Connect with us

എല്ലാവർക്കും അറിയേണ്ടത് ആ ഒരു കാര്യം മാത്രം ; സ്വന്തം ജോലിയില്‍ ശ്രദ്ധകേന്ദ്രീകരി ച്ച് മുൻപോട്ടു പോകുകയാണ് ശല്യപെടുത്തരുത് ; വിമർശകരോട് സാമന്ത!

Movies

എല്ലാവർക്കും അറിയേണ്ടത് ആ ഒരു കാര്യം മാത്രം ; സ്വന്തം ജോലിയില്‍ ശ്രദ്ധകേന്ദ്രീകരി ച്ച് മുൻപോട്ടു പോകുകയാണ് ശല്യപെടുത്തരുത് ; വിമർശകരോട് സാമന്ത!

എല്ലാവർക്കും അറിയേണ്ടത് ആ ഒരു കാര്യം മാത്രം ; സ്വന്തം ജോലിയില്‍ ശ്രദ്ധകേന്ദ്രീകരി ച്ച് മുൻപോട്ടു പോകുകയാണ് ശല്യപെടുത്തരുത് ; വിമർശകരോട് സാമന്ത!

തെന്നിന്ത്യയിലൊട്ടാകെ നിരാശ നല്‍കി കൊണ്ടാണ് നടി സാമന്ത രുത്പ്രഭുവും നാഗചൈതന്യയും വിവാഹബന്ധം അവസാനിപ്പിച്ചത്. ഏറെ കാലം ഇരുവരെയും കുറിച്ചുള്ള വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. ഒക്ടോബര്‍ രണ്ടിനാണ് വിവാഹമോചനത്തെ കുറിച്ച് ഇരുവരും ഔദ്യോഗികമായി പങ്കുവെച്ചത്.

ഇതോടെ അതുവരെ പ്രചരിച്ച ഗോസിപ്പുകള്‍ക്കെല്ലാം അവസാനമായി. ബന്ധം പിരിഞ്ഞ് രണ്ടാളും അവരുടെ ജീവിതവുമായി മുന്നോട്ട് പോയെങ്കിലും ഇപ്പോഴും ഇക്കാര്യങ്ങള്‍ സാമന്തയെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. അടുത്തിടെ കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ സാമന്ത അതിഥിയായി പങ്കെടുത്തിരുന്നു. ഷോ യില്‍ വച്ച് ചില കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തുകയും ചെയ്തു.കരണ്‍ ജോഹറിന്റെ ഷോ യിലേക്കുള്ള സാമന്തയുടെ ആദ്യത്തെ എന്‍ട്രിയായിരുന്നു. ഭര്‍ത്താവിനെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചുമൊക്കെ കരണ്‍ നടിയോട് ചോദിച്ചു. അതിനൊക്കെയുള്ള മറുപടി നടി നല്‍കുകയും ചെയ്തു. എന്നാല്‍ മുന്‍ഭര്‍ത്താവിന്റെ പേരില്‍ വരുന്ന വാര്‍ത്തകളില്‍ സാമന്ത അസ്വസ്ഥയാണെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

സാമന്ത അവളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ വളരെയധികം കഠിനാധ്വാനം ചെയ്യുകയാണിപ്പോള്‍.അവളുടെ നേട്ടങ്ങളെ കുറിച്ച് പ്രേക്ഷകര്‍ പറയണമെന്നാണ് സാമന്ത ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാവരും അവരുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളാണ് പറഞ്ഞ് നടക്കുന്നത്. ഒരു നടി സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പൊതുവ്യക്തി ആയത് കൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ ചര്‍ച്ചയാവുന്നതെന്ന് സാമന്തയ്ക്ക് അറിയാം. ഇതൊന്നും അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നും നടി മനസിലാക്കുന്നുണ്ട്.പഴയകാല ജീവിതത്തെ കുറിച്ച് ഇനിയും ആളുകള്‍ പറഞ്ഞ് നടക്കുന്നത് സാമന്തയെ അസന്തുഷ്ടയാക്കിയിട്ടുണ്ട്.

എന്നിരുന്നാലും സ്വന്തം ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സാമന്ത തീരുമാനിച്ചിരിക്കുന്നത്. ഇത്തരം നെഗറ്റീവായിട്ടുള്ള കാര്യങ്ങള്‍ തന്റെ പ്രൊഫഷനെയും കരിയറിനെയു ബാധിക്കാതിരിക്കാനും നടി ശ്രമിക്കുകയാണ്.നാഗയുമായിട്ടുള്ള ദാമ്പത്യം തകരാന്‍ കാരണം സാമന്തയാണെന്ന തരത്തിലാണ് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നത്. കുഞ്ഞിന് ജന്മം കൊടുക്കാന്‍ നടി വിസമ്മതിച്ചെന്നും അത് കുടുംബ ജീവിതത്തെ തകര്‍ത്ത് കളഞ്ഞെന്നും പ്രചരണം ഉണ്ടായി.

ഇത് മാത്രമല്ല സമാനമായ രീതിയില്‍ നിറയെ അധിഷേപങ്ങള്‍ സാമന്തയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. പലപ്പോഴും ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ നടി വരുന്നത് മറ്റൊരു രീതിയിലേക്ക് വളച്ചൊടിക്കപ്പെടുകയും ചെയ്യും.വിവാഹമോചനത്തില്‍ കാര്യമായ വെളിപ്പെടുത്തലുകള്‍ നടത്താത്തതിനാല്‍ നാഗ ചൈതന്യയുടെ ഭാഗം സേഫ് ആണ്. പലരും തുറന്ന് പറയാന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ നടന്‍ ഒഴിഞ്ഞ് മാറുകയാണ് ചെയ്തത്. എന്നാല്‍ രണ്ടാളുടെയും സന്തോഷത്തിന് വേണ്ടി ആ തീരുമാനം എടുത്തതാണെന്നും താരം സൂചിപ്പിച്ചു.

Continue Reading
You may also like...

More in Movies

Trending

Recent

To Top