Connect with us

അമൃതയുടെ കൈവിട്ട് പോയ വാക്ക്! ഗോപിയേട്ടന്റെ കള്ളം പൊളിച്ചെന്ന് സോഷ്യൽ മീഡിയ, പിറന്നാളിന് മുമ്പേ വിവാഹിതരായി… എല്ലാം തകർത്തത് ആ പാർട്ടി , തോൽപ്പിച്ച് കളഞ്ഞല്ലോ…

Malayalam

അമൃതയുടെ കൈവിട്ട് പോയ വാക്ക്! ഗോപിയേട്ടന്റെ കള്ളം പൊളിച്ചെന്ന് സോഷ്യൽ മീഡിയ, പിറന്നാളിന് മുമ്പേ വിവാഹിതരായി… എല്ലാം തകർത്തത് ആ പാർട്ടി , തോൽപ്പിച്ച് കളഞ്ഞല്ലോ…

അമൃതയുടെ കൈവിട്ട് പോയ വാക്ക്! ഗോപിയേട്ടന്റെ കള്ളം പൊളിച്ചെന്ന് സോഷ്യൽ മീഡിയ, പിറന്നാളിന് മുമ്പേ വിവാഹിതരായി… എല്ലാം തകർത്തത് ആ പാർട്ടി , തോൽപ്പിച്ച് കളഞ്ഞല്ലോ…

റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായികയാണ് അമൃത സുരേഷ്. മ്യൂസിക് ബാന്‍ഡും സ്‌റ്റേജ് ഷോകളുമൊക്കെയായി സജീവമാണ് അമൃത . കഴിഞ്ഞ ദിവസമാണ് താരം മുപ്പത്തിരണ്ടാം ജന്മദിനം ആഘോഷിച്ചത്. പ്രണയം വെളിപ്പെടുത്തിയതിന് ശേഷം ഗോപി സുന്ദറുമായി ആഘോഷിച്ച ആദ്യ പിറന്നാൾ കൂടെ ആയിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ കണ്‍മണിയെന്നായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞത്. അഭിരാമിക്കും ഗോപി സുന്ദറിനുമൊപ്പമായി കേക്ക് മുറിക്കുന്നതിന്റെയും, മകൾ പാപ്പു കൊടുത്ത പിറന്നാള്‍ സമ്മാനത്തിന്റെയുമൊക്കെ വീഡിയോ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പിറന്നാൾ ദിനത്തെ കുറിച്ചുള്ള വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗംഭീര പിറന്നാൾ ആഘോഷം തനിക്ക് വേണ്ടി ഒരുക്കിയ ഭർത്താവിന് നന്ദി പറഞ്ഞാണ് അമൃത എത്തുന്നത്.

‘ഓ… ഗോപി സുന്ദർ എന്റെ ജന്മദിനത്തിൽ നിങ്ങൾ എനിക്ക് നൽകിയ സന്തോഷത്തിനും സർപ്രൈസിനും നന്ദി പറയാൻ വാക്കുകളില്ല.’ ‘ഇത് എക്കാലത്തെയും മികച്ച ഏറ്റവും മികച്ച ജന്മദിനമായിരുന്നു എനിക്ക്. നിങ്ങൾ എന്റെ പ്രത്യേക ദിവസം ഒരു സ്വപ്നം പോലെ സുന്ദരമാക്കി. എന്റെ ഭർത്താവേ… നിങ്ങളാണ് ഏറ്റവും മികച്ചത്.’ ‘നന്ദി നന്ദി നന്ദി. പരിശ്രമങ്ങൾക്കും ആസൂത്രണങ്ങൾക്കും നിങ്ങളുടെ സ്ക്വാഡിന് പ്രത്യേക നന്ദിയും ആലിംഗനങ്ങളും… എന്റെ സഹോദരി അഭി എന്നത്തേയും പോലെ.. അവിശ്വസനീയം.’ ‘ഒരിക്കൽ കൂടി പറയട്ടെ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു’ ഗോപി സുന്ദർ എന്നായിരുന്നു അമൃത കുറിച്ചത്.

ഇതോടെ സോഷ്യൽ മീഡിയയിൽ തലപൊക്കിയത് മറ്റുചില കമന്റുകളായിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് പഴനി ക്ഷേത്രത്തില്‍ പോയി മുരുകനെ പ്രാര്‍ത്ഥിച്ച ശേഷം മാലയിട്ട് നില്‍ക്കുന്ന ഇരുവരുടെയും ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നെറ്റിയില്‍ സിന്ദൂരമണിഞ്ഞ് ഒരേപോലെയുള്ള പൂമാലകളും ധരിച്ച് നില്‍ക്കുന്ന അമൃതയും ഗോപിയും പഴനിയില്‍ പോയി വിവാഹിതരായോ എന്നായിരുന്നു പലരും ചോദിച്ചിരുന്നത്. പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കുന്നുവെന്നും അറിയിച്ചിരുന്നെങ്കിലും വിവാഹം കഴിച്ചോ എന്നതില്‍ ഇരുവരും വ്യക്തത നല്‍കിയിരുന്നില്ല.

ചിത്രങ്ങള്‍ കണ്ട് സോഷ്യല്‍ മീഡിയ വിവാഹചിത്രങ്ങള്‍ എന്ന് ധരിച്ചിട്ടുണ്ടെങ്കില്‍ അത് വെറും തെറ്റിദ്ധാരണയാണെന്ന് ഗോപി സുന്ദറും പറഞ്ഞിരുന്നു. പക്ഷെ ഗോപി സുന്ദറിനെ ഭർത്താവെന്ന് അമൃത പറഞ്ഞതിന് പിന്നിൽ അത് വിവാഹ ചിത്രങ്ങൾ തന്നെയെന്ന പക്ഷംപിടിച്ച് കമന്റ് ഇടുകയാണ് ഒരുകൂട്ടം ആരാധകർ. പ്രണയം പരസ്യപ്പെടുത്തിയപ്പോൾ മുതൽ കടുത്ത സൈബർ അറ്റാക്കാണ് അമൃതയ്ക്കും ഗോപി സുന്ദറിനും നേരെ നടക്കുന്നത്. പലപ്പോഴും ഇതിൽ പ്രതിഷേധിച്ച് ഇരുവരും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇന്നലെ ഒരുദിവസം പിറന്നാളായത് കൊണ്ട് കൂക്കിവിളിയും തെറിപറച്ചിലും കഥകളുമൊന്നുമുണ്ടായിരുന്നില്ല. അത് കണ്ടപ്പോള്‍ എന്നും പിറന്നാളായിരുന്നു എങ്കിൽ എന്നാണ് തോന്നിയതെന്ന് അമൃത പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top