Connect with us

അതിജീവിതയുടെ വക്കാലത്ത് റ്റെടുക്കാനുണ്ടായ സാഹചര്യം ഇതാണ് .. പ്രത്യേകിച്ച് ഒന്നും തന്നെ അന്വേഷിക്കാതെ ചാർജ് ഫയൽ ചെയ്യാൻ തീരുമാനിച്ചിടത്ത് നിന്നും ഇവിടെ വരെ എത്തിയത്’; തുറന്നുപറഞ്ഞ് ടിബി മിനി!

അതിജീവിതയുടെ വക്കാലത്ത് റ്റെടുക്കാനുണ്ടായ സാഹചര്യം ഇതാണ് .. പ്രത്യേകിച്ച് ഒന്നും തന്നെ അന്വേഷിക്കാതെ ചാർജ് ഫയൽ ചെയ്യാൻ തീരുമാനിച്ചിടത്ത് നിന്നും ഇവിടെ വരെ എത്തിയത്’; തുറന്നുപറഞ്ഞ് ടിബി മിനി!

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ടും അനുബന്ധ കുറ്റപത്രവും വിചാരണക്കോടതി ഇന്ന് നിയമപരമായ പരിശോധനകൾ പൂർത്തിയാക്കി ഫയലിൽ സ്വീകരിക്കും.അതേസമയം നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ വക്കാലത്ത് ഏറ്റെടുക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് അഭിഭാഷക ടി ബി മിനി. ഒരു മാധ്യമത്തിന് നൽകിയ നൽകിയ അഭിമുഖത്തിലാണ് ടി ബി മിനിയുടെ പ്രതികരണം. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നു എന്ന് പുറത്തായ ശേഷം താൻ അടക്കമുള്ളവർ കോടതിക്ക് മുന്നിൽ സമരം നടത്തിയിരുന്നു എന്ന് മിനി പറയുന്നു.

യുവജനവേദിയുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധിച്ചത്. അതിന് ശേഷം കേസിനെ കുറിച്ച് ആഴത്തിൽ പഠിക്കുകയും നടിയുടെ കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തുവെന്നും മിനി പറയുന്നു. ഹൈക്കോടതിയിൽ അതിജീവിതയുടെ അഭിഭാഷകയാണ് ടി ബി മിനി. മിനിയുടെ വാക്കുകൾ ഇങ്ങനെ .

യഥാർത്ഥത്തിൽ ആദ്യം മുതലെ ഞാൻ ഈ കേസുമായി ബന്ധപ്പെട്ട് കൊണ്ട് ഇടപെട്ടിട്ടുണ്ട്. ഇടപെടൽ എന്നാൽ കേസിൽ നേരിട്ട് ഇടപെടുകയല്ല. 2017 ൽ ഈ ഇൻസിഡന്റ് ഉണ്ടായി അന്ന് രാത്രി മുതൽ ഈ കേസിൽ ഇടപെട്ട് സംസാരിക്കുന്ന ഒരാളാണ് ഞാൻ. പക്ഷെ അപ്പോഴും ഈ വിക്ടിമുമായിട്ട് എനിക്ക് യാതൊരു തരത്തിലും നേരിട്ട് ഒരു ബന്ധവുമുണ്ടായിരുന്നില്ല.
അതേസമയം സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന ഒരു വനിത സംഘടനയുടെ സെക്രട്ടറി എന്ന നിലയിലാണ് ഞാൻ ഈ വിഷയങ്ങളിലെല്ലാം ഇടപെട്ടത്.

