Malayalam
നടനായില്ലായിരുന്നെങ്കില്‍ അച്ഛന്റെ ഗുണ്ടായായേനെ…; ‘ലാര്‍ജര്‍ ദാന്‍ ലൈഫ്’ ഇമേജിലാണ് താന്‍ അച്ഛനെ കാണുന്നതെന്നും അതാണ് തനിക്ക് ഇഷ്ടമെന്നും ഗോകുല്‍ സുരേഷ്
നടനായില്ലായിരുന്നെങ്കില്‍ അച്ഛന്റെ ഗുണ്ടായായേനെ…; ‘ലാര്‍ജര്‍ ദാന്‍ ലൈഫ്’ ഇമേജിലാണ് താന്‍ അച്ഛനെ കാണുന്നതെന്നും അതാണ് തനിക്ക് ഇഷ്ടമെന്നും ഗോകുല്‍ സുരേഷ്
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഗോകുല്‍ സുരേഷ്. കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപിയ്‌ക്കൊപ്പം തകര്‍ത്തഭിനയിച്ച പാപ്പന്‍ എന്ന ചിത്രം റിലീസായത്. ഇപ്പോഴിതാ സിനിമയിലേയ്ക്ക് എത്തിയില്ലാരുന്നെങ്കില്‍ താന്‍ സുരേഷ് ഗോപിയുടെ ഗുണ്ടയായി മാറിയേനെയെന്ന് പറയുകയാണ് മകന്‍ ഗോകുല്‍ സുരേഷ്.
‘ലാര്‍ജര്‍ ദാന്‍ ലൈഫ്’ ഇമേജിലാണ് താന്‍ അച്ഛനെ കാണുന്നതെന്നും അതാണ് തനിക്ക് ഇഷ്ടമെന്നും ഗോകുല്‍ വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗോകുല്‍ അച്ഛനെക്കുറിച്ച് മനസ്സ് തുറന്നത്. തനിക്ക് അച്ഛന്റെ അസിസ്റ്റന്റിനെ പോലെ നില്‍ക്കാനാണ് കൂടുതല്‍ ഇഷ്ടമെന്നും ഗോകുല്‍ പറഞ്ഞു.
അച്ഛനില്‍ നിന്ന് അകന്ന് മാറി നില്‍ക്കുന്ന ആളൊന്നുമല്ല താന്‍. നടനായില്ലായിരുന്നെങ്കില്‍ അച്ഛന്റെ ഗുണ്ടായായേനെയെന്ന് അമ്മയോടൊക്കെ പറയുമായിരുന്നു. നടനായിരിക്കുമ്പള്‍ ഒരു ‘ലാര്‍ജര്‍ ദാന്‍ ലൈഫ്’ ഇമേജിലാണ് ഞാന്‍ അച്ഛനെ കാണുന്നത്. അതാണ് താന്‍ എന്‍ജോയ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോളേജ് സമയത്തൊന്നും അത്രക്ക് ഇല്ലായിരുന്നു. അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് താന്‍ അങ്ങനെ മാറിയതെന്നും ഗോകുല്‍ പറയുന്നു. ഗോകുലിനൊപ്പം സുരേഷ് ഗോപിയും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.
അതേസമയം ചെറുപ്പത്തില്‍ വാങ്ങി നല്‍കിയ കളിപ്പാട്ടങ്ങളൊക്കെ ഗോകുല്‍ ഇപ്പോഴും സൂക്ഷിച്ച് വയ്ക്കാറുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. കുട്ടിക്കാലത്ത് വാങ്ങിക്കൊടുത്ത ചെറിയ കാറുകളും പാവകളും തോക്കുകളുമൊക്കെ ഇപ്പോഴും ഷെല്‍ഫില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ദിവസേന അതെടുത്ത് തുടച്ച് വൃത്തിയാക്കി വെക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
