Connect with us

ഒരു സിനിമയില്‍ അഭിനയിച്ചാല്‍ തന്നെ നമ്മുടെ നാട്ടില്‍ ഫേമസ് ആകും അപ്പോള്‍ പിന്നെ ബിസിനസ്സ് വര്‍ധിക്കും, തന്റെ ആദ്യ ചിത്രത്തിലേയ്ക്ക് എത്തപ്പെട്ടതിനെ കുറിച്ച് സൈജു കുറിപ്പ്

Malayalam

നിരവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് സൈജു കുറുപ്പ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ ചിത്രമായ മയൂഖത്തിലേയ്ക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് അദ്ദേഹം. ഇന്റര്‍നെറ്റിന്റെ സെയില്‍സ് വര്‍ക്കുമായി നടക്കുന്ന സമയത്താണ് താന്‍ എം. ജി ശ്രീകുമാറിനെ പരിചയപ്പെടുന്നത്.

അദ്ദേഹത്തോട് സംസാരിക്കുന്നതിനിടെ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് അദ്ദേഹം തന്നോട് ചോദിച്ചു. ഹരിഹരന്‍ എടുക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളെ വേണം താല്‍പര്യമുണ്ടെങ്കില്‍ ഒന്ന് പോയി നോക്കാന്‍ അദ്ദേഹം പറയുകയും ചെയ്തു. അത് അനുസരിച്ചാണ് താന്‍ പോയത്. ഒരിക്കലും താന്‍ ചെല്ലുന്നത് നായക കഥാപാത്രത്തിലേയ്ക്ക് ആണെന്ന് അറിഞ്ഞിരുന്നില്ല.

പിന്നെ തന്റെ ബിസിനസ്സില്‍ വളര്‍ച്ചയുണ്ടാകുമെന്ന് കരുതി മാത്രമാണ് പോയതെന്നും അദ്ദേഹം പറഞ്ഞു. ഒരു സിനിമയില്‍ അഭിനയിച്ചാല്‍ തന്നെ നമ്മുടെ നാട്ടില്‍ ഫേമസ് ആകും അപ്പോള്‍ പിന്നെ ബിസിനസ്സ് വര്‍ധിക്കും.

സെയില്‍സുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു ഓഫീസില്‍ ചെല്ലുമ്പോള്‍ അവിടെയുള്ളവര്‍ തന്നെ തിരിച്ചറിയുകയും ബിസിനസ്സ് കുറച്ച് കൂടി മെച്ചപെടുകയും ചെയ്യും. അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ അത് മാത്രമായിരുന്നു തന്റെ മനസ്സിലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് കുറച്ചു കൂടി മെച്ചപ്പെട്ട റോളുകള്‍ കിട്ടിയതോടെ ആളുകള്‍ തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയെന്നും സെയില്‍സ് ഉപേക്ഷിക്കേണ്ട വന്നെന്നും തമാശ രൂപേണ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending