ഇന്ത്യയില്‍ ഏറെ ജനപ്രീതിയുള്ള ടിവി ഷോയാണ് ബിഗ് ബോസ്. ഇപ്പോഴിതാ ബിഗ് ബോസ് കന്നഡ പതിപ്പ് ഒടിടിയില്‍ ലഭ്യമായി തുടങ്ങിയിരിക്കുകയാണ്. ആകെ 16 മത്സരാര്‍ഥികളാണ് ബിഗ് ബോസ് കന്നഡയില്‍ പങ്കെടുക്കുന്നത്. ഈ ഷോയിലെ നാലാമത്തെ മത്സരാര്‍ത്ഥിയായി എത്തിയ സ്പൂര്‍ത്തി ഗൗഡയാണ് വാര്‍ത്തകളില്‍ നിറയുന്നത്.
ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളും പ്രതിസന്ധികളുമാണ് സ്പൂര്‍ത്തി ബിഗ് ബോസില്‍ വെളിപ്പെടുത്തിയത്. കുഞ്ഞുനാള്‍ മുതല്‍ ഒരു നടിയാകണമെന്നതായിരുന്നു തന്റെ സ്വപ്നമെന്നും അവര്‍ പറയുന്നു. 1997 ഏപ്രില്‍ 1 ന് ജനിച്ച സ്പൂര്‍ത്തി ഗൗഡ ബാംഗ്ലൂരിലാണ് ഇപ്പോള്‍ താമസം. കന്നഡ, തെലുങ്ക് സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. അടുത്തിയൊണ് താരത്തിന്റെ അമ്മ മരണപ്പെട്ടത്. ഇതുവരെയുള്ള ജീവിതത്തില്‍ തനിക്ക് ആരെയും വിശ്വാസമില്ലെന്നും അവര്‍ പറഞ്ഞു.
തനിക്ക് അച്ഛനെ വളരെ ഇഷ്ടമാണെന്നും അച്ഛനെയല്ലാതെ മറ്റാരിലും തനിക്ക് വിശ്വാസമില്ലെന്നും അവര്‍ പറയുന്നു. ചെറിയ കാര്യമാണെങ്കിലും സുഹൃത്തുക്കള്‍ ചതിച്ചതിനാല്‍ വിശ്വാസവഞ്ചന പലവിധത്തിലും അനുഭവിച്ചിട്ടുണ്ടെന്ന് നടി പറയുന്നു. നിലവില്‍ ബിഗ് ബോസ് ഹൗസില്‍ മത്സരിക്കുന്ന സ്പൂര്‍ത്തി ഗൗഡ സീതാ വല്ലഭ സീരിയലില്‍ അഭിനയിച്ചു, പിന്നീട് തെലുങ്ക് സീരിയലിലും തിളങ്ങി. ഹള്ളി ഹൈദയുടെ പാട്ട് ഹഡ്ഗിര്‍ ലൈഫ് ഷോയിലും കുറച്ചുകാലം പങ്കെടുത്തു. തനിക്ക് ബിഗ് ബോസ് വളരെ ഇഷ്ടമാണെന്നും ഷോയില്‍ സുദീപിന് മുന്നില്‍ നില്‍ക്കാനായതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.
‘ഞാന്‍ ഒരു മലയോര പെണ്‍കുട്ടിയാണ്, പക്ഷേ എനിക്ക് സ്വപ്നനഗരിയായ ബാംഗ്ലൂര്‍ ഇഷ്ടമാണ്, പ്രത്യേകിച്ച് ഇവിടുത്തെ ഷോപ്പിംഗ്. കൂടാതെ അഞ്ചാം ക്ലാസില്‍ പഠിക്കുമ്‌ബോള്‍ മുങ്ങാറു മാര്‍ എന്ന സിനിമ കണ്ടത് ബാംഗ്ലൂരില്‍ വന്നപ്പോഴാണ്, അപ്പോഴേയ്ക്കും നടിയാകണമെന്ന ആഗ്രഹവും സ്വപ്നവും മനസില്‍ തോന്നിയിരുന്നു. അത്തരമൊരു ലക്ഷ്യത്തോടെയാണ് പിന്നീട് താന്‍ ജീവിച്ചതെന്നും, ആ യാത്രയാണ് ഇപ്പോള്‍ ബിഗ് ബോസില്‍ എത്തിനില്‍ക്കുന്നതെന്നും സ്പൂര്‍ത്തി പറഞ്ഞു.