Connect with us

അക്കാര്യത്തിൽ മഞ്ജു വാര്യർക്കെതിരെ കേസെടുക്കാന്‍ വകുപ്പുണ്ട്; ബൈജു കൊട്ടരക്കര പറയുന്നു !

Movies

അക്കാര്യത്തിൽ മഞ്ജു വാര്യർക്കെതിരെ കേസെടുക്കാന്‍ വകുപ്പുണ്ട്; ബൈജു കൊട്ടരക്കര പറയുന്നു !

അക്കാര്യത്തിൽ മഞ്ജു വാര്യർക്കെതിരെ കേസെടുക്കാന്‍ വകുപ്പുണ്ട്; ബൈജു കൊട്ടരക്കര പറയുന്നു !

കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടിയാണ്‌ മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലത്ത് തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായിരുന്നു. സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം.പിന്നീട് 18-മത്തെ വയസ്സിൽ സല്ലാപം (1996) എന്ന ചലച്ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.

തുടർന്ന് 20-ഓളം മലയാള സിനിമകളിൽ ഒട്ടേറെ നായിക വേഷങ്ങൾ ചെയ്തു. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും, ‘കണ്ണെഴുതി പൊട്ടൂം തൊട്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും മഞ്ജു വാര്യർ സ്വന്തമാക്കി. 1998 ഒക്ടോബർ 20-ന് പ്രശസ്ത്ത നടൻ ദിലീപിനെ വിവാഹം ചെയ്ത മഞ്ജു അഭിനയ രംഗത്ത് നിന്നും പൂർണ്ണമായി വിട്ടു നിന്നു. പക്ഷേ 14 വർഷങ്ങൾക്ക് ശേഷം 2012 ഒക്ടോബർ 24-ന് ‘ഹൌ ഓൾഡ്‌ ആർ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യർ മടങ്ങിയെത്തി.

ഇപ്പോഴിതാ മഞ്ജു വാര്യർക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. മായം കലർന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയ കറി പൗഡറുകളുടെ പരസ്യത്തില്‍ അഭിനയിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ബൈജു കൊട്ടാരക്കരയുടെ വിമർശനം. സ്വന്തം ചാനലയാ ന്യൂസ് ഗ്ലോബ് ടിവിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മഞ്ജു വാര്യർ നല്ല നടിയാണെന്ന കാര്യത്തില്‍ ആർക്കും സംശയമില്ല. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് വാങ്ങിച്ച ആളാണ്. അതുപോലെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശവും നേടി. നല്ല ഡാന്‍സറുമാണ്. ഇതൊക്കെ അറിയാവുന്ന ഒരുപാട് ആരാധകരും താരത്തിനുണ്ട്. പക്ഷെ ഈ മഞ്ജുവിനെ നിർത്തി മുതലെടുപ്പ് നടത്തുന്ന ഒരുപാട് പരസ്യക്കമ്പനികളുണ്ട്. അതിന് നിന്നുകൊടുത്ത മഞ്ജു വാര്യറാണ് ഏറ്റവും വലിയ കുഴപ്പം കാണിച്ചതെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.

പരസ്യങ്ങളില്‍ മോഡലായി നില്‍ക്കുന്നതിനൊന്നും ആരും എതിരല്ല. പക്ഷെ ഇതിലൊരു വലിയ ചതി ഒളിഞ്ഞ് കിടപ്പുണ്ട്. ജനങ്ങളുടെ മനസ്സില്‍ കയറിപ്പറ്റിയ സിനിമാ നടീ-നടന്മാരേയും സ്പോർട് താരങ്ങളേയുമൊക്കെയാണല്ലോ പരസ്യത്തിന് വേണ്ടി മോഡലുകളായി തിരഞ്ഞെടുക്കുന്നത്. ബാക്കിയുള്ള ആളുകളെ വെക്കുന്നതിനേക്കാള്‍ വേഗത്തില്‍ ശ്രദ്ധിക്കപ്പെട്ട ഇവരുടെ പരസ്യത്തിനായിരിക്കും. മഞ്ജു വാര്യർ വന്ന് കിച്ചണ്‍ ട്രഷർ നന്നായിരിക്കുന്നു എന്ന് പറഞ്ഞാല്‍ ആളുകള്‍ക്ക് അത് വാങ്ങാന്‍ തോന്നും.

