Connect with us

സിനിമയിൽ വരണമെന്ന് ആ​ഗ്രഹമുള്ളവർ പണമുണ്ടാക്കാൻ ആദ്യം മറ്റൊരു പ്രൊഫഷൻ കണ്ടെത്തണം ; സിനിമാ മോഹികളോട് ഒമർ ലുലു !

Movies

സിനിമയിൽ വരണമെന്ന് ആ​ഗ്രഹമുള്ളവർ പണമുണ്ടാക്കാൻ ആദ്യം മറ്റൊരു പ്രൊഫഷൻ കണ്ടെത്തണം ; സിനിമാ മോഹികളോട് ഒമർ ലുലു !

സിനിമയിൽ വരണമെന്ന് ആ​ഗ്രഹമുള്ളവർ പണമുണ്ടാക്കാൻ ആദ്യം മറ്റൊരു പ്രൊഫഷൻ കണ്ടെത്തണം ; സിനിമാ മോഹികളോട് ഒമർ ലുലു !

ഹാപ്പിവെഡിങ് ഒരു അഡാറ് ലവ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധയകനാണ് ഒമർ ലുലു ഇപ്പോഴിത പുതിയ ചിത്രം പവർ സ്റ്റാറിന്റെ പ്രൊമോഷൻ തിരക്കുകളിലേക്ക് കടക്കുകയാണ് സംവിധായകൻ ഒമർ ലുലു. ബാബു ആന്റണി പ്രധാന കഥാപാത്രമായെത്തുന്ന സിനിമ ക്രിസ്മസ് റിലീസ് ആയിരിക്കുമെന്നാണ് വിവരം. നീണ്ട ഇടവേളയ്ക്ക് ശേഷം ബാബു ആന്റണിയെ പഴയ ആക്ഷൻ താരമായി കാണാനാവുമെന്നാണ് സിനിമയുടെ ട്രെയ്ലർ നൽകുന്ന പ്രതീക്ഷ.

ഇപ്പോഴിതാ പവർ സ്റ്റാറിന്റെയും തന്റെ സിനിമാ ജീവിതത്തിന്റെയും വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഒമർ ലുലു . സിനിമയെ ​ഗൗരവമായി കാണുന്നതിനു പകരം അതിലൂടെ പണമുണ്ടാക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് ഒമർ ലുലു തുറന്നു പറയുന്നു. മികച്ച സിനിമകൾ ചെയ്ത സംവിധായകരുടെ കുടുംബത്തിന്റെ മോശം അവസ്ഥയിൽ അവരെ പുകഴ്ത്തുന്നവരാരും സഹായിക്കാറില്ലെന്നും ഒമർ ലുലു ചൂണ്ടിക്കാട്ടുന്നു.


നല്ല സിനിമ ചെയ്ത ഒരുപാട് ഡയരക്ടർമാരുണ്ട്. ലോഹിതാദാസ് സാറുണ്ട്, പദ്മരാജൻ സാറുണ്ട്. അങ്ങനെ ഒരുപാട് വലിയ സംവിധായകരുണ്ട്. ഇവരുടെയൊക്കെ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്?’

നല്ല സിനിമ ചെയ്തു എന്ന് പറഞ്ഞ് അവരുടെ കുടുംബത്തിന്റെ അവസ്ഥ ആരെങ്കിലും അന്വേഷിക്കാൻ പോയിട്ടുണ്ടോ. ലോഹിതാദാസിന്റെ ഭാര്യ വീട് പ്രശ്നത്തിലാണെന്ന് പറയുന്ന വാർത്ത കണ്ടിരുന്നു. നല്ല സിനിമ തന്നവരാണ് എന്ന് പറഞ്ഞിട്ട് ഏതെങ്കിലും മലയാളി പോയിട്ട് സഹായിക്കുന്നുണ്ടോ. അതിലൊന്നും കാര്യമില്ല. അവാർഡ് പുഴുങ്ങിയാൽ‌ ചോറാവില്ല,’ ഒമർ ലുലു പറഞ്ഞു.


