Connect with us

അന്ന് രാത്രി ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ എബിവിപിക്കാര്‍ എന്നെ വെട്ടിക്കൊല്ലുമായിരുന്നു; അതോടെ എന്നെ നാട് കടത്തിയതാണ് എന്റെ പപ്പ; വെളിപ്പെടുത്തി നിര്‍മ്മാതാവ് മാനുവല്‍ ക്രൂസ് ഡാര്‍വിന്‍!

Movies

കോളേജിൽ പഠിക്കുന്ന സമയത്ത് തനിക്ക് എബിവിപിയുടെ ഭീഷണി ഉണ്ടായിരുന്നതായി ‘ടു മെൻ’ എന്ന സിനിമയുടെ നിർമ്മാതാവ് മാനുവൽ ക്രൂസ് ഡാർവിൻ. കോളേജ് തെരഞ്ഞെടുപ്പില്‍ താൻ എസ്എഫ്‌ഐയുടെ വൈസ് ചെയര്‍മാനായി മത്സരിച്ച് ജയിച്ചിരുന്നു. അന്ന് രാത്രി താൻ വീട്ടിൽ തങ്ങിയിരുന്നെങ്കിൽ എബിവിപിക്കാർ തന്നെ വെട്ടിക്കൊല്ലുമായിരുന്നു. ഇതിനെ തുടർന്ന് പപ്പ എന്നെ നാട് കടത്തിയതാണ് വിദേശത്തേക്കെന്നും മാനുവൽ ക്രൂസ് ഡാർവിൻ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

മാനുവൽ ക്രൂസ് ഡാർവിന്റെ വാക്കുകൾ, ഇങ്ങനെ
‘കോളേജ് തെരഞ്ഞെടുപ്പില്‍ ഞാന്‍ എസ്എഫ്‌ഐയുടെ വൈസ് ചെയര്‍മാനായി മത്സരിച്ച് ജയിച്ചിരുന്നു. അന്ന് രാത്രി ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ എബിവിപിക്കാര്‍ എന്നെ വെട്ടിക്കൊല്ലുമായിരുന്നു. അങ്ങനെ നാട് കടത്തിയതാണ് എന്റെ പപ്പ. നാട് കടത്തിയ ശേഷം അവിടെ പോയി കുഴി കുഴിച്ചിട്ടുണ്ട്. ഞാന്‍ പറയുന്നത് തമാശയല്ല ശെരിക്കും കഷ്ടപ്പെട്ടിട്ടുണ്ട്. രണ്ട് വര്‍ഷം കഷ്ടപ്പെട്ടിട്ടാണ് വീണ്ടും തിരിച്ചുവന്ന് പഠനം പൂര്‍ത്തിയാക്കിയതും ബിസിനസ് തുടങ്ങിയതും. അന്ന് ആയിരുന്നു റാഡോ വാച്ച് ഇപ്പോള്‍ റാഡോ വാച്ചൊന്നും ഇല്ല.

അതൊക്കെ ഷോ ഓഫാണ്. ഓരോ പ്രവാസികള്‍ക്കും അറിയാം ഇവിടെ വന്ന് ഷോഓഫ് കാണിച്ചാലെ അവര്‍ക്ക് നിലനില്‍പ്പൊളളു. അവരുടെ ഭാര്യമാരും മക്കളും ഇതൊന്നും അറിയുന്നില്ല.’സംവിധായകൻ എം എ നിഷാദും ഇർഷാദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ടു മെൻ’. ഒരു സാധാരണ യാത്രയും അതിലെ അസാധാരണ സംഭവവികാസങ്ങളും പ്രമേയമാക്കി തൊണ്ണൂറു ശതമാനവും ദുബായില്‍ ചിത്രീകരിക്കുന്ന ടു മെന്‍ എന്ന ചിത്രത്തില്‍ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രധാനമായും രണ്ട് മനുഷ്യരുടെ അസാധാരണ ബന്ധത്തിന്റെ കഥ പറയുകയാണ്. നേരത്തെ ചിത്രത്തിന്റെ സ്നീക്ക് പീക്ക് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞതാണു പ്രവാസജീവിതം. സതീഷ് കെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവൽ ക്രൂസ് ഡാർവിൻ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു. സിദ്ധാര്‍ത്ഥ് രാമസ്വാമി ഛാഗ്രഹണം നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനന്‍ സംഗീതമൊരുക്കുന്നു.

More in Movies

Trending

Recent

To Top