Connect with us

‘ബാറോസിൽ’ മോഹൻലാലിനെ പിടിക്കാമെന്നാണ് കരുതുന്നതെങ്കിൽ അത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ്’; ഫിയോക് പ്രസിഡന്റിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്!

Movies

‘ബാറോസിൽ’ മോഹൻലാലിനെ പിടിക്കാമെന്നാണ് കരുതുന്നതെങ്കിൽ അത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ്’; ഫിയോക് പ്രസിഡന്റിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്!

‘ബാറോസിൽ’ മോഹൻലാലിനെ പിടിക്കാമെന്നാണ് കരുതുന്നതെങ്കിൽ അത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ്’; ഫിയോക് പ്രസിഡന്റിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്!

മോഹൻലാൽ ചിത്രം ഒടിടിയിൽ പ്രദർശിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഫിയോക് രംഗത്തെത്തിയിരുന്നു. ഇനിയുള്ള ചിത്രങ്ങൾ ഒടിടിയിലേക്ക് പോയാൽ മോഹൻലാലിന്റെ സിനിമകൾ ഇനി തീയറ്ററിൽ പ്രദർശിപ്പിക്കില്ലെന്നായിരുന്നു ഫിയോക് പ്രസിഡന്റ് വിജയകുമാർ പ്രതികരിച്ചത്. ഫിലിം ചേമ്പറില്‍ രജിസ്റ്റര്‍ ചെയ്ത ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നത് ശരിയല്ലെന്നും അഭിനേതാവും നിർമ്മാതാവും കൂടിയാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത് തീരുമാനിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

ഇപ്പോഴിതാ ഫിയോക് പ്രസിഡന്റിനെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തീയറ്റർ യൂണിയൻ നേതാവൊക്കെ മാടമ്പി സ്റ്റൈലിൽ സൂപ്പർസ്റ്റാറുകൾക്കൊക്കെ രംഗത്തെത്തുന്നത് ശരിയായ കാര്യമല്ലെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു. സ്വന്തം ചാനലിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെ ,സിനിമയെന്ന കച്ചവട മേഖലയിൽ സൂപ്പർ സ്റ്റാറുകൾക്ക് അഭേധ്യമായ റോൾ ഉണ്ടെന്നത് അംഗീകരിച്ചേ മതിയാകൂ. നേരത്തേ മോഹൻലാലിന്റെ കുഞ്ഞാലിമരയ്ക്കാർ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വലിയ തർക്കം നടന്നിരുന്നു. ചിത്രം ഒടിടിയോ തീയറ്റോ എന്നതായിരുന്നു വിഷയം.അന്ന് തീയറ്റർ ഉടമകളുടെ ആവശ്യത്തോട് ഒപ്പം നിന്നയാളായിരുന്നു താൻ. സിനിമ തീയറ്ററിൽ കാണേണ്ടതാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. എന്ന് വെച്ച് തീയറ്റർ യൂനിയൻ നേതാവൊക്കെ മാടമ്പി സ്റ്റൈലിൽ സൂപ്പർസ്റ്റാറുകൾക്കൊക്കെ രംഗത്തെത്തുന്നത് ശരിയായ കാര്യമല്ലതലശേരിക്കാരനായ ഒരാൾ പത്ത് നാൽപത് തീയറ്റുകൾ തന്റെ കാൽകീഴിൽ വെച്ച് ഭരിച്ചിരുന്ന കാലം ഉണ്ടായിരുന്നു. അതിൽ സഹികെട്ടാണ് ഫിയോക് ഉണ്ടാകുന്നത്. ആന്റണി പെരുമ്പാവൂരും ദിലീപും ചേർന്നാണ് ഫിയോകിന് രൂപം നൽകുന്നത്. ഇപ്പോൾ ആന്റണി പെരുമ്പാവൂർ പുറത്ത് പോയി.

ദിലീപ് സംഘടനയിൽ ഉണ്ടെങ്കിലും സജീവമല്ല.തലശേരിയിലെ മാടമ്പിയെ പോലെ ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റേയും ശബ്ദം മാറുന്നുണ്ടോയെന്നാണ് സംശയം. സംഘടനയെ തകർക്കുന്ന നിലപാടിലേക്ക് ആരും തീരുമാനങ്ങൾ എടുക്കരുത്. ഫിയോക് നിലനിൽക്കേണ്ടത് ആവശ്യമാണ്.എന്നാൽ സംഘടന നിലനിൽക്കാൻ താരങ്ങളെ വെട്ടിയൊതുക്കും എന്നൊക്കെ പറയുന്നത് വെറും ദിവാ സ്വപ്നം മാത്രമാണ്’.

