Connect with us

രാജയുടെ മരണത്തിന് ശേഷം മാലയിടാനോ ഏറ്റവും ഇഷ്ടമുള്ള പൂവ് തലയില്‍ ചൂടാനോ അമ്മ മനസ്സ് കൊണ്ട് തയ്യാറായിരുന്നില്ല.. ഭര്‍ത്താവ് മരിച്ചാല്‍ കുട്ടികള്‍ക്ക് വേണ്ടി അമ്മമാര്‍ ജീവിതം ത്യജിക്കണം എന്ന് പറയുന്നത് എല്ലാം തെറ്റ് ആണ്, അമ്മയുടെ വിവാഹമാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം, ഒടുവിൽ സൗഭാഗ്യയുടെ തുറന്ന് പറച്ചിൽ

Malayalam

രാജയുടെ മരണത്തിന് ശേഷം മാലയിടാനോ ഏറ്റവും ഇഷ്ടമുള്ള പൂവ് തലയില്‍ ചൂടാനോ അമ്മ മനസ്സ് കൊണ്ട് തയ്യാറായിരുന്നില്ല.. ഭര്‍ത്താവ് മരിച്ചാല്‍ കുട്ടികള്‍ക്ക് വേണ്ടി അമ്മമാര്‍ ജീവിതം ത്യജിക്കണം എന്ന് പറയുന്നത് എല്ലാം തെറ്റ് ആണ്, അമ്മയുടെ വിവാഹമാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം, ഒടുവിൽ സൗഭാഗ്യയുടെ തുറന്ന് പറച്ചിൽ

രാജയുടെ മരണത്തിന് ശേഷം മാലയിടാനോ ഏറ്റവും ഇഷ്ടമുള്ള പൂവ് തലയില്‍ ചൂടാനോ അമ്മ മനസ്സ് കൊണ്ട് തയ്യാറായിരുന്നില്ല.. ഭര്‍ത്താവ് മരിച്ചാല്‍ കുട്ടികള്‍ക്ക് വേണ്ടി അമ്മമാര്‍ ജീവിതം ത്യജിക്കണം എന്ന് പറയുന്നത് എല്ലാം തെറ്റ് ആണ്, അമ്മയുടെ വിവാഹമാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം, ഒടുവിൽ സൗഭാഗ്യയുടെ തുറന്ന് പറച്ചിൽ

സീരിയലുകളിലോ സിനിമകളിലോ സൗഭാഗ്യ വെങ്കിടേഷ് മുഖം കാണിച്ചിട്ടില്ല. സൗഭാഗ്യ ആളുകൾ‍ക്ക് സുപരിചിതയായി തുടങ്ങിയത് ടിക്ക് ടോക്ക് കേരളത്തിലും മലയാളികൾക്കിടയിലും തരംഗമായപ്പോഴാണ്. തുടക്കത്തിൽ‍ കോമഡി വീഡിയോകളും നൃത്തവുമെല്ലാമായി സൗഭാഗ്യ അതിവേഗത്തിൽ പ്രേക്ഷക പ്രീതി നേടി. സൗഭാഗ്യയുടെ ടിക്ക് ടോക്ക് വീഡിയോകൾ വൈറലാകാൻ‍ തുടങ്ങിയപ്പോഴാണ് ആളുകൾ സൗഭാഗ്യ നടി താര കല്യാണിന്റെ മകളാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് വിവാഹിതയായ ശേഷം ഭർത്താവ് അർജുനൊപ്പം യുട്യൂബ് ചാനലും ആരംഭിച്ചു.

