Connect with us

അന്നത്തെ ദൂരദര്‍ശന്‍ വാര്‍ത്തയ്ക്കിടെ കാണിച്ച കരഞ്ഞു നില്ക്കുന്ന സുരേഷേട്ടന്റെ മുഖം ഒരിക്കലും ഓര്‍മ്മയില്‍ നിന്നും മാറില്ല.., അച്ഛന്‍.., അക്ഷരശുദ്ധിയോടെ, അര്‍ത്ഥപൂര്‍ണ്ണതയോടെ ഈ ഒരു വാക്കിന് അര്‍ഹനായിട്ടൊരാള്‍ ഉണ്ടെങ്കില്‍ അത് ശ്രീ. സുരേഷ് ഗോപിയാണ്; വൈറലായി കുറിപ്പ്

Malayalam

അന്നത്തെ ദൂരദര്‍ശന്‍ വാര്‍ത്തയ്ക്കിടെ കാണിച്ച കരഞ്ഞു നില്ക്കുന്ന സുരേഷേട്ടന്റെ മുഖം ഒരിക്കലും ഓര്‍മ്മയില്‍ നിന്നും മാറില്ല.., അച്ഛന്‍.., അക്ഷരശുദ്ധിയോടെ, അര്‍ത്ഥപൂര്‍ണ്ണതയോടെ ഈ ഒരു വാക്കിന് അര്‍ഹനായിട്ടൊരാള്‍ ഉണ്ടെങ്കില്‍ അത് ശ്രീ. സുരേഷ് ഗോപിയാണ്; വൈറലായി കുറിപ്പ്

അന്നത്തെ ദൂരദര്‍ശന്‍ വാര്‍ത്തയ്ക്കിടെ കാണിച്ച കരഞ്ഞു നില്ക്കുന്ന സുരേഷേട്ടന്റെ മുഖം ഒരിക്കലും ഓര്‍മ്മയില്‍ നിന്നും മാറില്ല.., അച്ഛന്‍.., അക്ഷരശുദ്ധിയോടെ, അര്‍ത്ഥപൂര്‍ണ്ണതയോടെ ഈ ഒരു വാക്കിന് അര്‍ഹനായിട്ടൊരാള്‍ ഉണ്ടെങ്കില്‍ അത് ശ്രീ. സുരേഷ് ഗോപിയാണ്; വൈറലായി കുറിപ്പ്

മലയാളികളുടെ സ്വന്തം ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങളും കഥാപാത്രങ്ങളും അദ്ദേഹം മലയാളം സിനിമയ്ക്കായി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇടയ്‌ക്കൊരു ഇടവേളയെടുത്ത് രാഷ്ട്രീയത്തില്‍ സജീവായി മാറിയ സുരേഷ് ഗോപി അടുത്തിടെ വീണ്ടും അഭിനയത്തില്‍ സജീവമായി മാറി. അഭിനയത്തിന് പുറമെ അവതാരകനായും സുരേഷ് ഗോപി മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുകയാണ്.

കഴിഞ്ഞ കുറച്ച് നഷ്ടപ്പെട്ട തന്റെ മകളെക്കുറിച്ച് പറഞ്ഞ് വിങ്ങിപ്പൊട്ടിക്കരയുന്ന പ്രിയ താരം സുരേഷ് ഗോപിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സുരേഷ് ഗോപിയുടെ പുതിയ ചിത്രം പാപ്പന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് സുരേഷ് ഗോപി കരഞ്ഞത്. ഇന്റര്‍വ്യൂചെയ്യുന്ന പെണ്‍കുട്ടിയുടെ പേര് ലക്ഷ്മി എന്നാണെന്ന് അറിഞ്ഞപ്പോഴായിരുന്നു സുരേഷ് ഗോപി തന്റെ മകളുടെ ഓര്‍മ്മകളും ദുഖവും തുറന്ന് പറഞ്ഞത്.

ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് തന്നെ പട്ടടയില്‍ കൊണ്ടുചെന്ന് കത്തിച്ചു കഴിഞ്ഞാല്‍ ആ ചാരത്തിലും ആ വേദനയുണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അവള്‍ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ 32 വയസ്സാണ്. മുപ്പത് വയസ്സ് കഴിഞ്ഞ ഏത് പെണ്‍കുട്ടിയെ കണ്ടാലും കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കാന്‍ കൊതിയാണെന്നും സുരേഷ് ഗോപി അഭിമുഖത്തില്‍ പറഞ്ഞു. നിറകണ്ണുകളോടെയാണ് സുരേഷ് ഗോപി തന്റെ മകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തക അഞ്ജു പാര്‍വതി പ്രഭീഷ് പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. വൈറലായ കുറിപ്പിങ്ങനെയായിരുന്നു.

ഈ കലിയുഗത്തില്‍,ദൈവാംശം ഒരു മനുഷ്യനില്‍ സന്നിവേശിച്ചിട്ടുണ്ടെങ്കില്‍ ആ മനുഷ്യന് ശ്രീ. സുരേഷ് ഗോപിയുടെ മനസ്സും രൂപവുമായിരിക്കുമെന്ന് കരുതാനാണ് എനിക്കിഷ്ടം. എന്തൊരു മനുഷ്യനാണ് ഇങ്ങേര് ഈ ഒരു വീഡിയോ കണ്ട് എത്ര നേരം, എത്ര പ്രാവശ്യം കരഞ്ഞുവെന്നറിയില്ല! അല്ലെങ്കിലും മനസ്സിലെ സംശുദ്ധിയും നന്മയും കൊണ്ട് എത്രയോ പ്രാവശൃം ഈ മനുഷ്യന്‍ നമ്മളെ കരയിപ്പിച്ചിട്ടുണ്ടല്ലോ.
ആദ്യമായി ഈ മനുഷ്യനൊപ്പം കേരളക്കരയൊന്നാകെ കരഞ്ഞത് അദ്ദേഹത്തിന്റെ ഒന്നര വയസ്സുള്ള മകള്‍ ലക്ഷ്മി കാര്‍ ആക്‌സിഡന്റില്‍പ്പെട്ട് മരണപ്പെട്ടപ്പോഴാണ്.

അന്നദ്ദേഹം സൂപ്പര്‍ സ്റ്റാര്‍ ഒന്നുമല്ലെങ്കിലും താരങ്ങള്‍ക്കിടയില്‍ അത്രമേല്‍ പരിചിതമല്ലാത്ത എളിമയും വിനയവും ഹൃദയത്തില്‍ നിന്നും വരുന്ന ചിരിയും കാരണം പ്രേക്ഷകമനസ്സില്‍ സ്ഥാനം നേടിയിരുന്നു. അതുകൊണ്ടാകാം ലക്ഷ്മിയുടെ വിയോഗം മലയാളക്കരയെ ആകെ കരയിപ്പിച്ചത്. അന്നത്തെ ദൂരദര്‍ശന്‍ വാര്‍ത്തയ്ക്കിടെ കാണിച്ച കരഞ്ഞു നില്ക്കുന്ന സുരേഷേട്ടന്റെ മുഖം ഒരിക്കലും ഓര്‍മ്മയില്‍ നിന്നും മാറില്ല.

പിന്നീട് പലപ്പോഴും കണ്ടിട്ടുണ്ട് എതൊരു സിനിമയിലാവട്ടെ, ചാനല്‍ പരിപാടിക്കിടയിലാവട്ടെ അപ്പോഴെല്ലാം കൊച്ചു കുഞ്ഞുങ്ങളോട് അദ്ദേഹം കാണിക്കുന്ന സ്‌നേഹ വാല്‍സല്യങ്ങള്‍. പിന്നീട് ഞാന്‍ ഗോകുലിന്റെ ടീച്ചറായപ്പോള്‍ മനസ്സിലാക്കിയിരുന്നു ഓരോ കൊച്ചു പെണ്‍കുഞ്ഞുങ്ങളിലും അദ്ദേഹം കാണുന്നത് ലക്ഷ്മിയെ തന്നെയാണെന്ന്. ഈശ്വരന്‍ ലക്ഷ്മിക്ക് പകരമായി നാല് മക്കളെ നല്കിയെങ്കിലും ലക്ഷ്മിയുടെ ഓര്‍മ്മകളെ കൂടെയിട്ടു വളര്‍ത്തുകയായിരുന്നു ആ അച്ഛന്‍.