ഒരു പെൺകുട്ടി അവരുടെ ജോലി സ്ഥലത്തേക്ക് പോകുന്ന സമയത്ത് ആ കാറിൽ വിശ്വസിച്ച് കൂടെ പോയ ഡ്രൈവർ അടക്കമുള്ള ആളുകൾ ഗൂഢാലോചന നടത്തി പ്രതികൾ ക്രൂരമായ രീതിയിൽ ബലാത്സംഗം ചെയ്യുന്ന ഒരു കുട്ടിയാണ്.അത് ആ പെൺകുട്ടിക്ക് നീതി കിട്ടുക എന്നുള്ളത് കേരള സമൂഹത്തിൽ ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒരു കാര്യം. ഈ കേസിൽ അന്വേഷണം ആദ്യത്തെ അന്വേഷണം നടത്തി റിപ്പോർട്ട് ഫയൽ ചെയ്തു. രണ്ടാമത്തെ അന്വേഷണം നടത്തി ദിലീപ് അടക്കമുള്ള ആളുകൾ പ്രതിയായി പിന്നേയും റിപ്പോർട്ട് ഫയൽ ചെയ്തു. പക്ഷെ കേസിന്റെ ട്രയൽ ഞങ്ങൾക്കാർക്കും കാണാൻ കഴിയുന്ന സാഹചര്യമുണ്ടായിരുന്നില്ല.

അത് ഇൻ ക്യാമറ പ്രൊസീഡിംഗ്‌സ് ആയിരുന്നു. ഇടക്ക് വെച്ച് പത്രത്തിലൊരു വാർത്ത വരികയാണ്. അതായത് ഈ പെൺകുട്ടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നു എന്ന് പറയുന്ന ഒരു കാര്യമാണ് യഥാർത്ഥത്തിൽ അന്ന് വാർത്തയിൽ നിറഞ്ഞത്. അതിനെതിരെ ഞങ്ങൾ സംഘടനാപരമായി സമരം നടത്തി കോടതിയുടെ മുന്നിൽ യുവജനവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.

അതിന് ശേഷം ഞാൻ അടക്കമുള്ള വക്കീലൻമാർ നിരവധി കക്ഷികളുടെ ജീവനായ ജീവിതമായ ഒരുപാട് രേഖകൾ കൊണ്ടുവെക്കുന്ന കോടതി. അതിന്റെ ചെസ്റ്റ് എന്ന് പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ ഹൃദയം പോലെ, ഹൃദയത്തോട് ചേർത്ത് വെക്കുന്ന കാര്യമാണ് ചെസ്റ്റ് എന്ന് പറയുന്നത്. അവിടെ ഇടപെടാൻ ജുഡീഷ്യൽ ഓഫീസേഴ്‌സിന് മാത്രമാണ് സാധ്യത എന്ന് പറയുന്നത്.

അല്ലാതെ വേറൊരാൾക്കും അതിൽ തൊടാൻ സാധിക്കില്ല. ആ വീഡിയോസ് പബ്ലിക്കിൽ കാണുന്ന ഒരു സാഹചര്യം ഉണ്ടായി എന്ന പത്രവാർത്ത ഒരു പെൺകുട്ടിയുടെ ജീവിതത്തെ ജീവിക്കാനുള്ള അവകാശത്തെ അവരുടെ സ്വകാര്യതയെ പൂർണമായി നിഷേധിക്കുന്ന ഭരണഘടനാ വിരുദ്ധമായിട്ടുള്ള ഒരു കാര്യമാണ് എന്ന് നമുക്ക് ബോധ്യപ്പെടുകയാണ്.അങ്ങനെയാണ് ഞാൻ ഈ കേസിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള ഒരു അന്വേഷണത്തിലേക്ക് പോയത്. ആ സമയം ഫർദർ ഇൻവെസ്റ്റിഗേഷൻ നടന്ന് കൊണ്ടിരിക്കുന്ന ഒരു സമയമാണ്. ബൈജു പൗലോസ് എന്ന് പറയുന്ന പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചു എന്ന് പറയുന്ന ഒരു പ്രതി.