കഴിഞ്ഞ ദിവസം സൗഭാഗ്യ വെങ്കിടേഷ് ഒരു യൂട്യൂബ് വ്‌ളോഗ് പങ്കുവച്ചിരുന്നു. അമ്മയെ വീണ്ടും ഒരു വധുവായി അണിയിച്ചൊരുക്കുന്നതാണ് വീഡിയോ. അതിലൂടെ വിവാഹ മോചനത്തിലൂടെയോ ഭര്‍ത്താവിന്റെ മരണത്തിന് ശേഷമോ ഒറ്റപ്പെടുന്ന അമ്മമാര്‍ വീണ്ടുമൊരു കൂട്് ആഗ്രഹിക്കുമ്പോള്‍ അത് മക്കള്‍ നടത്തി കൊടുക്കണം എന്ന സന്ദേശവും ഉണ്ടായിരുന്നു. അമ്മയുടെ രണ്ടാം വിവാഹമാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നും സൗഭാഗ്യ പറഞ്ഞിരുന്നു

ഇപ്പോഴിതാ അതിനെ കുറിച്ച് കൂടുതൽ പറഞ്ഞിരിക്കുകയാണ് സൗഭാഗ്യ.

വിശ്വാസ പ്രകാരം ഭര്‍ത്താവ് രാജയുടെ മരണ ശേഷം പൂ വയ്ക്കരുത് എന്നും പൊട്ട് വയ്ക്കരുത് എന്നും അണിഞ്ഞൊരുങ്ങി നടക്കരുത് എന്നുമൊക്കെയുണ്ട്. മറ്റുള്ളവര്‍ മുഖത്ത് നോക്കി അതേ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല എങ്കിലും, രാജയുടെ മരണത്തിന് ശേഷം മാലയിടാനോ ഏറ്റവും ഇഷ്ടമുള്ള പൂവ് തലയില്‍ ചൂടാനോ താര കല്യാണ്‍ മനസ്സ് കൊണ്ട് തയ്യാറായിരുന്നില്ല. പക്ഷെ പൊട്ട് വയ്ക്കുമായിരുന്നു. അച്ഛന്‍ മരിച്ച സമയത്ത് അമ്മയുടെ നെറ്റിയിലെ പൊട്ട് എടുത്ത് മാറ്റാന്‍ താന്‍ സമ്മതിച്ചിട്ടില്ല എന്ന് സാഭാഗ്യ പറയുന്നു.

അമ്മ ഒരു വിവാഹം ചെയ്യണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. അമ്മയുടെ ഇപ്പോഴത്തെ ഒറ്റപ്പെടല്‍ എന്നെ സംബന്ധിച്ച് വലിയ വേദനയാണ്. പറ്റുന്ന സമയത്ത് എല്ലാം അമ്മ ഞങ്ങളുടെ അടുത്ത് ഓടി എത്താറുണ്ട്. പക്ഷെ അത് പോലെ പോകാനോ അമ്മയ്ക്ക് ഒപ്പം സമയം ചെലവഴിക്കാനോ ഞങ്ങള്‍ക്ക് സാധിക്കാറില്ല. ഒരു ദിവസം വിളിച്ചിട്ട് അമ്മ ഫോണ്‍ എടുത്തില്ല എങ്കില്‍ തന്നെ എനിക്ക് ടെന്‍ഷനാണ്. ഒരു കൂട്ട് എപ്പോഴും ഒരാളുടെ ജീവിതത്തില്‍ അത്യാവശ്യമാണ്. പ്രത്യേകിച്ചും ഈ പ്രായത്തില്‍ ഒക്കെ. എന്റെ ആഗ്രഹം തന്നെയാണ് അന്ന് ഞാന്‍ വീഡിയോയില്‍ പറഞ്ഞത്.

