റെയും മോഹന്‍ലാലിന്റെയും ഫോട്ടോയെക്കുറിച്ച് വൈറലായി കുറിപ്പ് !

മലയാള സിനിമാ പ്രേക്ഷകർ ഒരിക്കലും മറക്കാത്ത ചിത്രമാണ് ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘നാടോടിക്കാറ്റ്’. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരായി മോഹൻലാലും ശ്രീനിവാസനും നിറഞ്ഞാടിയ ചിത്രത്തിൽ ഇരുവരും അവതരിപ്പിച്ച ദാസനും വിജയനും എന്ന കഥാപാത്രങ്ങൾ മലയാള സിനിമ പ്രേക്ഷകർ മറക്കില്ല . പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ തുടങ്ങിയ ചിത്രങ്ങളിലൂടെ ദാസനും വിജയനും വീണ്ടും മലയാളത്തിന്റെ വെള്ളിത്തിരയിൽ വിരുന്നൊരുക്കി.വർഷങ്ങൾക്ക് ശേഷം, സംവിധായകൻ സത്യൻ അന്തിക്കാടിന്റെ സാന്നിദ്ധ്യത്തിൽ വീണ്ടും ഒന്നിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ കൂട്ടുകെട്ട് ക്ഷേ ഇത്തവണ സിനിമയിലല്ല, സ്റ്റേജിലാണ് ഇരുവരും ഒന്നിച്ചത്. സ്വകാര്യ ടി വി ചാനൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് മോഹൻലാലും ശ്രീനിവാസനും വേദിയിൽ എത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ശ്രീനിവാസൻ വേദിയിൽ എത്തിയപ്പോൾ സത്യൻ അന്തിക്കാടും മോഹൻലാലും ചേർന്ന് സ്വീകരിച്ചു. പിന്നീട് ശ്രീനിവാസനെ മോഹൻലാൽ സ്നേഹത്തോടെ ചേർത്ത് നിർത്തി കവിളിൽ ചുംബനം നൽകിയപ്പോൾ സത്യൻ അന്തിക്കാട് പുഞ്ചിരിയോടെ അത് നോക്കി നിന്നു.

ശ്രീനിവാസനെ ചേര്‍ത്തുപിടിച്ച് ഉമ്മ വെക്കുന്ന മോഹന്‍ലാലിന്റെ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയിൽ ട്രെൻഡിങ്ങാണ് . മഴവില്‍ അമ്മ ഷോയ്ക്കിടയിലായിരുന്നു ഈ കൂടിക്കാഴ്ച. ആരോഗ്യം വീണ്ടെടുത്ത് തിരികയെത്തിയ ശ്രീനിവാസനെ വേദിയിലേക്ക് ക്ഷണിച്ചത് മണിയന്‍പിള്ള രാജുവായിരുന്നു. പരിപാടിയുടെ പ്രമോ വീഡിയോയും ചിത്രങ്ങളും തരംഗമായതോടെയാണ് മോഹന്‍ലാലിനെയും ശ്രീനിവാസനേയും കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയത്. ഇതേക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് ഷാഫി പൂവത്തിങ്ങല്‍

മോഹൻലാലിനെ മോഹൻലാലാക്കിയത് അയാൾ തൊണ്ണൂറുകൾക്കിപ്പുറം അഭിനയിച്ച മാസ് ഹീറോ കഥാപാത്രങ്ങളോ ജിസിസിയിലെ മോഹൻലാലിന്റെ മാർക്കറ്റ് വികസിപ്പിച്ച പുലിമുരുഗനോ ലൂസിഫറോ ഒന്നുമല്ല. അല്ലെങ്കിൽ ഈ പറഞ്ഞ സിനിമകളേക്കാൾ മോഹൻലാലിനെ മോഹൻലാലാക്കിയത് , അനിഷേധ്യമായ അയാളുടെ ജനപ്രീതിക്ക് അടിത്തറയായത് അയാളഭിനയിച്ച ബോയ് നെക്സ്റ്റ് ഡോർ കഥാപാത്രങ്ങളാണ്. അത്തരം കഥാപാത്രങ്ങൾ മർമ്മമായ സിനിമകളാണ്.