‘മോഹൻലാൽ ഇനി ഒടിടിക്ക് പടം കൊടുത്താൻ അദ്ദേഹത്തിന്റെ സിനിമകൾ തീയറ്ററിൽ പ്രദർശിപ്പിക്കില്ലെന്നാണ് ഫിയോക്കിന്റെ ഭീഷണി. മോഹൻലാലിന്റെ പുതിയ സിനിമയായ ബാറോസ് മുന്നിൽ കണ്ടാണ് ഫിയോകിന്റെ ഈ വെല്ലുവുളി. ത്രീഡി ചിത്രമായ ബാറോസ് ഒടിടിയിൽ ഇറക്കാൻ സാധിക്കില്ല. അത് മുൻകൂട്ടി കണ്ട് കൊണ്ടാണ് മോഹൻലാലിന്റെ ഷാജി കൈലാസ് ചിത്രം തീയറ്ററിൽ പ്രദർശിപ്പിക്കണമെന്ന ഭീഷണി സ്വരം. പക്ഷേ ഇത്തരം വെല്ലുവിളികൾ നടത്തിയാൽ വിജയകുമാർ തനിച്ചായി പോകുകയേ ഉള്ളൂവെന്ന് മനസിലാക്കണം’.ഞാൻ പണം മുടക്കി ചെയ്യുന്ന സിനിമ തീയറ്ററിൽ കാണിക്കില്ലെന്ന് മോഹൻലാൽ ഒരിക്കലും പറയില്ല. പറഞ്ഞാൽ ഫിയോക് എന്ത് ചെയ്യും?

പറയേണ്ട കാര്യങ്ങൾ പറയേണ്ടിടത്ത് മോഹൻലാൽ പറയില്ല. എന്ന് വെച്ച് മോഹൻലാലിനെ നിരത്തികളയാം എന്ന് വിജയകുമാർ വിചാരിക്കരുത്. ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്ത പടങ്ങൾ ഒടിടിയിൽ പ്രദർശിപ്പിക്കാൻ പാടില്ലെന്ന് ആരാണ് പറഞ്ഞത്?’കാശ് മുടുക്കുന്ന നിർമ്മാതാവ് ആണ് സിനിമ എവിടെ റിലീസ് ചെയ്യുക എന്ന തീരുമാനിക്കുന്നത്. അല്ലാതെ നായകൻമാരും കൂടിയാണ് ഇത് തീരുമാനിക്കുന്നതെന്ന് പറയുന്നത് വങ്കത്തരമാണ്. ‘ബാറോസിൽ’ മോഹൻലാലിനെ പിടിക്കാമെന്നാണ് വിജയകുമാർ കരുതുന്നതെങ്കിൽ അത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ്’.

‘റിലീസ് ചെയ്ത് 56 ദിവസം കഴിഞ്ഞേ സിനിമകൾ ഒടിടിയിലേക്ക് പോകാൻ പാടുള്ളൂവെന്നാണ് ഫിലിം ചേംബറിൽ പറഞ്ഞിട്ടുണ്ടെന്നാണ് വിജയകുമാർ പറഞ്ഞത്. എന്നാൽ ആദ്യം ദിവസം തീയറ്ററിൽ ഹോൾഡ് ഓവറാകുന്ന ചിത്രം 56 ദിവസം പിടിച്ച് വെച്ച് നിൽക്കണമെന്നൊക്കെ വിജയകുമാർ പറയുന്നതിന്റെ അർത്ഥം മനസിലാകുന്നില്ല. തീയറ്ററുകാർ മാത്രം ജീവിച്ചാൽ മതിയെന്ന് പറയുന്നത് തെറ്റല്ലേ? കാശ് മുടുക്കുന്നവന്റെ അവസ്ഥ എന്തുകൊണ്ടാണ് ഇവർ മനസിലാക്കാത്തത്?’

തീയറ്ററിൽ ആളുകൾ കുറയുന്നത് ചിത്രം ഒടിടിയിൽ വരുമെന്ന് കരുതി ആളുകൾ കാത്തിരിക്കുന്നതാണെന്നാണ് വിജയകുമാറിന്റെ കണ്ടുപിടുത്തം. നല്ല സിനിമകൾ വന്നാൽ ആളുകൾ തീയറ്ററിലെത്തും. സിനിമ മെറിറ്റിന് അനുസരിച്ച് ഒടിടിയിലേക്ക് പോകട്ടെ. അല്ലാതെ 56 ദിവസം ഫ്രീസറിൽ വെച്ച് ഒടിടിയിൽ റിലീസ് ചെയ്യാമെന്ന നിലപാടൊന്നും അംഗീകരിക്കാനാകില്ല’.

താരങ്ങളെ പിണക്കി കൊണ്ട് ഇനി മലയാളത്തിൽ സിനിമ ചെയ്യാൻ ആകില്ലെന്ന യാഥാർത്ഥ്യം മനസിലാക്കി കൊണ്ട് മുന്നോട്ട് പോകാൻ ഫിയോക് തയ്യാറകണം. ബറോസ് പോലുള്ള ബ്രഹ്മാണ്ഡ സിനിമ വരാനിരിക്കുമ്പോൾ തീയറ്റർ റിലീസിന്റെ പേര് പറഞ്ഞ് മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിനേയും ഒന്ന് ഇളക്കിവിടാം എന്നൊക്കെ കരുതുന്നത് വങ്കതരമാകും. സംഘടനയിലെ എല്ലാവരേയും ഒന്നിപ്പിച്ച് കൊണ്ടുപോകാനാണ് വിജയരാഘവൻ ശ്രമിക്കേണ്ടതെന്നും’ ശാന്തിവിള ദിനേശ് പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top