പക്ഷെ അമ്മ സമ്മതിയ്ക്കില്ല. ഓരോ തവണ അക്കാര്യം പറയുമ്പോഴും അമ്മ വിഷയം മാറ്റും. എനിക്കും എന്റെ അച്ഛനെ ഇഷ്ടമില്ലാത്തത് കൊണ്ട് അല്ല. അച്ഛനെ ഇപ്പോഴും മിസ്സ് ചെയ്യാറുണ്ട്. അച്ഛന്‍ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ്. പക്ഷെ അമ്മയുടെ ഇപ്പോഴുള്ള ഒറ്റപ്പെടല്‍ അതിലും മേലെയാണ്. പത്ത് ദിവസം അച്ഛന്‍ ഐസിയുവില്‍ ബോധമില്ലാതെ കിടന്നപ്പോഴും, പുറത്ത് അമ്മ ഒറ്റയ്ക്ക് ആണല്ലോ എന്നതായിരുന്നു എന്റെ ടെന്‍ഷന്‍. അച്ഛന് അപ്പോള്‍ ബോധമില്ല, അമ്മ പുറത്ത് സങ്കടപ്പെട്ടിരിയ്ക്കുകയാണ്. അപ്പോള്‍ ഞാന്‍ ആര്‍ക്കൊപ്പമാണ് ആ സമയത്ത് നില്‍ക്കേണ്ടത്. അത് മാത്രമാണ് ഇപ്പോഴും ചിന്തിയ്ക്കുന്നത്.

ഞങ്ങളുടെ മത വിശ്വാസ പ്രകാരം താലി പൂജ എന്നൊരു ചടങ്ങുണ്ട്. ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി വന്ന് വളകള്‍ അടിച്ച് പൊട്ടിക്കുകയും പൊട്ട് മായ്ച്ചു കളയുകയും ഒക്കെ ചെയ്യണം. പക്ഷെ അമ്മയ്ക്ക് അങ്ങനെയുള്ള ചടങ്ങുകള്‍ ഒന്നും നടത്തിയിട്ടില്ല. അച്ഛന്റെ മൃതദേഹം കൊണ്ടു വന്നപ്പോള്‍ അമ്മയുടെ നെറ്റിയിലെ പൊട്ട് എടുത്ത് മാറ്റാന്‍ ഒരാള്‍ വന്നു, ഞാന്‍ ഒന്ന് നോക്കിയതേയുള്ളൂ അയാള്‍ പിറകിലോട്ട് പോയി. അച്ഛന്റെ ശരീരം അധിക നേരം അവിടെ വച്ച് വരുന്നവര്‍ക്ക് കാഴ്ച വസ്തു ആക്കരുത് എന്ന് മാത്രമാണ് അപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ടത്. അത് പോലെ തന്നെ വേഗം ചടങ്ങുകള്‍ അവസാനിപ്പിയ്ക്കുകയും ചെയ്തു.

ഭര്‍ത്താവ് മരിച്ചാല്‍ കുട്ടികള്‍ക്ക് വേണ്ടി അമ്മമാര്‍ ജീവിതം ത്യജിക്കണം എന്ന് പറയുന്നത് എല്ലാം തെറ്റ് ആണ്. ഒരു സമയം എത്തിക്കഴിഞ്ഞാല്‍ കുട്ടികള്‍ അവരുടെ ജീവിതം നോക്കി പോവും. അവരാരും ആര്‍ക്ക് വേണ്ടിയും കാത്ത് നില്‍ക്കില്ല. അപ്പോള്‍ ഒറ്റപ്പെട്ട് പോകുന്നത് ഈ അമ്മയാണ്. അപ്പോള്‍ മക്കള്‍ നോക്കിയില്ല, നോക്കിത് കുറഞ്ഞ് പോയി എന്നുള്ള പരാതിയൊന്നും വേണ്ടല്ലോ. എപ്പോഴും അമ്മയ്‌ക്കൊരു ശോക ഭാവം ആയിരിയ്ക്കും. എന്തിനാണ് അത്, ജീവിതം അടിച്ച് പൊളിക്കാനുള്ളതല്ലേ- സൗഭാഗ്യയും അര്‍ജ്ജുനും പറഞ്ഞു





Continue Reading
You may also like...

More in Malayalam

Trending

Recent

To Top