ഭാസ്‌കര്‍ ദ റാസ്‌കലിന്റെ പേരില്‍ തനിക്ക് ചില വിചിത്ര വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു ; സംവിധായകൻ സിദ്ദിഖ് പറയുന്നു !
മലയാള സിനിമയിലെ ഒരു അറിയപ്പെടുന്ന സംവിധായകനാണ് സിദ്ദിഖ്. പ്രശസ്ത നടനും സംവിധായകനായ ലാലിനോടൊന്നിച്ച് സിദ്ദിഖ്-ലാൽ എന്ന പേരിൽ സംവിധാനം ചെയ്ത സിനിമകളും വൻ വിജയമായിരുന്നു. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഹാസ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്
ഇപ്പോഴിതാ മമ്മൂട്ടി ചിത്രം ‘ഭാസ്‌കര്‍ ദ റാസ്‌കലിന്റെ പേരില്‍ തനിക്ക് ചില വിചിത്ര വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സംവിധായകന്‍ സിദ്ദിഖ്. സിനിമയുടെ പേര് പത്രത്തില്‍ കണ്ട ഒരാള്‍ തന്നെ വിളിച്ച് ആ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഭാസ്‌കര്‍ എന്നാല്‍ ഭഗവാനെന്നാണ്, ഭഗവാനെ റാസ്‌കല്‍ എന്ന് വിളിക്കുന്നോ എന്ന് അയാള്‍ വിമര്‍ശിച്ചെന്നും സിദ്ദിഖ് പറഞ്ഞു. എന്നാല്‍ ഈ പേര് തന്നെ താന്‍ സിനിമക്ക് നല്‍കും. നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്‌തോളൂ. മുന്നില്‍ സെന്‍സര്‍ ബോര്‍ഡ് ബോര്‍ഡ് ഉണ്ട് അവിടെ അംഗീകരിച്ചാല്‍ മുന്നോട്ടുപോകും.
അങ്ങനെ ആരുടെയും വിശ്വാസത്തെ അവഹേളിക്കാനാവില്ലെന്നും അങ്ങനെയല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് ഇനിയും ധൈര്യമുണ്ടെന്ന് വിമര്‍ശകന് മറുപടി നല്‍കിയതായി സിദ്ദിഖ് പറഞ്ഞു. മനോരമ ന്യൂസ് കോണ്‍ക്ലേവ് 2022ല്‍ നടന്ന ‘കലയ്ക്ക് കട്ട് പറയുന്നതാര്’എന്ന സംവാദത്തിലാണ് സിദ്ദിഖ് തന്റെ ഈ അനുഭവം പങ്കുവെച്ചത്. പ്രേക്ഷകര്‍ സിനിമകള്‍ കണ്ട് വളരേണ്ടതുണ്ട്. നമ്മള്‍ ഇപ്പോഴും ഇടുങ്ങിയ ചിന്താ?ഗതിയില്‍ കിടന്ന് നട്ടം തിരിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.