Connect with us

യാതൊരു മുന്‍വിധിയുമില്ലാതെ ചെയ്ത ചിത്രമായിരുന്നിട്ടും രണ്ട് ദിവസം കൊണ്ട് തന്നെ ആ കഥാപാത്രവുമായി താന്‍ പൊരുത്തപെട്ടു; തന്നെ ഏറ്റവും സ്വാധിനിച്ച കഥാപാത്രവും അതാണ്; തുറന്ന് പറഞ്ഞ് സൈജു കുറുപ്പ്

Malayalam

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരമാണ് സൈജു കുറുപ്പ്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച കഥാപാത്രം അറയ്ക്കല്‍ അബുവാണെന്ന് പറയുകയാണ് നടന്‍. മിഥുന്‍ മാനുവേലിന്റെ സംവിധാനത്തില്‍ ജയസൂര്യ പ്രധാന കഥാപാത്രമായെത്തിയ ചിത്രമായിരുന്നു ആട്.

രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രത്തിന്റെ മൂന്നാം ഭാഗം ഉടനെത്തും എന്നാണ് വിവരം. ചിത്രത്തെപ്പറ്റിയും കഥാപാത്രത്തെപ്പറ്റിയും സൈജു പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഒരു റഫറന്‍സ് ഇല്ലാതിരുന്ന കഥാപാത്രമായിരുന്നു അറയ്ക്കല്‍ അബു. താടിയും മീശയും വേണം എന്നത് മാത്രമായിരുന്നു മിഥുന്‍ പറഞ്ഞ കഥാപാത്രത്തിന്റെ മാനറിസത്തില്‍ ഉണ്ടായിരുന്നത്.

യാതൊരു മുന്‍വിധിയുമില്ലാതെ ചെയ്ത ചിത്രമായിരുന്നിട്ടും രണ്ട് ദിവസം കൊണ്ട് തന്നെ ആ കഥാപാത്രവുമായി താന്‍ പൊരുത്തപെട്ടു. തന്റെ ജീവിതത്തില്‍ ഒരു പാട് നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും പിന്നീട് അവ വീണ്ടും ചെയ്യേണ്ടി വന്നിട്ടില്ല.

എന്നാല്‍ അറയ്ക്കല്‍ അബു എന്ന കഥാപാത്രം ആദ്യ രണ്ട് ഭാഗങ്ങളില്‍ തന്നെ ഏകദേശം അറുപത്തഞ്ച് ദിവസത്തിനു മുകളില്‍ ഷൂട്ട് ചെയ്തിരുന്നു. മൂന്നാം ഭാഗത്തിലും വീണ്ടും ചെയ്യും. അതുകൊണ്ട് തന്നെ ഏറ്റവും സ്വാധിനിച്ച കഥാപാത്രവും അതാണ്. പലപ്പോഴും ഗുണ്ട കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ അബു ഇടയ്ക്ക് കയറിവരുമെന്നും, സംവിധായകര്‍ ചേട്ട അത്രയും വേണ്ട കേട്ടോ എന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു.

More in Malayalam

Trending

Recent

To Top