Connect with us

അനിയത്തിപ്രാവിലെ ആ പാട്ട് കോപ്പിയടിയാണെന്നും മാഷ് പറഞ്ഞു; അന്ന് അതെന്നെ ഒരുപാട് വേദനിപ്പിച്ചു: വൈറലായി ഔസേപ്പച്ചന്റെ വാക്കുകള്‍!

Movies

അനിയത്തിപ്രാവിലെ ആ പാട്ട് കോപ്പിയടിയാണെന്നും മാഷ് പറഞ്ഞു; അന്ന് അതെന്നെ ഒരുപാട് വേദനിപ്പിച്ചു: വൈറലായി ഔസേപ്പച്ചന്റെ വാക്കുകള്‍!

അനിയത്തിപ്രാവിലെ ആ പാട്ട് കോപ്പിയടിയാണെന്നും മാഷ് പറഞ്ഞു; അന്ന് അതെന്നെ ഒരുപാട് വേദനിപ്പിച്ചു: വൈറലായി ഔസേപ്പച്ചന്റെ വാക്കുകള്‍!

എണ്ണിയാലൊടുങ്ങാത്തത്ര മികച്ച ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച പ്രതിഭയാണ് ഔസേപ്പച്ചന്‍. മെലഡികളുടെ രാജാവെന്നാണ് ഔസേപ്പച്ചനെ പലരും വിശേഷിപ്പിക്കുന്നത്. അദ്ദേഹം. കാതോടുകാതോരം എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനം കുഞ്ചാക്കോ ബോബന്‍ നായകനായ പുതിയ ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരില്‍ എത്തുമ്പോള്‍ ഔസേപ്പച്ചന്‍ എന്ന സംഗീതജ്ഞന്‍ വീണ്ടും ആദരിക്കപ്പെടുകയാണ്.

സെമിനാരിയില്‍ ദൈവശാസ്ത്രം പഠിക്കാന്‍ പോയ ഔസേച്ചപ്പന്‍ അവിടെ നിന്നാണ് പിന്നീട് സംഗീത രംഗത്തേക്ക് എത്തുന്നത്. സംഗീതം ഒരു പ്രൊഫഷനാക്കാന്‍ ഔസേപ്പച്ചന് പ്രചോദനമായതിന് പിന്നിലെ ഒരാള്‍ ദേവരാജന്‍ മാസ്റ്ററായിരുന്നു. ദേവരാജന്‍ മാസറ്റുമായുള്ള തന്റെ ആത്മബന്ധത്തെ കുറിച്ചും അദ്ദേഹത്തിന് തന്നിലുണ്ടായ ചില തെറ്റിദ്ധാരണയെ കുറിച്ചുമൊക്കെ ഔസേപ്പച്ചന്‍ പറയുന്ന ചില കാര്യങ്ങള്‍ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ദേവരാജന്‍ മാസ്റ്ററുടെ ചില വാക്കുകള്‍ തന്നെ വേദനിപ്പിച്ചതിനെ കുറിച്ചാണ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഔസേപ്പച്ചന്‍ സംസാരിക്കുന്നത്. ദേവരാജന്‍ മാസ്റ്ററുടെ ഫ്യൂഡല്‍ മനോഭാവത്തെ അംഗീകരിക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ‘ അതിനെ ഞാനൊരു കുസൃതിയായിട്ടേ കണ്ടിട്ടുള്ളൂ. മറ്റൊരാളെ അത് എങ്ങനെ ഫീല്‍ ചെയ്യിക്കുന്നു എന്നതിനെ കുറിച്ച് എനിക്ക് ഇവിടെ പറയാന്‍ പറ്റില്ല, എന്നായിരുന്നു ഔസേപ്പച്ചന്റെ മറുപടി.

ഒരിക്കലും ദേവരാജന്‍ മാസ്റ്ററെ ധിക്കരിക്കേണ്ടി വന്നിട്ടില്ല എന്നാണോ താങ്കള്‍ പറയുന്നത് എന്ന ചോദ്യത്തിന് അങ്ങനെ അല്ലെന്നും ധിക്കരിക്കേണ്ട ആവശ്യം വന്നിട്ടുണ്ടെന്നും പക്ഷേ താന്‍ ധിക്കരിച്ചിട്ടില്ലെന്നുമായിരുന്നു തുടര്‍ന്ന് ഔസേപ്പച്ചന്‍ പറഞ്ഞത്.

‘മാഷ് ഒരിക്കല്‍ ഒരു സ്‌കൂളില്‍ ഉദ്ഘാടനത്തിന് പോയപ്പോള്‍ സംഗീതത്തെ കുറിച്ച് ചില കാര്യങ്ങള്‍ സംസാരിച്ചു. അന്ന് മാഷിന് അത്യാവശ്യം വയസ്സായിട്ടുണ്ട്. മാഷിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയതായിരിക്കാം, അന്ന് മാഷ് മൈക്കില്‍ ചില കാര്യങ്ങള്‍ പറഞ്ഞു. ഇന്ന് സംഗീത സംവിധാനത്തിലേക്ക് വരുന്ന പുതിയ ചെറുപ്പക്കാര്‍ എല്ലാം മോഷണം ചെയ്യുകയാണെന്നും അവരെ ചൂലുകൊണ്ട് അടിക്കണമെന്നും പറഞ്ഞു.

