Connect with us

ഇന്ത്യയില്‍ അസഹിഷ്ണുത കാരണം ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന ആമിര്‍ ഖാന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പരാമര്‍ശം; ലാല്‍ സിംഗ് ഛദ്ദ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ്

Malayalam

നാല് വര്‍ഷത്തിന് ശേഷം തിരിച്ചെത്തുന്ന ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ ഓഗസ്റ്റ് 11 ന് റിലീസിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. #BoycottLaalSinghChaddha  സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

നേരത്തെ ആമിര്‍ ചിത്രം ദംഗലിനെതിരെയും ഇത്തരം ബഹിഷ്‌കരണ ആഹ്വാനമുണ്ടായിരുന്നു ഇന്ത്യയില്‍ അസഹിഷ്ണുത കാരണം ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന ആമിര്‍ ഖാന്റെ പരാമര്‍ശം വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ വിവാദമായിരുന്നു. അതിന് ശേഷം തുടരെ തീവ്ര ദേശീയവാദികളുടെയും ഹിന്ദുത്വവാദികളുടെയും നിരന്തര ആക്രമണത്തിന് ഇരയാവാറുണ്ട് ആമിര്‍.

ആമിര്‍ ഖാന്‍ ഹിന്ദു വിരുദ്ധനാണെന്ന് ഹിന്ദുത്വവാദികള്‍ ആരോപിക്കുന്നു. ഇതേക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചുകൊണ്ട് ആമിര്‍ ഖാന്‍ മാധ്യമ അഭിമുഖത്തിന് നല്‍കിയിരുന്നു. ഒരു സിനിമ ചെയ്യാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വരും. ഒരു നടന്‍ മാത്രമല്ല, എത്ര പേരുടെ വികാരങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു.

സിനിമ കണ്ടുകഴിഞ്ഞാല്‍, അത് ഇഷ്ടപ്പെടാനും, ഇഷ്ടപ്പെടാതിരിക്കാനുള്ള എല്ലാ അവകാശവും നിങ്ങള്‍ക്കുണ്ട്. എന്നാല്‍ സിനിമ റിലീസിന് മുന്‍പേയുള്ള ഇത്തരം കാര്യങ്ങള്‍ എന്നെ വേദനിപ്പിച്ചു. എന്തുകൊണ്ടാണ് ആളുകള്‍ ഇത് ചെയ്യുന്നതെന്ന് അറിയില്ല. ഞാന്‍ ഈ രാജ്യത്തെ സ്‌നേഹിക്കുന്നില്ലെന്ന് ചിലര്‍ക്ക് തോന്നുന്നത് ഞാന്‍ സമ്മതിക്കുന്നു.

എന്നാല്‍ അവര്‍ ചിന്തിക്കുന്നത് ശരിയല്ലെന്ന് അവരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എന്റെ രാജ്യത്തെയും ജനങ്ങളെയും സ്‌നേഹിക്കുന്നു. ദയവായി എന്റെ സിനിമ ബഹിഷ്‌കരിക്കരുതെന്നും തിയേറ്ററില്‍ പോയി സിനിമ കാണണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.”എന്നാണ് ആമിര്‍ പറഞ്ഞത്.

More in Malayalam

Trending

Recent

To Top