Connect with us

ദിലീപ് വീണ്ടും സിനിമ തിരക്കുകളിലേക്ക്…’വോയ്സ് ഓഫ് സത്യനാഥൻ’ ഷൂട്ട് പുനഃരാരംഭിച്ചു

Malayalam

ദിലീപ് വീണ്ടും സിനിമ തിരക്കുകളിലേക്ക്…’വോയ്സ് ഓഫ് സത്യനാഥൻ’ ഷൂട്ട് പുനഃരാരംഭിച്ചു

ദിലീപ് വീണ്ടും സിനിമ തിരക്കുകളിലേക്ക്…’വോയ്സ് ഓഫ് സത്യനാഥൻ’ ഷൂട്ട് പുനഃരാരംഭിച്ചു

ഒരിടവേളക്ക് ശേഷം ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ ഷൂട്ടിം​ഗ് വീണ്ടും ആരംഭിച്ചു. നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാധുഷയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ഒരിടവേളയ്ക്കു ശേഷം വോയ്സ് ഓഫ് സത്യനാഥൻ ഷൂട്ട് ആരംഭിക്കുകയാണ്. എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹങ്ങളും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു’, എന്നാണ് ക്ലാപ് ബോർഡ‍് പങ്കുവച്ച് ബാധുഷ കുറിച്ചത്.

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ‘വോയ്സ് ഓഫ് സത്യനാഥൻ. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും ഈ ചിത്രത്തിലൂടെ ഒന്നിക്കുകയാണ്

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വോയ്സ് ഓഫ് സത്യനാഥന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. എന്നാൽ പലകാരണങ്ങൾ കൊണ്ട് ഷൂട്ടിം​ഗ് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ചിത്രത്തിൽ ജോജു ജോർജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ സ്ക്രീനിൽ എത്തിക്കുന്നത്.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. ദിലീപും ജോജു ജോർജും ചിരിച്ചു സംസാരിച്ചിരിക്കുന്ന ചിത്രമായിരുന്നു പോസ്റ്ററിൽ ഉള്ളത്. മമ്മൂട്ടിയായിരുന്നു പോസ്റ്റർ റിലീസ് ചെയ്തിരുന്നത്.

More in Malayalam

Trending

Recent

To Top