ചില സ്ത്രീകളൊക്കെ പറയും നമ്മുടെ മഞ്ജു വാര്യറൊക്കെ ഉപയോഗിക്കുന്നതല്ലേ നല്ലതായിരിക്കുമെന്നും. എന്നാല്‍ മഞ്ജു വാര്യർ തന്നെ അറിയേണ്ട കാര്യമുണ്ട്. താന്‍ മോഡലായ കറി പൌഡറില്‍ മായം കലർന്നിട്ടുണ്ട്. മനുഷ്യന്റെ ആരോഗ്യ നില മോശമാക്കുന്ന വസ്തുക്കളാണ് കറി പൌഡറുകളിലുള്ളത്. അത് ഏതെങ്കിലും ഒരു കമ്പനിയുടേത് മാത്രമല്ല. വേറേയും കുറേയുണ്ട്. കേരളത്തിലെ ഭക്ഷ്യ സുരക്ഷ വകുപ്പാണ് ഇത് കണ്ടെത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തുമെന്നാണ് ഈ വിവരം പുറത്ത് വരുമ്പോള്‍ സർക്കാർ പറയുന്നത്. പാവപ്പെട്ടവർ വില്‍ക്കാന്‍ വെച്ച നാരങ്ങാ മിഠായി, അച്ചാർ എന്നിവയിലൊക്കെ ആയിരിക്കും ചില ഉദ്യോഗസ്ഥരുടെ നോട്ടം. അവിടുന്നെ എന്തെങ്കിലുമൊക്കെ കൈക്കൂലി കിട്ടുകയുള്ളു. എന്നാല്‍ ആരും ഇതുപോലുള്ള കോർപ്പറേറ്റ് ഭീമന്‍മാരെ തൊടില്ല.

ജനങ്ങളെ അക്ഷരാർത്ഥത്തില്‍ പറ്റിച്ചിട്ടും മുഖ്യധാര മാധ്യമങ്ങള്‍ ഒരക്ഷരം മിണ്ടുന്നില്ല. അവർക്കെല്ലാം കോടിക്കണക്കിന് രൂപയാണ് കിട്ടുന്നത്. രാഷ്ട്രീയക്കാരാവട്ടെ തിരഞ്ഞെടുപ്പൊക്ക വരുമ്പോള്‍ സമീപിക്കുന്നത് ഇങ്ങനെയുള്ള കോർപ്പറേറ്റ് ഭീമന്‍മാരേയാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള വിഷം ആർക്ക് കലക്കി കൊടുത്താലും അവർക്ക് പ്രശ്നമില്ല.ഏറ്റവും കൂടുതല്‍ ക്യാന്‍സർ രോഗികളുള്ള നാടാണ് കേരളം. ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിച്ച കേരള ക്യാന്‍ എന്ന പരിപാടിയിലും പരസ്യ മോഡല്‍ മഞ്ജു വാര്യറാണ്. ഈ ക്യാന്‍സർ ഉണ്ടാക്കുന്ന മരുന്ന് എന്ന് പറയുന്നത് താന്‍ അഭിനയിക്കുന്ന കറി പൌഡറാണെന്ന് മഞ്ജു വാര്യർ മനസ്സിലാക്കണം. ജനങ്ങളെ മിസ് ലീഡ് ചെയ്യിക്കുന്നതിന് കേസെടുക്കാനും വകുപ്പുണ്ടെന്ന കാര്യം മഞ്ജു വാര്യർ മനസ്സിലാക്കണം.

ഭക്ഷ്യ സുരക്ഷ നിയമത്തിന്റെ 2006 ലെ സെക്ഷന്‍ 53 പ്രകാരം ജനങ്ങളെ മിസ് ലീഡ് ചെയ്യുന്ന പരസ്യങ്ങള്‍ ചെയ്താല്‍ തീർച്ചയായും നിങ്ങള്‍ അകത്ത് കിടക്കേണ്ടി വരും. 2009 ലെ കണ്‍സൂമർ ആക്ടിലും കേസെടുക്കാന്‍ വകുപ്പുണ്ട്. ഒരു 50 കേസുകള്‍ നിങ്ങളുടെ പേരിലുണ്ടെങ്കില്‍ പിന്നെ ജന്മത്ത് പരസ്യം ചെയ്യാന്‍ തോന്നില്ല. നിങ്ങള്‍ ഉപയോഗിച്ച് ബോധ്യപ്പെട്ട വസ്തുക്കളുടെ പരസ്യത്തില്‍ നിങ്ങള്‍ അഭിനയിച്ചോളൂ. അല്ലാതെ ഇത്തരം മായം കലർന്ന വസ്തുക്കളുടെ പരസ്യത്തില്‍ അഭിനയിച്ചതിന് മഞ്ജു വാര്യർ മാപ്പ് പറയാന്‍ തയ്യാറാകണമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

More in Movies

Trending

Recent

To Top