Malayalam
ഉപ്പും മുളകും നിർത്തിയോ? ആദ്യമായി പ്രതികരിച്ച് ബാലുവും നീലുവും!
ഉപ്പും മുളകും നിർത്തിയോ? ആദ്യമായി പ്രതികരിച്ച് ബാലുവും നീലുവും!
അഞ്ചുവർഷം കൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയതാണ് ഉപ്പും മുളകും.
ബിജു സോപാനവും നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗും പൊടുന്നിനെയാണ് പ്രേക്ഷകരുടെ പ്രിയ താര ജോഡികൾ ആയി എത്തിയത്. എന്നാൽ ഈയടുത്തായി ഉപ്പും മുളകും സംപ്രേക്ഷണം നിർത്തിവെച്ചിരിക്കുകയാണ്.
ഉപ്പും മുളകും ഇല്ലാത്ത അവസ്ഥ ആയതോടെ നിരവധി അഭിപ്രായങ്ങൾ ആരാധകർ പറയുമ്പോഴും താരങ്ങൾ മൗനത്തിൽ ആയിരുന്നു. സോഷ്യൽ മീഡിയ വഴിയും ആരും ഒന്നും മിണ്ടിയതും ഇല്ല. മുടിയന്റെ ഒപ്പമുള്ള വീഡിയോകളിലൂടെ ശിവാനി നിറയുമ്പോൾ, മറ്റൊരു യൂ ട്യൂബ് ചാനൽ വഴിയാണ് ബാലുവും നീലുവും പാറുകുട്ടിയും ഒക്കെയും പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. ഇതിനു പിന്നാലെയാണ് നീലുവും ബാലുവും മൗനം വെടിഞ്ഞത്.
ഉപ്പും മുളകും ഇനി മുതൽ ഇല്ല, ചക്കപ്പഴത്തിനെ പ്രമോട്ട് ചെയ്യാനായി ഉപ്പും മുളകും നിർത്തി എന്ന് തുടങ്ങിയ സംശയങ്ങൾ ആരാധകർ പങ്ക് വയ്ക്കുമ്പോൾ ബാലുവും നീലുവും ആദ്യമായി വാർത്തകളോട് പ്രതികരിക്കുകയാണ്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
“ഞങ്ങളോട് വെയിറ്റ് ചെയ്യാൻ ആണ് ചാനലിൽ നിന്നും പറഞ്ഞത്, അതുകൊണ്ടുതന്നെ മറ്റുള്ള വർക്കുകൾ ഏറ്റെടുക്കാതെ കാത്തിരിക്കുകയാണ്. പ്രേക്ഷകരെ പോലെ തന്നെ ഉപ്പും മുളകും മടങ്ങിയെത്തും എന്ന് തന്നെയാണ് ഞങ്ങളുടെയും പ്രതീക്ഷയെന്നാണ് ഇരുവരും പറഞ്ഞത്
ഉപ്പും മുളകും പരമ്പരയുടെ അണിയറയിൽ മുൻപും പല പ്രശ്നനങ്ങളും ഉണ്ടായിട്ടുണ്ട്. അതിനെത്തുടർന്ന്, പ്രേക്ഷകരുടെ പ്രിയ താരങ്ങൾ പരമ്പരയിൽ നിന്നും മാറിനിൽക്കുകയും ചെയ്തിരുന്നു. അന്ന് സോഷ്യൽ മീഡിയയുടെ ശക്തമായ പ്രതിഷേധത്തിന് ഒടുവിൽ ആയിരുന്നു താരങ്ങൾ മടങ്ങി വന്നതും പരമ്പര പഴയതുപോലെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറിയതും.