ഞാന്‍ ഇത്രയും തള്ളിയിട്ട് നിങ്ങള്‍ക്ക് പടം ഇഷ്ടമായില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ പേജുകളില്‍ രണ്ട് തെറി ഇട്ടാല്‍ മതി ; വൈറലായി ഗോകുലിന്റെ വാക്കുകൾ !
സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ ഏറെ നാളുകള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ .സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍. അതിന്റെ ഭാഗമായി സിനിമയിലഭിനയിച്ചവര്‍ കോഴിക്കോടുമെത്തിയിരുന്നു. പാപ്പന്‍ ലുക്കില്‍ ആയിരുന്നു സുരേഷ് ഗോപിയുടെ എന്‍ട്രി. ഗോകുല്‍ സുരേഷ്, നീത പിള്ള, സാധിക എന്നിവരായിരുന്നു പരിപാടിയില്‍ പങ്കെടുത്ത് മറ്റു താരങ്ങള്‍.
കോഴിക്കോട് നടന്ന പരിപാടിയില്‍ ഗോകുല്‍ സുരേഷ് സംസാരിച്ചത് ആണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. പാപ്പന്‍ എല്ലാവരും തിയേറ്ററില്‍ തന്നെ പോയി കാണണമെന്നും ഞാന്‍ ഇത്രയും തള്ളിയിട്ട് നിങ്ങള്‍ക്ക് പടം ഇഷ്ടമായില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ തെറിവിളിച്ചോളൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്.
’29ആം തീയതി ആണ് ചിത്രം റിലീസാവുന്നത്. എല്ലാവരും തിയേറ്ററില്‍ തന്നെ പോയി കാണണം. ഒ.ടി.ടിയില്‍ കണ്ടാല്‍ നിങ്ങള്‍ക്ക് സിനിമ നല്ല രീതിയില്‍ എക്‌സ്പീരിയന്‍സ് ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ തീര്‍ച്ചയായും തിയേറ്ററില്‍ തന്നെ പോയി കാണണം. ഞാന്‍ ഇത്രയും തള്ളിയിട്ട് നിങ്ങള്‍ക്ക് പടം ഇഷ്ടമായില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ പേജുകളില്‍ രണ്ട് തെറി ഇട്ടാല്‍ മതി,’ ഗോകുല്‍ സുരേഷ് പറഞ്ഞു.ഒരിടവേളക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന സിനിമയാണ് പാപ്പന്‍.
മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ഗോകുല്‍ സുരേഷ് അവതരിപ്പിക്കുന്നത്.കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ ഷാനാണ്. ജൂലൈ 29നാണ് ചിത്രം തിയേറ്റുകളില്‍ എത്തുന്നത്.