അങ്ങനെ ഇഷ്ടം പോലെ സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട്.കോടതിയുടെ ഉള്ളിൽ വെച്ച് തന്നെ പ്രതികൾ പലരേയും കുത്തി മലർത്തിയ സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട്. എങ്കിലും ഒരു അന്വേഷണ ഉദ്യോഗസ്ഥന് സത്യസന്ധമായിട്ട് ഒരു കേസ് അന്വേഷിക്കാൻ കഴിയാത്ത ഒരു സാഹചര്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് പോലും രക്ഷയില്ലാത്ത ഒരു സാഹചര്യം കേരളത്തിന്റെ സൊസൈറ്റിയിൽ ഉണ്ടാകുന്നു എന്ന് പറയുന്നതാണ് നമ്മളെ സംബന്ധിച്ച് പ്രശ്‌നം.വിക്ടിം ഫ്രണ്ട്‌ലി ആയിരിക്കണം എല്ലാ കോടതികളും എന്നാണ് സുപ്രീംകോടതിയും ഇന്റർനാഷണൽ കവനൻസും എല്ലാം പറയുന്നത്.

ഈ കാലഘട്ടത്തിൽ കേരളം പോലെ ഏറ്റവും വികസിച്ച ഒരു സംസ്ഥാനത്തെ കോടതികളിൽ വെച്ചിട്ടുള്ള ഏറ്റവും നിർണായകമായ സ്വകാര്യത ആവശ്യപ്പെടുന്ന ഒരു തെളിവ് ലീക്ക് ചെയ്തു പോയി എന്ന് പറയുന്നത് ഗുരുതരമാണ്.അങ്ങനെ നമ്മൾ ഈ വിഷയത്തിൽ ഇടപെടുന്നു. അങ്ങനെ വിക്ടിനും വിക്ടിമിന്റെ കുടുംബവുമായി ബന്ധപ്പെട്ടുള്ള ബന്ധങ്ങൾ നമ്മൾ വളർത്തുന്നു. അവർ നമ്മളെ അത്രമേൽ വിശ്വസിക്കുന്നു എന്നത് കൊണ്ട് തന്നെ ആ വിശ്വാസത്തിൽ പൂർണമായും മുഴുകി കൊണ്ട് സമൂഹത്തിന്റേയും വിക്ടിമിന്റേയും ആവശ്യം എന്ന നിലയിലാണ് നമ്മൾ ഈ കേസിലേക്ക് ഇടപെടുന്നത്.ഞാനടക്കമുള്ള ആളുകളെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ നിൽക്കുന്ന സർക്കാരിനെ ഏറ്റവും നിർണായകമായിട്ടുള്ള ഒരു തെരഞ്ഞെടുപ്പായിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്.

അപ്പോൾ ഈ കേസിനെ സംബന്ധിച്ച് ചാർജ് കൊടുക്കാൻ തീരുമാനിക്കുകയാണ്.അതിനിടയിൽ പി ശശി എന്ന് പറയുന്ന പൊളിറ്റിക്കൽ സെക്രട്ടറി മുഖ്യമന്ത്രിക്ക് വരുന്നതുമായി ബന്ധപ്പെട്ട് അന്നുവരെ ജനങ്ങൾക്കിടയിലേക്ക് ഈ കേസുമായി ബന്ധപ്പെട്ട് എങ്ങനെയൊക്കെയാണ് സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചത് എന്നുള്ള ഒരുപാട് വിവരങ്ങൾ മാധ്യമങ്ങളിൽ വന്ന് കൊണ്ടിരിക്കുന്ന ഒരു സമയത്ത് കേസ് കൊടുക്കാൻ സത്യത്തിൽ ആരുമില്ലാതിരുന്ന ഒരു സാഹചര്യത്തിലാണ് ഞാൻ ആ റിസ്‌ക് ഏറ്റെടുത്ത് കേസ് കൊടുക്കുന്നത്.

യഥാർത്ഥത്തിൽ ആ കേസാണ് ഇന്ന് കാണുന്ന അന്വേഷണത്തിന്റെ ചടുലത ആ കേസിനുണ്ടാക്കിയത്. അല്ലെങ്കിൽ ശ്രീജിത്ത് ഐപിഎസ് മാറുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ പൂർണമായും മെമ്മറി കാർഡ് എഫ് എസ് എല്ലിലേക്ക് പോകുന്നതും അവിടെ നിന്ന് അന്വേഷണത്തിൽ കണ്ടെത്തിയ ഗുരുതരമായ വിഷയങ്ങളും എത്തില്ലായിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top