Connect with us

പാന്‍ ഇന്ത്യന്‍ എന്ന വിശേഷണത്തിന് യഥാര്‍ഥത്തില്‍ അര്‍ഹതയുള്ള ചിത്രം ‘സീതാ രാമം’ ഹിറ്റടിച്ചോ… തെലുങ്കിലെ അടുത്ത ബ്ലോക്ക്ബസ്റ്റര്‍!? പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ

Movies

പാന്‍ ഇന്ത്യന്‍ എന്ന വിശേഷണത്തിന് യഥാര്‍ഥത്തില്‍ അര്‍ഹതയുള്ള ചിത്രം ‘സീതാ രാമം’ ഹിറ്റടിച്ചോ… തെലുങ്കിലെ അടുത്ത ബ്ലോക്ക്ബസ്റ്റര്‍!? പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ

പാന്‍ ഇന്ത്യന്‍ എന്ന വിശേഷണത്തിന് യഥാര്‍ഥത്തില്‍ അര്‍ഹതയുള്ള ചിത്രം ‘സീതാ രാമം’ ഹിറ്റടിച്ചോ… തെലുങ്കിലെ അടുത്ത ബ്ലോക്ക്ബസ്റ്റര്‍!? പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ

ഇന്ന് തിയറ്ററുകളിലെത്തിയ ദുല്‍ഖർ ചിത്രം സീതാ രാമത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹനു രാഘവപ്പുഡി സംവിധാനം ചെയ്‍ത റൊമാന്‍റിക് ഡ്രാമ ചിത്രം സീതാ രാമത്തില്‍കശ്മീരില്‍ സേവനത്തിലുള്ള ഒരു സൈനികോദ്യോഗസ്ഥനായിട്ടാണ് ദുല്‍ഖർ എത്തുന്നത്.

ലഫ്റ്റനന്‍റ് റാം എന്നാണ് കഥാപാത്രത്തിന്‍റെ പേര്. നായികയായി എത്തുന്നത് മൃണാള്‍ ഥാക്കൂര്‍ ആണ്. പാൻ ഇന്ത്യൻ റിലീങ്ങിന് ഒരുങ്ങുന്ന സീതാരാമം 960കളിൽ ജമ്മു കശ്മീരിൽ നടന്ന പ്രണയകഥയാണ് പറയുന്നത്.. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്

ഇന്ത്യയില്‍ പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ പ്രിമിയര്‍ ഷോകള്‍ യു.എസില്‍ ആരംഭിച്ചിരുന്നു. മികച്ച ചിത്രമെന്നാണ് യു.എസ് പ്രിമിയര്‍ ഷോയില്‍ ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. ചിത്രത്തിന് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിക്കുന്നുണ്ടെന്നും ഷോ കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

ഇന്നലെ നടന്ന യുഎസ് പ്രീമിയറിനും ആഗോളമായി നടന്ന ചിത്രത്തിന്‍റെ ഇന്നത്തെ ആദ്യ പ്രദര്‍ശനങ്ങള്‍ക്കും ശേഷം മികച്ച അഭിപ്രായങ്ങളാണ് ട്വിറ്ററിലൂടെ പ്രവഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനിലും സ്കെയിലിലും അത്ഭുതപ്പെടുത്തുന്ന തരത്തില്‍ സൂക്ഷ്മതയും വലുപ്പവുമുള്ള, പാന്‍ ഇന്ത്യന്‍ എന്ന വിശേഷണത്തിന് യഥാര്‍ഥത്തില്‍ അര്‍ഹതയുള്ള ചിത്രമെന്നാണ് ട്വിറ്ററില്‍ വരുന്ന ആദ്യ അഭിപ്രായങ്ങള്‍. കാവ്യാത്മകമായ പ്രണയകഥയാണ് ചിത്രത്തിലേതെന്നും ദുല്‍ഖറും മൃണാള്‍ ഥാക്കൂറും നന്നായെന്നും സിനിമാപ്രേമികളില്‍ ചിലര്‍ കുറിക്കുന്നു. ദുല്‍ഖര്‍- മൃണാള്‍ ഓണ്‍സ്ക്രീന്‍ കെമിസ്ട്രി നന്നായി വന്നിട്ടുണ്ടെന്നും അഭിപ്രായങ്ങള്‍ എത്തുന്നുണ്ട്. അതേസമയം ചിത്രത്തിന്‍റെ താളം അല്‍പംകൂടി വര്‍ധിപ്പിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സിനിമ കഥയിലും, മേക്കിങ്ങിലും, സംഗീതത്തിലുമൊക്കെ മികവ് പുലര്‍ത്തുന്നുണ്ടെന്നാണ് ട്രാക്കര്‍ രമേശ് ബാല ട്വീറ്റ് ചെയ്തത്.

പോയറ്റിക്ക് ലൗ സ്റ്റോറി എന്നാണ് ചിത്രം കണ്ട മറ്റൊരു പ്രേക്ഷകന്‍ ട്വീറ്റ് ചെയ്തത്. യു.എസ് പ്രീമിയറില്‍ ചിത്രത്തിന് ലഭിച്ച മികച്ച അഭിപ്രായങ്ങള്‍ ദുല്‍ഖറും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനും കയ്യടിക്കുന്നവര്‍ ഏറെയാണ്. ഇമോഷന്‍സ് നന്നായി തന്നെ ദുല്‍ഖര്‍ കൈകാര്യം ചെയ്തു എന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ വരുന്നുണ്ട്.

പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് സീതാ രാമം എത്തിയിരിക്കുന്നത്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളിലും ചിത്രം എത്തിയിട്ടുണ്ട്. ഹിന്ദി പതിപ്പ് ഒഴികെ കേരളത്തിലും ചിത്രത്തിന് പ്രദര്‍ശനമുണ്ട്. കേരളത്തിലും വൈഡ് റിലീസ് ആണ് ചിത്രത്തിന്. 112 സ്ക്രീനുകളിലാണ് സീതാരാമം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന് മികച്ച ബുക്കിങ്ങാണ് തെലുങ്കില്‍ ലഭിച്ചിരിക്കുന്നത്. പക്ഷെ കേരളത്തില്‍ കുറഞ്ഞ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രം കാലാവസ്ഥയെയും മറ്റ് വെല്ലുവിളികളെയും മറികടക്കുമോ എന്ന് കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍

സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു. രാശ്‍മിക മന്ദാനയും സുമന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. അഫ്രീന്‍ എന്നാണ് രാശ്‍മികയുടെ കഥാപാത്രത്തിന്‍റെ പേര്. സ്വപ്‍ന സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന ‘മഹാനടി’യും നിര്‍മ്മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.

More in Movies

Trending