ശ്രീനിവാസനെഴുതിയ, ശ്രീനിവാസനും മോഹൻലാലും ഒരുമിച്ചഭിനിയിച്ച സിനിമകൾ. നാടോടിക്കോറ്റും ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റും മിഥുനവുമടക്കം നിരവധി സിനിമകൾ. ഒരു തലമുറക്ക് അവരുടെ ദൈനംദിന വ്യഥകൾ,പട്ടിണികൾ,ജോലിക്ക് വേണ്ടിയുള്ള നെട്ടോട്ടങ്ങൾ, തരികിടകൾ, തെമ്മാടിത്തരങ്ങൾ ഏറ്റവും റിലേറ്റ് ചെയ്യാനും തിയ്യേറ്ററിലെ ഇരുട്ടിലനുഭവിച്ച കഥാർസിസിൽ സ്വന്തം ദൈനംദിന പ്രശ്നങ്ങൾ മറക്കാനും സഹായിച്ച സിനിമകൾ. ഇന്നത്തെ സിനിമാ ആസ്വാദക സമൂഹത്തിന്റെ വലിയൊരു വിഭാഗം ഇവരുടെ സിനിമകൾ കണ്ട് വളർന്നവരാണ്. അത് കണ്ട് ചിരിച്ചവരാണ്. കരഞ്ഞവരാണ്. ആ സിനിമകൾ കണ്ട് ഉള്ളിൽ സിനിമയുണ്ടാക്കാനുള്ള സ്വപ്നങ്ങൾക്ക് ചിറക് മുളച്ചവരാണ്.


അവരുടെ സിനിമകളിലെ നിറത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തെ വിമർശിച്ച് വിമർശകരായവരാണ്. ആ സിനിമകളുടെ, അതിന്റെ സൗന്ദര്യാത്മകതയുടെ രാഷ്ട്രീയത്തെ വിമർശിക്കുമ്പോൾ പോലും ലാലും ശ്രീനിയും സൃഷ്ടിച്ച സിനിമകളുടെ ക്രാഫ്റ്റിനോട് അതിന്റെ അനുഭൂതി സാധ്യതകളോട് രഹസ്യമായെങ്കിലും ആദരവ് സൂക്ഷിക്കുന്നവരാണ്. ആ നിലക്ക് മലയാളിയുടെ സിനിമാ ജീവിതത്തിൽ, നിത്യ വ്യവഹാരത്തിൽ ഇത്രയധികം സ്വാധീനമുള്ള, ഏതെങ്കിലും നിലക്ക് ഒഴിച്ച് നിർത്താൻ കഴിയാത്ത, അനിഷേധ്യമായ ഒരു ദ്വയം ഉണ്ടെങ്കിൽ അത് മോഹൻലാൽ-ശ്രീനിവാസൻ ദ്വയമാണ്

അവരുടേതായ കാരണങ്ങൾ കൊണ്ട് അവർ അകൽച്ചയിലായിരുന്നു. ഇപ്പോൾ, തങ്ങളുടെ കരിയറിന്റെ, ജീവിതത്തിന്റെ സായാഹ്നത്തിൽ അവരിങ്ങനെ വീണ്ടും ചേർന്ന് നിൽക്കുമ്പോൾ ആ ചിത്രം മലയാളി ആഘോഷിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല.കാരണം ആ ചിത്രം ചെന്ന് കൊള്ളുന്നത് മലയാളിയുടെ ഹൃദയത്തിലേക്കാണ്. മലയാളി കരയുകയും ചിരിക്കുകയും ചെയ്ത, മലയാളി സിനിമ കാണാനും സിനിമ ഉണ്ടാക്കാനും സിനിമയെ വിമർശിക്കാനും പഠിച്ച കൊട്ടകയിരുട്ടിന്റെ ഗൃഹാതുരത്വത്തിലേക്കാണ്. ഓർമയുടെ, ജീവിതത്തിന്റെ, പോയകാലത്തിന്റെ ഒരു നേർത്ത കുളിരുണ്ടതിന്. കാലപ്രവാഹം പല നിലക്കും ഒരു നിമിഷമെങ്കിലും ഈ ചിത്രത്തിൽ നിശ്ചലമാകുന്നുണ്ട് എന്നായിരുന്നു ഷാഫി പൂവത്തിങ്കിലിന്റെ കുറിപ്പ്.

More in Movies

Trending