ഇത് അങ്ങനെ തന്നെ അന്നത്തെ പത്രങ്ങളിലൊക്കെ എഴുതിവരികയും ചെയ്തു. അതില്‍ മാഷ് പ്രതിപാദിച്ചിരിക്കുന്നത് അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ ‘അനിയത്തിപ്രാവിന് ‘എന്ന് തുടങ്ങുന്ന പാട്ടിന് കുയിലിനെ തേടി എന്ന പാട്ടിന്റെ ചായ്‌വുണ്ട് എന്നായിരുന്നു. യഥാര്‍ത്ഥത്തില്‍ ഞാന്‍ ആ പാട്ടിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല.

ഇതെന്നെ വിളിച്ചുപറയുന്നത് സംവിധായകന്‍ ഫാസിലാണ്. അങ്ങനെ ഞാനിത് വായിച്ചു. എനിക്ക് ഭയങ്കര വിഷമം തോന്നി. എന്നെങ്കിലും മാഷിനെ കാണുമ്പോള്‍ മാഷേ ഇത് അതല്ല എന്ന് പറയണമെന്ന് തോന്നി. മാഷ് അതില്‍ വേറൊരു കാര്യം പറഞ്ഞു. അത് ഇപ്പോഴും എന്നെ വേദനിപ്പിക്കുന്ന കാര്യമാണ്.

ഞാന്‍ സംഗീത സംവിധായകനായ ശേഷം മാഷ് അഭിമുഖത്തിലായാലും മാധ്യമങ്ങളോടായാലും എന്നെ കുറിച്ച് ഇവന്‍ എന്റെ ശിഷ്യനാണെന്ന് പറയുമായിരുന്നു. അങ്ങനെ വളരെ സ്‌നേഹത്തില്‍, എന്റെ അടുത്ത് അവകാശത്തില്‍ പറയുന്ന മാഷ് ഈ പേപ്പറില്‍ എന്നെ കുറിച്ച് എഴുതിയിരിക്കുന്നത്, ഒരു പയ്യന്‍ എപ്പോഴോ എന്റെ റെക്കോഡിങ്ങിനൊക്കെ വയലിന്‍ വായിച്ചു നടന്നിട്ടുണ്ട്, എന്നാണ്.ഇത് ശരിക്കും പറഞ്ഞാല്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു.

എന്നെങ്കിലും മാഷെ കാണുമ്പോള്‍ നേരിട്ട് ചോദിക്കണമെന്ന് വിചാരിച്ചു. കുറേ കാലം ഞാന്‍ മാഷിന്റെ അടുത്തേക്ക് പോകാതിരുന്നു. ഒരു വിഷമം ഉണ്ടാകുമല്ലോ. ഇതൊന്ന് കണ്ട് ക്ലിയര്‍ ചെയ്യണമെന്ന് തോന്നിയിരുന്നു. പക്ഷേ അതിന് മുന്‍പ് മാഷ് നമ്മളെ വിട്ട് പോയി. ഒരുപക്ഷേ അവന്‍ എന്റെ ശിഷ്യനാണെന്ന് പറയാന്‍ മാഷിന് താത്പര്യം തോന്നിയില്ല. ഞാന്‍ അതിനെ അങ്ങനെയേ എടുത്തുള്ളൂ. നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കില്‍ വ്യാഖ്യാനിക്കാം, ഔസേപ്പച്ചന്‍ പറഞ്ഞു.

ഒരു തലമുറയെ ഒന്നടങ്കം കോരിത്തരിപ്പിച്ച സൂപ്പര്‍ഹിറ്റ് ഗാനമായിരുന്നു 1985 ല്‍ പുറത്തിറങ്ങിയ കാതോടുകാതോരം എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി. ന്നാ താന്‍ കേസ് കൊട് എന്ന കുഞ്ചാക്കോബോബന്‍ നായകനായ ചിത്രത്തിലൂടെയാണ് വീണ്ടും ഈ ഗാനം വെള്ളിത്തിരയിലെത്തുന്നത്. ഒ.എന്‍.വി കുറുപ്പ് രചിച്ച് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ഈ ഗാനം കുഞ്ചാക്കോബോബന്റെ നൃത്തച്ചുവടുകളോടെയാണ് വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയത്. 37 വര്‍ഷം മുന്‍പ് താന്‍ വയലിന്‍ വായിച്ചു കൊണ്ട് കണ്ടക്ട് ചെയ്ത ഗാനം ഇന്നും ട്രെന്‍ഡ് ആയതില്‍ സന്തോഷമുണ്ടെന്നും ചാക്കോച്ചന്‍ പൊളിച്ചുവെന്നും ഔസേപ്പച്ചന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top