Connect with us

ബിഗ് ബോസ് വീട്ടിൽ മറ്റ് മത്സരാർത്ഥികളെ ഒരുപാട് വേദനിപ്പിക്കാതെ നൂറ് ദിവസം നിൽക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്; അക്കാര്യത്തിൽ ഏറ്റവും കൂടുതൽ വാണിങ് കിട്ടിയത് ഡോ റോബിനെന്ന് സൂരജ്!

TV Shows

ബിഗ് ബോസ് വീട്ടിൽ മറ്റ് മത്സരാർത്ഥികളെ ഒരുപാട് വേദനിപ്പിക്കാതെ നൂറ് ദിവസം നിൽക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്; അക്കാര്യത്തിൽ ഏറ്റവും കൂടുതൽ വാണിങ് കിട്ടിയത് ഡോ റോബിനെന്ന് സൂരജ്!

ബിഗ് ബോസ് വീട്ടിൽ മറ്റ് മത്സരാർത്ഥികളെ ഒരുപാട് വേദനിപ്പിക്കാതെ നൂറ് ദിവസം നിൽക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്; അക്കാര്യത്തിൽ ഏറ്റവും കൂടുതൽ വാണിങ് കിട്ടിയത് ഡോ റോബിനെന്ന് സൂരജ്!

ബിഗ് ബോസ് സീസൺ ഫോർ അവസാനിച്ചെങ്കിലും ഷോയും മത്സരാർത്ഥികളും ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. ഈ സീസൺ ഷോയിൽ അപ്രതീക്ഷിതമായി വന്ന താരമാണ് സൂരജ് തേലക്കാട്. ടെലിവിഷൻ പരിപാടികളിലൂടെയും മിമിക്രി വേദികളിൽ നിന്നുമൊക്കെ സിനിമയിലേക്ക് എത്തിയ സൂരജ് പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ്.

‘ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ’ എന്ന സിനിമ ഇറങ്ങിയപ്പോൾ മലയാളികളുടെ മനസിൽ ഉയർന്ന ചോദ്യമായിരുന്നു ആരാണ് റോബോട്ട് ആയി സിനിമയിൽ എത്തിയത്. സൂരജ് തേലക്കാടാണ് ആ നടൻ എന്ന് അറിഞ്ഞപ്പോൾ ആരാധകരും അമ്പരന്നു. ‘ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ’ റോബോട്ട് ആകും മുൻപ് തന്നെ മലയാളിക്ക് സുപരിചിതനാണ് സൂരജ്.

ബിഗ് ബോസിൽ എത്തിയ സൂരജിന് ആദ്യം ആരും സപ്പോർട്ട് ഉണ്ടായിരുന്നില്ല. സേഫ് ഗെയിം കളിക്കുന്ന മത്സരാർത്ഥി എന്നാണ് സൂരജിനെതിരെ വന്ന വിമർശനം. എന്നാൽ ആ വിമർശനങ്ങളെ എല്ലാം മറികടന്നാണ് സുരജ് ഫൈനൽ 6-ലേക്ക് എത്തിയത്. ആദ്യത്തെ രണ്ട് മൂന്ന് ആഴ്ചകളിൽ മാത്രമേ സൂരജ് ഉണ്ടാവൂ, അതുകഴിഞ്ഞ് എവിക്ടാവും എന്ന് പലരും വിധി പറഞ്ഞെങ്കിലും നൂറ് ദിവസം പൂർത്തിയാക്കാൻ സൂരജിന് കഴിഞ്ഞു.

പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന് ഉറച്ചു വിശ്വസിക്കുന്ന സൂരജിന്റെ മുൻപിൽ ബിഗ് ബോസ് നൽകിയ ഗെയിം ടാസ്‌ക്കുകൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സൂരജിന് സാധിച്ചിട്ടുണ്ട്. ഒരു അവസരത്തിൽ വീക്കിലി ടാസ്‌ക്കിലെ മികച്ച പ്രകടനത്തിന് ബെസ്റ്റ് പെർഫോമർ എന്ന ബഹുമതിയും ലാലേട്ടൻ സൂരജിന് കൊടുത്തിരുന്നു.

