Connect with us

ബിഗ് ബോസ് മത്സരാർത്ഥിയും പ്രശസ്ത ഗായകനുമായ സോമദാസ് ചാത്തന്നൂർ അന്തരിച്ചു

Malayalam Breaking News

ബിഗ് ബോസ് മത്സരാർത്ഥിയും പ്രശസ്ത ഗായകനുമായ സോമദാസ് ചാത്തന്നൂർ അന്തരിച്ചു

ബിഗ് ബോസ് മത്സരാർത്ഥിയും പ്രശസ്ത ഗായകനുമായ സോമദാസ് ചാത്തന്നൂർ അന്തരിച്ചു

പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്തരിച്ചത്. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഗായകനായിരുന്നു സോമദാസ്. സ്റ്റാർ സിങർ, ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളിലാണ് സോമദാസ് തിളങ്ങിയത്. 2008ലാണ് സോമദാസ് സ്റ്റാർ സിങ്ങറിൽ പങ്കെടുത്തത്. വിജയിക്കാനായില്ലെങ്കിലും, പ്രേക്ഷകരുടെ ഇഷ്ട മത്സരാർഥിയാകാൻ അദ്ദേഹത്തിന് സാധിച്ചു. ബിഗ് ബോസ് 2020 സീസണിലാണ് സോമദാസ് മത്സരാർഥിയായി എത്തിയത്

അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. അന്തരിച്ച നടനും ഗായകനുമായിരുന്ന കലാഭവൻ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. കലാഭവൻ മണിയുടെ ഇടപെടലിനെ തുടർന്നാണ് സോമദാസിന് സിനിമയിൽ അവസരം ലഭിച്ചത്.

വിവാഹിതനാണെങ്കിലും കുടുംബ പ്രശ്നങ്ങളെ തുടർന്ന് പിന്നീട് വിവാഹ മോചനം നേടി. രണ്ടു മക്കളുണ്ട്.

More in Malayalam Breaking News

Trending

Recent

To Top