‘ഇന്ത്യന്‍ സംസ്കാരത്തില്‍ ഊന്നിയുള്ള ദക്ഷിണേന്ത്യന്‍ സിനിമകള്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ. ഒരു ഹോളിവുഡ് റീമേക്ക് എന്തായാലും വിജയിക്കില്ല,’; ലാല്‍ സിംഗ് ഛദ്ദയുടെ റിലീസിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ പ്രതിഷേധങ്ങളുടെയും സൂത്രധാരന്‍ ആമിര്‍ ഖാന് തന്നെയാണെന്ന് കങ്കണ റണാവത്ത്

വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കങ്കണയുടെ പോസ്റ്റുകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ സിനിമ ‘ലാല്‍ സിംഗ് ഛദ്ദ’ ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തിന് പിന്നില്‍ ആമീര്‍ ഖാന് തന്നെയാണെന്ന് പറയുകയാണ് കങ്കണ റണാവത്ത്.
തന്റെ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിദ്വേഷം ആമീര്‍ ‘മാസ്റ്റര്‍മൈന്‍ഡ്’ ചെയ്തുവെന്ന് ആരോപിച്ച് കങ്കണ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടിരുന്നു, പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. വൈകാതെ തന്നെ ഈ പോസ്റ്റ് വൈറലായി മാറുകയും ചെയ്തിരുന്നു. ഹോളിവുഡ് ക്ലാസിക് ചിത്രം ‘ഫോറസ്റ്റ് ഗമ്പി’ന്റെ റീമേക്കാണ് ‘ലാല്‍ സിംഗ് ഛദ്ദ’.
ലാല്‍ സിംഗ് ഛദ്ദയുടെ റിലീസിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ പ്രതിഷേധങ്ങളുടെയും സൂത്രധാരന്‍ ആമിര്‍ ഖാന് തന്നെ സമര്‍ത്ഥമായി ക്യൂറേറ്റ് ചെയ്തതാണെന്ന് ഞാന്‍ കരുതുന്നു. ഒരു കോമഡി ചിത്രത്തിന്റെ തുടര്‍ച്ച ഒഴികെ ഒരു ഹിന്ദി സിനിമയും ഈ വര്‍ഷം വിജയിച്ചിട്ടില്ല. ഇന്ത്യന്‍ സംസ്കാരത്തില്‍ ഊന്നിയുള്ള ദക്ഷിണേന്ത്യന്‍ സിനിമകള്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ. ഒരു ഹോളിവുഡ് റീമേക്ക് എന്തായാലും വിജയിക്കില്ല,’ കങ്കണ എഴുതി.
2015ല്‍ രാജ്യത്തെ സ്ഥിതിഗതികളില്‍ ആശങ്ക പ്രകടിപ്പിച്ച ആമിറിന്റെ വാക്കുകളും കങ്കണ പോസ്റ്റില്‍ പരാമര്‍ശിച്ചു. ‘ഇപ്പോള്‍ അവര്‍ ഇന്ത്യ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതായി പറയും. ഹിന്ദി സിനിമകള്‍ പ്രേക്ഷകരുടെ പള്‍സ് മനസ്സിലാക്കണം. അത് ഹിന്ദുവോ മുസ്ലീമോ അല്ല. ആമിര്‍ ഖാന് ഹിന്ദുഫോബിയ പ്രകടിപ്പിച്ച ‘പികെ’ നിര്‍മ്മിച്ചതിന് ശേഷവും ഇന്ത്യയില്‍ അസഹിഷ്ണുതയെന്ന് പറഞ്ഞ ശേഷവും അദ്ദേഹത്തിന് തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്ന് പ്രേക്ഷകര്‍ നല്കി.’ കങ്കണ കൂട്ടിച്ചേര്‍ത്തു.
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് അനശ്വ രാജൻ. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ മനസിലിടം പിടിക്കാൻ താരത്തിനായി. ഉദാഹരണം സുജാത മുതൽ...
2024 സുരേഷ് ഗോപിയെ സംബന്ധിച്ച് ഏറെ പ്രത്യേകതകൾ ഉള്ളതും സന്തോഷം നൽകുന്നതുമായ ഒരു വർഷമായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പയിരുന്നു അദ്ദേഹത്തിന്റെ മൂത്തമകൾ...