സിനിമയിൽ വരണമെന്ന് ആ​ഗ്രഹമുള്ളവർ പണമുണ്ടാക്കാൻ ആദ്യം മറ്റൊരു പ്രൊഫഷൻ കണ്ടെത്തുന്നതാണ് ഉചിതമെന്നും ഒമർ ലുലു പറഞ്ഞു. ഇന്ന് സിനിമയിലെ മുൻ നിരയിലുള്ള യുവതാരങ്ങളിൽ മിക്കവരും സാമ്പത്തികമായ ഉയർന്ന നിലയിലുള്ളവരാണെന്നും ഒമർ പറയുന്നു. ‘പെെസയുണ്ടാക്കാൻ വേറൊരു പ്രൊഫഷൻ കണ്ടെത്തണം.

എന്നിട്ട് സിനിമയിൽ ശ്രമിക്കുക. കാരണം സിനിമ‌യ്ക്ക് വേണ്ടി മാത്രം നടന്നു കഴിഞ്ഞാൽ ചിലപ്പോൾ‌ നമ്മൾ എവിടെയും എത്തണമെന്നില്ല. അല്ലെങ്കിൽ നമ്മുടെ വീട്ടുകാരുടെ അടുത്ത് അത്രയും സാമ്പത്തികം വേണംടൊവിനോ ഞാൻ കേട്ടിടത്തോളം അത്യാവശ്യം നല്ലാെരു ഫാമിലിയിൽ നിന്നാണ്. അവന്റെ അപ്പൻ ലീഡിം​ഗ് അഡ്വക്കേറ്റ് ആണ്. അപ്പോൾ അതിനുള്ള ​ഗ്യാപ്പ് കിട്ടും. നിവിനാണെങ്കിലും അത്യാവശ്യം ബാക്ക് അപ്പുള്ള വീട്ടിൽ നിന്നാണ്. ആസിഫലിയും. അങ്ങനെ അല്ലാതെ വന്നത് ആന്റണി വർ​ഗീസാണെന്ന് തോന്നുന്നു. അത് ലിജോ ജോസ് പല്ലിശേരിയുമായുള്ള കണക്ഷനിൽ നിന്നാണ്’.

‘നമ്മൾ ശരിക്ക് ഇതെല്ലാം പഠിക്കണം. പഠിച്ച് കഴിഞ്ഞാൽ ഒരുവിധം എല്ലാവരും നല്ല വീട്ടിൽ നിന്നുള്ള പിള്ളേരാണ്. നല്ല വീട്ടിൽ നിന്നെന്നു വെച്ചാൽ സാമ്പത്തികമായിട്ട്. ഹിറ്റായ ആളുകളെ മാത്രമാണ് നമ്മൾ കാണുന്നത്. പരാജയപ്പെട്ട ഒരുപാട് പേരുണ്ട്. എന്റെ ആദ്യത്തെ സിനിമ പരാജയപ്പെട്ടിരുന്നെങ്കിൽ ഞാനും ഒരു പരാജയമായേനെ. അതൊരു ലക്കാണ്,’

സിനിമാ മേഖലയിൽ കാസ്റ്റിം​ഗ് കൗച്ച്, മാഫിയ തുടങ്ങിയ പ്രശ്നങ്ങളുണ്ടോ എന്ന ചോദ്യത്തിനും ഒമർ ലുലു മറുപടി നൽകി. രാഷ്ട്രീയത്തിൽ കെെക്കൂലി പോലെ സിനിമയിൽ ഇതൊക്കെ ഉണ്ടാവാം, ഇല്ലാതിരിക്കാം. നമ്മൾ തീരുമാനിക്കണം. എനിക്ക് അങ്ങനെ അവസരം വേണ്ട കഴിവ് കൊണ്ട് കയറാം എന്ന്. അല്ലെങ്കിൽ പിന്നെ എങ്ങനെയെങ്കിലും കയറിയാൽ മതിയെന്ന് കരുതുന്നവരായിരിക്കണം. അങ്ങനെ പറഞ്ഞ് മെസേജുകൾ വരാറുണ്ടെന്നും ഒമർ ലുലു പറഞ്ഞു.

More in Movies

Trending

Recent

To Top