Connect with us

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ വൃക്കരോഗിയ്ക്ക് സഹായവുമായി സുരേഷ് ഗോപി

Malayalam

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ വൃക്കരോഗിയ്ക്ക് സഹായവുമായി സുരേഷ് ഗോപി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ വൃക്കരോഗിയ്ക്ക് സഹായവുമായി സുരേഷ് ഗോപി

മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. താരത്തിന്റെ പാപ്പന്‍ എന്ന ചിത്രം കഴിഞ്ഞ ദിവസമായിരുന്നു റിലീസിനെത്തിയത്. ഇപ്പോഴിതാ കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് നിക്ഷേപ തട്ടിപ്പിനിരയായ വൃക്കരോഗിക്ക് സഹായവുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. തൃശ്ശൂര്‍ മാപ്രാണം സ്വദേശി ജോസഫിനും കുടുംബത്തിനുമാണ് നടന്‍ സഹായം നല്‍കിയത്.

സെറിബ്രല്‍ പാള്‍സി ബാധിച്ച രണ്ടു മക്കളുടെ ചികിത്സക്ക് പണമില്ലാതെ വലയുന്ന വൃക്ക രോഗിയായ ജോസഫിന് ഒരു ലക്ഷം രൂപ നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പതിമൂന്ന് ലക്ഷം രൂപ നിക്ഷേപിച്ച ജോസഫിന് ഒരു കൊല്ലത്തിനിടെ ഇരുപതിനായിരം രൂപ മാത്രമാണ് ബാങ്ക് തിരികെ നല്‍കിയത്. വൃക്കരോഗിയായ ജോസഫിന് ജോലിയെടുത്ത് പോലും മക്കളെ സംരക്ഷിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.

ഇരുപത്തിയഞ്ച് കൊല്ലം വിദേശത്ത് നിന്നും പെടാപാടു പെട്ടുണ്ടാക്കിയ പത്ത് ലക്ഷം രൂപയാണ് ജോസഫ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത്. മക്കളുടെ ചികില്‍സയ്ക്കു പോലും ഇപ്പോള്‍ കയ്യില്‍ പണമില്ല. സെറിബ്രല്‍ പാള്‍സി ബാധിതരായ രണ്ടു പേര്‍ക്കും ചികില്‍സയ്ക്കായി പ്രതിമാസം ഇരുപതിനായിരത്തിലധികം രൂപ വേണം. നാലയിരത്തലധികം രൂപ ജോസഫിന്റെ ചികില്‍സയ്ക്കും വേണം.

അതോടെ ഈ കുടുംബത്തിന്റെ ജീവിതവും കരുവന്നൂര്‍ തട്ടിപ്പില്‍ വഴി മുട്ടിയിരിക്കുകയാണ്. ഒരു മകന്റെ വരുമാനത്തിലാണ് കുടുംബം ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത്. പണം ചോദിച്ചപ്പോള്‍ തരാതിരിക്കുകയും പ്രശ്‌നമാക്കിയപ്പോള്‍ ബോണ്ട് വാങ്ങി പതിനായിരം രൂപ തന്നുവെന്നുമാണ് ജോസഫ് പറഞ്ഞത്.

പിന്നെ ആറു മാസം കഴിഞ്ഞ് വീണ്ടുമൊരു പതിനായിരം കൂടി തന്നു. പിന്നെ കാശ് ചോദിച്ചപ്പോള്‍ ഇതിലും വലിയ പ്രശ്‌നങ്ങളായെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോളാരും പൈസ അടയ്ക്കുന്നില്ലെന്നും അടയ്ക്കുമ്പോള്‍ തരാമെന്നുമാണ് ബാങ്കില്‍നിന്ന് ലഭിച്ച മറുപടിയെന്ന് ജോസഫിന്റെ ഭാര്യ റാണിയും പ്രതികരിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top