Connect with us

പ്രിവ്യു ഷോകൾ അഭിനേതാക്കൾക്ക് വേണ്ടി വെക്കുമ്പോൾ മാത്രമാണ് ഞാൻ എന്റെ സിനിമ തിയേറ്ററിൽ പോയി കാണുന്നത്. അല്ലാതെ പ്രേക്ഷകർക്കൊപ്പം കാണാൻ എനിക്ക് ഇഷ്ടമല്ല; തുറന്ന് പറഞ്ഞ് സിദ്ദിഖ്!

Actor

പ്രിവ്യു ഷോകൾ അഭിനേതാക്കൾക്ക് വേണ്ടി വെക്കുമ്പോൾ മാത്രമാണ് ഞാൻ എന്റെ സിനിമ തിയേറ്ററിൽ പോയി കാണുന്നത്. അല്ലാതെ പ്രേക്ഷകർക്കൊപ്പം കാണാൻ എനിക്ക് ഇഷ്ടമല്ല; തുറന്ന് പറഞ്ഞ് സിദ്ദിഖ്!

പ്രിവ്യു ഷോകൾ അഭിനേതാക്കൾക്ക് വേണ്ടി വെക്കുമ്പോൾ മാത്രമാണ് ഞാൻ എന്റെ സിനിമ തിയേറ്ററിൽ പോയി കാണുന്നത്. അല്ലാതെ പ്രേക്ഷകർക്കൊപ്പം കാണാൻ എനിക്ക് ഇഷ്ടമല്ല; തുറന്ന് പറഞ്ഞ് സിദ്ദിഖ്!

വ്യത്യസ്തയാർന്ന ഒരുപാട് കഥാപാത്രങ്ങളിലുടെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നടനാണ് . കഥാപാത്രങ്ങൾക് അനുസരിച്ച് ഭാവാഭിനയത്തോടൊപ്പം ശരീരം എടുത്ത് അഴിഞ്ഞാടിയും ഒതുക്കം നിലനിർത്തിയുമൊക്കെ അഭിനയിക്കാൻ മോഹൻലാലിനെ കഴിഞ്ഞെ ആരും ഉള്ളൂ. പിന്നെ ഈ വിഭാ​ഗത്തിൽ ത്രസിപ്പിച്ചിട്ടുള്ളത് നെടുമുടി വേണു, ജഗതി, കുതിരവട്ടം പപ്പു, ഫഹദ് തുടങ്ങി ഒരുപിടി നടന്മാർ മാത്രം.

ഇവരുടെ ആ നിരയിൽ ചേർത്ത് വായിക്കാൻ സാധിക്കുന്ന ഒരു പേരാണ് സിദ്ദിഖിന്റേത്. വോയിസ് മോഡുലേഷനിലും ഭാവത്തിലും മൂവ്മെന്റ്സിലും വസ്തുക്കൾ ഉപയോ​ഗിച്ച് അഭിനയിക്കുന്നതിലുമൊക്കെ സിദ്ദിഖ് എന്ന നടന്റെ കഴിവ് അപാരമാണ്. മാത്രമല്ല നായക കഥാപാത്രത്തിന് ചുറ്റുമുള്ള ഏത് റോളും അയാൾ അനായാസം കൈകാര്യം ചെയ്യുകയും ചെയ്യും. ചോട്ടാ മുംബൈ, വെള്ളിമൂങ്ങ, ആന്മരിയ കലിപ്പിലാണ്, സൺ‌ഡെ ഹോളിഡെ, കോടതി സമക്ഷം ബാലൻപിള്ള, ഇട്ടിമാണി, അനുഗ്രഹീതൻ ആന്റണി തുടങ്ങിയ സിനിമകൾ അവയിൽ ചില ഉദാഹരണങ്ങൾ മാത്രം.

ഏറ്റവും പുതിയതായി തിയേറ്ററുകളിലെത്തിയ സിദ്ദിഖ് ചിത്രം എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ ആണ്. നിവിൻ പോളിയും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളായ സിനിമയിൽ ജഡ്ജിന്റെ വേഷത്തിലാണ് സിദ്ദിഖ് അഭിനയിച്ചത്. സിനിമയെപ്പോലെ തന്നെ ചിത്രത്തിലെ സിദ്ദിഖിന്റെ പ്രകടനവും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. ഇപ്പോൾ ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ചുള്ള അനുഭവങ്ങൾ ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് സിദ്ദിഖ്. എബ്രിഡ് ഷൈൻ ഞാനും നാളുകളായി പരിചയമുള്ളവരാണ്. വീട്ടിൽ വരികയും സംസാരിക്കുകയും സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യുകയുമെല്ലാം ചെയ്യാറുണ്ട്. അത്തരത്തിൽ ഒരിക്കൽ സംസാരിക്കവെയാണ് മഹാവീര്യരെ കുറിച്ച് പറഞ്ഞത്.

അന്ന് എബ്രിഡ് ഷൈൻ കഥ പറഞ്ഞപ്പോൾ‌ തന്നെ ഒരുപാട് ഞാൻ ചിരിച്ചു. പിന്നെ ജഡ്ജിന്റെ വേഷം ഇതുവരെ ചെയ്തിട്ടില്ല. അങ്ങനെ ചില കാരണങ്ങളാണ് ആ സിനിമ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. ഇത്രത്തോളം പ്രാധാന്യം ജഡ്ജിന് ആ സിനിമയിലുണ്ടെന്ന് അറിയില്ലായിരുന്നു. മഹാവീര്യർ കണ്ടിട്ട് സിനിമാ മേഖലയിലെ നിരവധി പേർ അഭിനന്ദിക്കാനും സന്തോഷം അറിയിക്കാനും വിളിച്ചിരുന്നു. പ്രശംസ ഞാൻ വെറുതെ കേട്ട് കളയും ഉള്ളിലേക്ക് എടുക്കാറില്ല. ആ സമയത്ത് വിമർശനം കേൾക്കും. പ്രശംസിക്കപ്പെടുമ്പോൾ മതിമറക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. പ്രിവ്യു ഷോകൾ അഭിനേതാക്കൾക്ക് വേണ്ടി വെക്കുമ്പോൾ മാത്രമാണ് ഞാൻ എന്റെ സിനിമ തിയേറ്ററിൽ പോയി കാണുന്നത്. അല്ലാതെ പ്രേക്ഷകർക്കൊപ്പം കാണാൻ എനിക്ക് ഇഷ്ടമല്ല.

More in Actor

Trending

Recent

To Top