Connect with us

എന്റെ ക്രഷ് ആയിരുന്നു ആ നടി, ഞാന്‍ ഫ്രീക്കൗട്ട് ചെയ്ത ചിത്രമായിരുന്നു അത്; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

Malayalam

എന്റെ ക്രഷ് ആയിരുന്നു ആ നടി, ഞാന്‍ ഫ്രീക്കൗട്ട് ചെയ്ത ചിത്രമായിരുന്നു അത്; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

എന്റെ ക്രഷ് ആയിരുന്നു ആ നടി, ഞാന്‍ ഫ്രീക്കൗട്ട് ചെയ്ത ചിത്രമായിരുന്നു അത്; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഫാസില്‍ സംവിധാനം ചെയ്ത് അമലയും ശ്രീവിദ്യയും സുരേഷ് ഗോപിയും എംജി സോമനുമെല്ലാം മത്സരിച്ചഭിനയിച്ച ചിത്രമായിരുന്നു ‘എന്റെ സൂര്യപുത്രിയ്ക്ക്’.

ഏറെ ജനപ്രീതി നേടിയ ചിത്രത്തില്‍ മായാവിനോദിനിയെന്ന കഥാപാത്രമായി മികവാര്‍ന്ന പ്രകടനമാണ് അമല കാഴ്ച വച്ചത്. ഇപ്പോഴിതാ, ‘എന്റെ സൂര്യപുത്രിയ്ക്ക്’ എന്ന ചിത്രത്തില്‍ തന്റെ നായികയായി അഭിനയിച്ച അമലയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ചോക്‌ളേറ്റ് ഹീറോ ഇമേജില്‍ ഡാന്‍സൊക്കെ കളിച്ച ഒരു സുരേഷ് ഗോപിയെ എപ്പോഴെങ്കിലും മിസ് ചെയ്തിട്ടുണ്ടോ? എന്ന അവതാരകയുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു സുരേഷ് ഗോപി. ‘കൊതിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ചാക്കോച്ചന്‍ ചെയ്ത വേഷങ്ങള്‍ കണ്ട്. നിറത്തിലെ ‘യാത്രയായി സൂര്യാങ്കുരം’ എന്ന പാട്ടിന്റെയൊക്കെ വേദനയുണ്ടല്ലോ. അതിന്റെ വേറൊരു വേര്‍ഷനാണ് ഇന്നലെയില്‍ നരേന്ദ്രന്‍ ചെയ്തത്.

പക്ഷേ എന്റെ കഥാപാത്രം കുറച്ചുകൂടി പക്വതയുള്ള കഥാപാത്രമാണ്. ചാക്കോച്ചന്‍ ചെയ്ത വേഷങ്ങളുടെ അല്‍പ്പമെങ്കിലും ഷെയ്ഡുള്ള ഒന്ന് എനിക്ക് ചെയ്യാന്‍ പറ്റിയത് സൂര്യപുത്രിയാണ്. സൂര്യപുത്രി ഞാന്‍ ഫ്രീക്കൗട്ട് ചെയ്ത പടമാണ്, എന്നെ കുറച്ചുകൂടി അഴിച്ചുവിടണമായിരുന്നെന്ന് ഞാനാഗ്രഹിച്ചിട്ടുണ്ട്. എന്റെ ക്രഷ് ആയിരുന്നു അമല,’ സുരേഷ് ഗോപി പറയുന്നു.

More in Malayalam

Trending

Recent

To Top