Connect with us

മഹത്തായ രാഷ്ട്രത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി അതിർത്തിയിൽ ജീവൻ വെടിഞ്ഞ ധീര ജവാന്മാരോടും അവരുടെ കുടുംബങ്ങളോടും എന്നെന്നും കടപ്പെട്ടിരിക്കുന്നു’;കാർഗിൽ പോരാട്ടത്തിന്റെ ഓർമദിനത്തിൽ മമ്മൂട്ടി!

Movies

കാർഗിൽ മലനിരകളിൽ പാകിസ്താനുമേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 23 വർഷം. പാകിസ്താനെ സംബന്ധിച്ച് എക്കാലവും നടുക്കുന്ന ഓർമയാണ് കാർഗിൽ. ഇപ്പോഴിതാ കാർഗിൽ യുദ്ധത്തിൽ ഐതിഹാസിക വിജയം നേടിയ പോരാട്ടത്തിന്റെ ഓർമദിനത്തെ അനുസ്മരിച്ച് മമ്മൂട്ടി.

രാജ്യത്തിന്റെ സംരക്ഷണത്തിന് വേണ്ടി അതിർത്തിയിൽ ജീവൻ വെടിഞ്ഞ ധീര ജവാന്മാർക്ക് താരം ആദരാഞ്ജലികൾ അർപ്പിച്ചു. ധീരതയെ അഭിവാദ്യം ചെയ്യുന്നതിനോടൊപ്പം അവരുടെ കുടുംബങ്ങളോടും എന്നെന്നും കടപ്പെട്ടിരിക്കുന്നു എന്നും മമ്മൂട്ടി ഫേസ്ബുക്കിലൂടെ കുറിച്ചു.

നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി അതിർത്തിയിൽ ജീവൻ വെടിഞ്ഞ ധീര ജവാന്മാർക്ക് നമുക്ക് ആദരാഞ്ജലികൾ അർപ്പിക്കാം. അവരുടെ ധീരതയെ നമ്മൾ അഭിവാദ്യം ചെയ്യുന്നു, അവരോടും അവരുടെ കുടുംബങ്ങളോടും എന്നെന്നും കടപ്പെട്ടിരിക്കുന്നു.

‘1999ൽ കാർഗിലിലെ ഉയർന്ന പോസ്റ്റുകൾ പിടിച്ചടക്കി 16,000 മുതൽ 18,000 അടിവരെ ഉയരത്തിലുളള മലനിരകളിൽ നിലയുറപ്പിച്ച അക്രമികളെ തുരത്താനായി ഇന്ത്യ സൈനികർ നടത്തിയ ‘ഓപ്പറേഷൻ വിജയ്’ ഏകദേശം രണ്ടരമാസത്തോളമാണ് നീണ്ടു നിന്നത്.

തുടർന്ന് ജൂലൈ 26ന് ഇന്ത്യ കാർഗിലിൽ ഭാരതത്തിന്റെ വിജയക്കൊടി പാറിച്ചു. പാക്കിസ്ഥാൻ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം തന്നെ ഇന്ത്യൻ സേന തിരിച്ചുപിടിച്ച സന്തോഷത്തോടൊപ്പം നൊമ്പരമായി മാറിയത് 527 സൈനികരുടെ വിയോഗമാണ്. ദ്രാസ് സെക്ടറിലാണു കാർഗിൽ യുദ്ധസ്മാരകം സ്ഥിതി ചെയ്യുന്നത്.

More in Movies

Trending

Recent

To Top