News
ഞാന്‍ എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്നത് മറ്റ് താരങ്ങള്‍ 14-15 മണിക്കൂര്‍ ജോലി ചെയ്യുന്നതിന് തുല്യമാണ്; തുറന്ന് പറഞ്ഞ് അക്ഷയ് കുമാര്‍
ഞാന്‍ എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്നത് മറ്റ് താരങ്ങള്‍ 14-15 മണിക്കൂര്‍ ജോലി ചെയ്യുന്നതിന് തുല്യമാണ്; തുറന്ന് പറഞ്ഞ് അക്ഷയ് കുമാര്‍
കഴിഞ്ഞ കുറച്ച് നാളുകളായി ബോളിവുഡ് സിനിമകളുടെ പരാജയമാണ് വാര്‍ത്തകളില്‍ നിറയുന്നത്. പോരാത്തതിന് കോടികള്‍ മുടക്കി സിനിമയെടുത്ത് പരാജയം സംഭവിക്കുമ്പോള്‍ നിര്‍മ്മാതാക്കള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ താരങ്ങള്‍ തയ്യാറാകണമെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അക്ഷയ് കുമാ.
സിനിമയുടെ സാമ്പത്തിക വശം ആദ്യം ലക്ഷ്യം വയ്‌ക്കേണ്ടത് തിരക്കഥാകൃത്തിനെയാണെന്നാണ് അക്ഷയ് കുമാര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ തിരക്കഥാകൃത്തുക്കള്‍ക്ക് അര്‍ഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്നും താരം ചൂണ്ടിക്കാട്ടി. രചയിതാക്കള്‍ കഴിഞ്ഞാല്‍ സിനിമാ സംഘത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികള്‍ സംവിധായകനും സാങ്കേതിക വിദഗ്ധരും ആണെന്നും അവസാനമാണ് അഭിനേതാക്കളുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
ഒരു സിനിമ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തനിക്ക് ഉത്തരവാദിത്തം ഉണ്ട്. ചെറിയ സാമ്പത്തിക ബാധ്യതയുണ്ടാകും. വലിയ ബോക്‌സ് ഓഫീസ് നമ്പറുകളുടെ അഭാവം ആളുകളെ അലട്ടുന്നുണ്ട്. കാര്യങ്ങള്‍ മാറ്റേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നു. ഒരു വര്‍ഷത്തില്‍ എന്തുകൊണ്ടാണ് ഞാന്‍ നാല് സിനിമകള്‍ ചെയ്യുന്നുവെന്നു ആളുകള്‍ എന്നോട് ചോദിക്കാറുണ്ടായിരുന്നു.
ഞാന്‍ അഭിനയിക്കുന്നതോ നിര്‍മ്മിക്കുന്നതോ ആയ സിനിമകളുടെ എണ്ണം കുറയ്ക്കാന്‍ ആളുകള്‍ എപ്പോഴും എന്നോട് ആവശ്യപ്പെടാറുണ്ട്. ഞാന്‍ ഒരു ദിവസം ഒരു സിനിമ സെറ്റില്‍ എട്ട് മണിക്കൂര്‍ മാത്രമേ ചെലവഴിക്കൂ. എന്നാല്‍ ആ എട്ട് മണിക്കൂറില്‍ ഒരു മിനിറ്റ് പോലും ഞാന്‍ വാനിറ്റി വാനില്‍ ചെലവഴിക്കില്ല. എപ്പോഴും സെറ്റില്‍ തന്നെയായിരിക്കും. ഞാന്‍ എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്നത് മറ്റ് താരങ്ങള്‍ 14-15 മണിക്കൂര്‍ ജോലി ചെയ്യുന്നതിന് തുല്യമാണ്. അതാണ് സിനിമയോടുള്ള എന്റെ പ്രതിബദ്ധത’ അദ്ദേഹം പറയുന്നു.