സൂരജ് സോഷ്യൽ മീഡിയയിൽ സജീവമാണ്. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം സോഷ്യൽ മീഡിയയിലൂടെയാണ് താരം വിശേഷങ്ങൾ പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസം കട്ടൻ വിത്ത് ഇമ്മിട്ടി എന്ന ഷോയിലൂടെ ബിഗ് ബോസ് വീട്ടിലെ വിശേഷങ്ങൾ പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ വാണിങ് റോബിനാണ് കിട്ടിയെതെന്നും പറഞ്ഞിരുന്നു.

‘ബിഗ് ബോസ് വീട്ടിലേക്ക് പോകുന്നതിന് മുൻപും ആളുകൾക്ക് അറിയാം. പക്ഷെ ഇപ്പോഴാണ് കുറേക്കൂടി അറിയുന്നത്. ബിഗ് ബോസിലെ മത്സരാർത്ഥി അല്ലേയെന്ന് പലരും ചോദിക്കാറുണ്ട്. ബിഗ് ബോസിൽ വന്നതോടെ കൂടുതൽ ആളുകളിലേക്ക് എത്തിപ്പെടാൻ പറ്റിയതായും സുരജ് പറഞ്ഞു.

‘ആദ്യം ബിഗ് ബോസ് വീട്ടിൽ കൂടുതൽ അടുപ്പം തോന്നിയത് ഡെയ്സിയോടാണ്. കൂടുതൽ അടുത്ത് തുടങ്ങിയപ്പോഴേക്കും ഡെയ്സി എവിക്ടായി. പിന്നീടാണ് കുട്ടി അഖിലും സുചിത്രയും ചേർന്നുള്ള മൂവർ സംഘമായത്. അഖിൽ ചേട്ടനെ പുറത്ത് വെച്ച് പരിചയമുണ്ടെങ്കിലും ബിഗ് ബോസിൽ എത്തിയ ശേഷമാണ് ഇത്രയുമധികം കൂട്ടായത്. സുചിത്ര ചേച്ചിയുമായി കൂട്ടാവുന്നത് ബിഗ് ബോസ് വീട്ടിൽ വന്ന ശേഷമാണ്. വീടിന് പുറത്തും ഈ സൗഹൃദം നിലനിർത്തും’, സൂരജ് വ്യക്തമാക്കി.

‘ദിൽഷ വിന്നറായതിൽ എനിക്കൊരു പ്രശ്നവുമില്ല. വീട്ടിൽ വെച്ച് വിന്നറാകാൻ സാധ്യതയുള്ള വ്യക്തി ലക്ഷ്മി ചേച്ചി എന്ന് പറഞ്ഞിരുന്നു. പക്ഷെ ഫിനാലെക്ക് മുമ്പ് മറ്റ് മത്സരാർത്ഥികൾ വന്നപ്പോൾ അതിന് ചെറിയൊരു മാറ്റം വന്നപോലെ തോന്നി. പുറത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങളോട് വന്ന് പറയരുതെന്ന് അവർക്ക് ബിഗ് ബോസ് നിർദ്ദേശം നൽകിയിരുന്നു’.

‘എന്നാൽ സുചിത്രേച്ചിക്ക് ആദ്യ വാണിങ്ങ് കിട്ടി. ഏറ്റവും കൂടുതൽ തവണ വാണിങ് കിട്ടിയത് ഡോക്ടർക്കാണ്. അതൊക്കെ പ്രേക്ഷകർ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ അത് എനിക്ക് അറിയില്ല’, സൂരജ് പറഞ്ഞു.

ഫൈനലിൽ എത്തിയപ്പോൾ ചെറിയൊരു ആഗ്രഹമുണ്ടായിരുന്നു. ബിഗ് ബോസ് വീട്ടിൽ മറ്റ് മത്സരാർത്ഥികളെ ഒരുപാട് വേദനിപ്പിക്കാതെ നൂറ് ദിവസം നിൽക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്.

വിൻ ചെയ്തില്ലേലും നൂറ് ദിവസം ബിഗ് ബോസ് വീട്ടിൽ നിൽക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു, അത് സാധിച്ചു. വീട്ടിൽ വെച്ച് സൂരജിനെ ആരും വിഷമിപ്പിച്ചില്ലെ എന്ന ചോദ്യത്തിന് അങ്ങനെ ഉണ്ടായിട്ടുണ്ടാവാം. അതൊക്കെ അവിടെവെച്ച് കളഞ്ഞിട്ടാണ് ഞാൻ പുറത്തേക്ക് വന്നത് എന്നും സുരജ് വ്യക്തമാക്കി.

about biggboss

More in TV Shows

Trending

Recent

To Top