ഇദ്ദേഹം അവതാരകനായതുകൊണ്ടു മാത്രം ഹിറ്റായ കോടീശ്വരനിലെ ഒരു എപ്പിസോഡിനെ കുറിച്ച് എപ്പോള്‍ ഓര്‍ത്താലും കണ്ണുനിറയും. കുന്നിമണി ചെപ്പ് തുറന്നെണ്ണിനോക്കും നേരം എന്ന പാട്ടു പാടിയ ഒരു കൊച്ചു പെണ്‍കുട്ടിയെ നിറകണ്ണുകളോടെ വാരിയണച്ച് ഉമ്മ വയ്ക്കുന്ന ശ്രീ സുരേഷ് ഗോപിയ്‌ക്കൊപ്പം ഞാനും കൂടെ കരഞ്ഞു. സ്റ്റാര്‍ സിങ്ങറില്‍ പാടാന്‍ വന്ന അമൃതയെ വാത്സല്യത്തോടെ ചേര്‍ത്തുപ്പിടിച്ച് സ്വര്‍ണ്ണമാല ഇട്ടു കൊടുത്തതൊക്കെ എങ്ങനെ മറക്കാനാണ് അങ്ങനെ എത്രയെത്ര സംഭവങ്ങള്‍. ! ഒരിക്കല്‍ തൃശൂരില്‍ നിറവയറോടെ തന്നെ കാണാന്‍ നിന്ന പെണ്‍കുട്ടിയുടെ വയറില്‍ പുത്രീവാത്സല്യത്തോടെ തലോടിയ മനുഷ്യനില്‍ നിറഞ്ഞുനിന്നിരുന്ന അച്ഛന്‍ഭാവം ഇന്നും മനസ്സിനൊരു തണുപ്പാണ്.

അന്നത്തെ ദൂരദര്‍ശന്‍ വാര്‍ത്തയ്ക്കിടെ കാണിച്ച കരഞ്ഞു നില്ക്കുന്ന സുരേഷേട്ടന്റെ മുഖം ഒരിക്കലും ഓര്‍മ്മയില്‍ നിന്നും മാറില്ല.., അച്ഛന്‍.., അക്ഷരശുദ്ധിയോടെ, അര്‍ത്ഥപൂര്‍ണ്ണതയോടെ ഈ ഒരു വാക്കിന് അര്‍ഹനായിട്ടൊരാള്‍ ഉണ്ടെങ്കില്‍ അത് ശ്രീ. സുരേഷ് ഗോപിയാണ്; വൈറലായി കുറിപ്പ് അച്ഛന്‍ . അക്ഷരശുദ്ധിയോടെ, അര്‍ത്ഥപൂര്‍ണ്ണതയോടെ ഈ ഒരു വാക്കിന് അര്‍ഹനായിട്ടൊരാള്‍ ഉണ്ടെങ്കില്‍ അത് ശ്രീ. സുരേഷ് ഗോപിയാണെന്ന് ഞാന്‍ പറയും. ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവതിയായ കുഞ്ഞായിരുന്നു ലക്ഷ്മി. കാരണം ഒന്നരവയസ്സുവരെ ആ അച്ഛന്റെ മകളായി ജീവിച്ച ആ കുഞ്ഞ് ജനിമൃതികള്‍ക്കപ്പുറത്തെ ലോകത്തിരുന്ന് കാണുന്നുണ്ടാവും ഹൃദയത്തിനുള്ളില്‍ ഒരു ശ്രീകോവില്‍ കെട്ടി തന്നെ മുപ്പത്തിരണ്ടുകാരിയാക്കി വളര്‍ത്തിയ ഒരച്ഛനെ ! ഇതില്‍ കൂടുതല്‍ എങ്ങനെയാണ് ഒരച്ഛന് മകളെ സ്‌നേഹിക്കാന്‍ കഴിയുക.

Continue Reading
You may also like...

More in Malayalam

Trending