Connect with us

വിദേശ സിനിമാ പ്രേമികൾക്ക് ഇഷ്ടമാകും വിധം ‘ആർആർആർ’ ഒരുക്കാൻ സാധിക്കുമെന്ന് കരുതിയില്ല,പക്ഷെ ‘നെറ്റ്ഫ്ലിക്സിനോട് എനിക്ക് ദേഷ്യമുണ്ട് ; കാരണം വെളിപ്പെടുത്തി രാജമൗലി!

Movies

വിദേശ സിനിമാ പ്രേമികൾക്ക് ഇഷ്ടമാകും വിധം ‘ആർആർആർ’ ഒരുക്കാൻ സാധിക്കുമെന്ന് കരുതിയില്ല,പക്ഷെ ‘നെറ്റ്ഫ്ലിക്സിനോട് എനിക്ക് ദേഷ്യമുണ്ട് ; കാരണം വെളിപ്പെടുത്തി രാജമൗലി!

വിദേശ സിനിമാ പ്രേമികൾക്ക് ഇഷ്ടമാകും വിധം ‘ആർആർആർ’ ഒരുക്കാൻ സാധിക്കുമെന്ന് കരുതിയില്ല,പക്ഷെ ‘നെറ്റ്ഫ്ലിക്സിനോട് എനിക്ക് ദേഷ്യമുണ്ട് ; കാരണം വെളിപ്പെടുത്തി രാജമൗലി!

ഇന്ത്യയിൽ ഇന്നുള്ളതിൽ പെർഫെക്ഷനിസ്റ്റ് എന്ന് വിളിക്കാൻ പറ്റിയ സംവിധായകനാര് എന്നുചോദിച്ചാൽ അതിലൊരുത്തരം എസ്.എസ്. രാജമൗലി. അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം ‘ആർ ആർ ആർ’ വിദേശ രാജ്യങ്ങളിൽ പോലും ചർച്ച ചെയ്യപ്പെടുകയാണ്. പത്ത് ആഴ്ചകളിൽ അധികമായി ചിത്രം നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങിലാണ്. ഇപ്പോഴിതാ സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയിൽ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് പറയുകയാണ് രാജമൗലി. നെറ്റ്ഫ്ലിക്സ് ഒരുക്കിയ റൂസോ സഹോദരന്മാർക്കൊപ്പമുള്ള സംവാദ പരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.’നെറ്റ്ഫ്ലിക്സിനോട് എനിക്ക് ദേഷ്യമുണ്ട്. അവർ ഹിന്ദി പതിപ്പ് മാത്രമാണ് പ്രദർശിപ്പിച്ചത്, മറ്റു പതിപ്പുകളെയെല്ലാം ഉപേക്ഷിച്ചു. അവർക്ക് എതിരെ പരാതി കൊടുക്കാൻ പോവുകയാണ്’, രാജമൗലി തമാശ രൂപേണ പറഞ്ഞു.

വിദേശത്ത് നിന്ന് സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയിൽ താൻ അത്ഭുതപ്പെട്ടിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ‘ഒരു നല്ല കഥയെ എല്ലാവരും സ്വീകരിക്കും. എന്നാൽ വിദേശ സിനിമാ പ്രേമികൾക്ക് ഇഷ്ടമാകും വിധം സിനിമ ഒരുക്കാൻ സാധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. എന്നിൽ എനിക്ക് വിശ്വാസമില്ലായിരുന്നു എന്നതാണ് സത്യം. നെറ്റ്ഫ്ലിക്സിലൂടെ സിനിമ കണ്ട ശേഷം മികച്ച പ്രതികരണം ലഭിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു’, രാജമൗലി കൂട്ടിച്ചേർത്തു.

മാർച്ചിൽ തിയേറ്റർ റിലീസ് ചെയ്ത സിനിമ ആഗോള തലത്തിൽ 1200 കോടിയോളം രൂപ നേടി. ഈ അടുത്തിടെ 2022ലെ ഹോളിവുഡ് ക്രിട്ടിക് അവാർഡ് ആർആർആറിന് ലഭിച്ചിരുന്നു. എച്ച്സിഎ പുരസ്കാര പട്ടികയിൽ ഇടം നേടുന്നതും മികച്ച ചിത്രമായി തെരഞ്ഞെടുക്കുന്നതുമായ ആദ്യ ഇന്ത്യൻ ചിത്രം കൂടി ആണ് ‘ആർആർആർ’.1920കളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പറയുന്നത്. ജൂനിയര്‍ എന്‍ടിആര്‍ കൊമുരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

More in Movies

Trending

Recent

To Top