അവാർഡുകളെല്ലാം പല പല രീതിയിൽ; ആദ്യമേ വിളിച്ചു ചോദിക്കും 26-ാം തീയതി ഒഴിവാണോ; ഒഴിവാണെങ്കിൽ ഒരു അവാർഡ് തരാമെന്ന് പറയും; സത്യം വിളിച്ചു പറഞ്ഞാൽ കിളി പോയി എന്ന് പറയും; പൊട്ടിച്ചിരിപ്പിച്ച് ഷൈൻ ടോം ചാക്കോ!
അവാർഡുകളെല്ലാം പല പല രീതിയിൽ; ആദ്യമേ വിളിച്ചു ചോദിക്കും 26-ാം തീയതി ഒഴിവാണോ; ഒഴിവാണെങ്കിൽ ഒരു അവാർഡ് തരാമെന്ന് പറയും; സത്യം വിളിച്ചു പറഞ്ഞാൽ കിളി പോയി എന്ന് പറയും; പൊട്ടിച്ചിരിപ്പിച്ച് ഷൈൻ ടോം ചാക്കോ!
അവാർഡുകളെല്ലാം പല പല രീതിയിൽ; ആദ്യമേ വിളിച്ചു ചോദിക്കും 26-ാം തീയതി ഒഴിവാണോ; ഒഴിവാണെങ്കിൽ ഒരു അവാർഡ് തരാമെന്ന് പറയും; സത്യം വിളിച്ചു പറഞ്ഞാൽ കിളി പോയി എന്ന് പറയും; പൊട്ടിച്ചിരിപ്പിച്ച് ഷൈൻ ടോം ചാക്കോ!
പതിനേഴാമത് മിന്നലൈ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച സഹനടനുള്ള അവാർഡ് ലഭിച്ചത് നടൻ ഷൈൻ ടോം ചാക്കോയ്ക്കാണ്. കുറുപ്പ്, ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ഷൈനിന് അവാർഡ് നേടാൻ സാധിച്ചത്.
അവാർഡ് വാങ്ങിച്ചതിന് ശേഷം ഷൈൻ നടത്തിയ പ്രസംഗമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പല അവാർഡും പല ആളുകൾക്കാണ് കിട്ടുന്നത്. എന്താണത്, പല രീതിയിലാണിത് ആളുകളിലേക്ക് എത്തുന്നതെന്ന് ഷൈൻ പറഞ്ഞു.
സംസ്ഥാന അവാർഡ് ഒരു രീതിയിൽ, ദേശീയ അവാർഡ് വേറൊരു രിതീയിൽ. പിന്നെയുള്ള അവാർഡുകളെല്ലാം പല പല രീതിയിൽ. നമുക്ക് തന്നെ ചില നേരങ്ങളിൽ കൺഫ്യൂഷനാകും. ഇത് നമ്മുക്ക് തന്നെ കിട്ടണ്ടതാണോ എന്ന്.
മിനിമം എല്ലാവരുടേയും കണ്ട് കഴിഞ്ഞാൽ അറിയാലോ ഏതാണ് നല്ലത് ഏതാണ് മോശമെന്ന്. മീൻ വാങ്ങാനും പച്ചക്കറി വാങ്ങാനും ഒക്കെ പോകുന്നവരല്ലേ, പെര്‍ഫോമൻസ് കണ്ടാൽ തിരിച്ചറിയാൻ പറ്റില്ലേ. പത്ത് അവാർഡുണ്ടെങ്കിൽ പത്തിനും പത്ത് അവാർഡ്. വേറെ ചില കൂട്ടരുണ്ട്, അമ്പത് അവാർഡ് കൊടുക്കും. അവർ ആദ്യമേ വിളിച്ചു ചോദിക്കും 26-ാം തീയതി ഒഴിവാണോ.
ഒഴിവാണെങ്കിൽ ഒരു അവാർഡ് തരാമെന്ന്. ഈ കൊച്ച് ആദ്യമേ അനൗൺസ് ചെയ്തു വരാത്തവരുടെ കയ്യിലും ഇത് കിട്ടുമെന്ന്. അപ്പോൾ ഇവിടെ ആരാ നല്ലത്, ചീത്ത. അവാർഡ് വാങ്ങുകയെന്നുള്ളത് താൽപര്യമുള്ള കാര്യമാണ്. പക്ഷേ ഇങ്ങനെ പത്തും പത്താൾക്കാണെങ്കിൽ എങ്ങനെ അവാർഡിനോട് താൽപര്യം വരുമല്ലേ. എല്ലാവരും വന്ന് നിൽക്കുന്നത് ഓരോരോ വീടുകളിൽ ജനിച്ചു വളർന്നാണ്.
പല സാഹചര്യത്തിലൂടെ കഷ്ടപ്പെട്ട് വന്ന് നിൽക്കുന്നവരുമുണ്ട്. പിന്നെ എന്തെങ്കിലും വായ് തുറന്ന് സത്യം പറഞ്ഞാൽ അവന്‍റെ കിളിപോയി. എന്താ അടിക്കണേയെന്നൊക്കെയാണ് ആൾക്കാർക്ക് അറിയേണ്ടത്. അങ്ങനെയാണെങ്കിൽ ലോകം മുഴുവൻ മൈക്കിൾ ജാക്സൺ ഉണ്ടാകൂലേ. ആകയൊരു മൈക്കിള്‍ ജാക്സൺ ഉണ്ടായുള്ളൂ എന്നും ഷൈൻ പറയുന്നു.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് ആതിര മാധവ് പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ ആതിര...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നാവ്യ നായര്‍. ഒരു ഇടവേളയ്ക്ക് ശേഷം നടി സിനിമയിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്. നന്ദനവും, ഇഷ്ടവും, പണ്ടിപ്പടയും...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് പൊന്നമ്മ ബാബു. വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ തിളങ്ങിയ പൊന്നമ്മ ബാബു ഇപ്പോഴും സിനിമയിൽ സജീവമായി...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...